ADVERTISEMENT

മാവേലിക്കര ∙ നിർമാണം പുരോഗമിക്കുന്ന വീടുകളിൽ നിന്നു വൈദ്യുത കേബിളുകൾ മോഷ്ടിക്കുന്ന സംഘം വ്യാപകമാകുന്നു. നിർമാണം നടക്കുന്ന വയറിങ് പൂർത്തിയായ വീടുകളുടെ വൈദ്യുത വിതരണ ബോക്സുകൾ തകർത്തു കേബിൾ മുറിച്ച് കടത്തുകയാണു പതിവ്.കഴിഞ്ഞ ദിവസം തഴക്കരയിലും തോനയ്ക്കാടും സമാനമായ രീതിയിൽ മോഷണം നടന്നു.

ഒന്നരമാസം മുൻപു കാട്ടുവള്ളിലും സമാന രീതിയിൽ മോഷണം നടന്നു. കേബിളുകൾ മുറിച്ചു മാറ്റി അപഹരിക്കുന്നതിനൊപ്പം ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നുണ്ട്. കേരള പ്രൈവറ്റ് ബിൽഡേഴ്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ പൊലീസിൽ പരാതി നൽകി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com