Activate your premium subscription today
പാരിസ് ഒളിംപിക്സിൽ മെഡൽ നഷ്ടമാക്കിയ അയോഗ്യതയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നടത്തിയ നിയമ പോരാട്ടത്തിനു തിരിച്ചടി. അയോഗ്യത ചോദ്യം ചെയ്ത് രാജ്യാന്തര ഗുസ്തി ഫെഡറേഷനെതിരെ ഓഗസ്റ്റ് 7ന് വിനേഷ് നൽകിയ അപ്പീൽ തള്ളിയതായി ഇന്ത്യൻ സമയം ഇന്നലെ രാത്രി ഒൻപതരയോടെ രാജ്യാന്തര കായിക തർക്ക പരിഹാര കോടതി (സിഎഎസ്) അറിയിച്ചു. അപ്പീൽ തള്ളിയതായി മാത്രമാണു കോടതിയുടെ അറിയിപ്പു വന്നിരിക്കുന്നത്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആളെ തിരിച്ചറിയാതിരിക്കാനായി ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കിയിരുന്നു.
ജിഎസ്ടി നിയമത്തിലെ 73, 74 വകുപ്പുകൾ അനുസരിച്ച് അപ്പീൽ ഫയൽ ചെയ്യാൻ വിട്ടുപോയവർക്ക് ഇൗ മാസം 31 വരെ വീണ്ടും അവസരം. സമയപരിധി കഴിഞ്ഞു ഫയൽ ചെയ്തതിനാൽ അപ്പീൽ നിരസിച്ചവർക്കും ഇൗ അവസരം ഉപയോഗിക്കാം. ഡിമാൻഡ് നോട്ടിസിൽ പറഞ്ഞിരിക്കുന്ന തുകയിൽ ആക്ഷേപമില്ലാത്ത സംഖ്യ എത്രയാണോ അത്രയും അടച്ചു കൊണ്ടാണ് അപ്പീൽ ഫയൽ ചെയ്യേണ്ടത്. തർക്കമുള്ള തുകയുടെ 12% മുൻകൂറായി അടയ്ക്കണം.
സിമന്റ്, ഹാർഡ്വെയർ തുടങ്ങിയവ വിൽക്കുന്ന ഒരു വ്യാപാര സ്ഥാപനം ആണ് ഞങ്ങളുടേത്. കഴിഞ്ഞ മാസം ജിഎസ്ടിയുടെ പോർട്ടൽ പരിശോധിച്ചപ്പോൾ സെക്ഷൻ 73 പ്രകാരം ഉള്ള നോട്ടിസും അതിന്റെ ഓർഡറും കാണാൻ ഇടയായി. ഇതിൽ നിന്നു ഞങ്ങൾക്ക് മനസ്സിലായത് ഒരു എക്സ്പാർട്ടി ഓർഡർ ആണ് സൈറ്റിൽ ഉള്ളത് എന്നാണ്. ഡേറ്റ് ഓഫ് ഓർഡർ കാണിച്ചിരിക്കുന്നത് 2023 മാർച്ച് 12 ആണ്. ടാക്സ്, ഇന്ററസ്റ്റ്, പെനാലിറ്റി എന്നിങ്ങനെ 14 ലക്ഷം രൂപയാണ് ഇതിൽ കാണുന്നത്.
ദോഹ∙ എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നും കോടതിയിൽനിന്ന് വിവരം ലഭിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ന്യൂഡൽഹി ∙ ഉള്ളടക്കം സംബന്ധിച്ച പരാതികളിൽ സമൂഹമാധ്യമങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ അതൃപ്തിയുള്ളവർക്ക് സർക്കാർതല അപ്ലറ്റ് സമിതികൾക്ക് ഓൺലൈനായി അപ്പീൽ നൽകാം. കോടതിയെ സമീപിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള മാർഗം. അപ്പീലിന്മേലുള്ള തീരുമാനം നടപ്പാക്കാൻ സമൂഹമാധ്യമകമ്പനികൾക്കു പൂർണ ബാധ്യതയുണ്ട്.
ന്യൂഡൽഹി∙ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപ പിഴ ചുമത്തിയതിനെതിരെ ഗൂഗിൾ ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണലിനെ (എൻസിഎൽഎടി) സമീപിച്ചു. ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെട്ട് വിപണിയിൽ എതിരാളികൾക്ക് അവസരം നിഷേധിക്കുന്ന നീക്കങ്ങൾ നടത്തിയതിനാണ് ഒക്ടോബറിൽ
ന്യൂഡൽഹി ∙ കുഫോസ് ആക്ടിങ് വിസിയെ ചാന്‍സലര്‍ക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി. മുന്‍ വിസി ഡോ.റിജി ജോണിന്റെ നിയമനം റദ്ദാക്കിയത് സ്റ്റേ ചെയ്തില്ല. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. കേസ് ജയിച്ചാല്‍ ഡോ.റിജി ജോണിനെ വീണ്ടും വിസിയായി നിയമിക്കാമെന്ന് കോടതി അറിയിച്ചു.
Results 1-8