Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ പൊതു ആവശ്യങ്ങൾക്കു പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ ഏറ്റെടുക്കുന്ന സ്ഥലം, ഉടമയ്ക്കു മറ്റൊരു കരാറിലൂടെ തിരികെ നൽകാനാവില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡൽഹി അഗ്രികൾചറൽ മാർക്കറ്റിങ് ബോർഡ്, മാർക്കറ്റ് രൂപീകരിക്കാൻ ഏറ്റെടുത്ത സ്ഥലത്തിന്റെ പകുതി സ്ഥലമുടമകൾക്കു കൈമാറാനുള്ള നീക്കവുമായി ബന്ധപ്പെട്ട ഹർജിയിലാണു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ന്യൂഡൽഹി ∙ ക്ഷേത്രാവശിഷ്ടമുണ്ടെന്ന വാദമുയർത്തി മധ്യപ്രദേശ് ഭോജ്ശാല കമാൽ മൗല മസ്ജിദിൽ സർവേക്ക് ഉത്തരവിട്ട മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഇന്നലെ ഹർജികൾ പരിഗണനയ്ക്കു വന്നപ്പോൾ സമാനസ്വഭാവമുള്ള ഹർജികൾ സുപ്രീം കോടതിയിലുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയാകും ഉചിതമെന്നും ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ.ഭട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഎസ്ഐയുടെ സംരക്ഷണത്തിലുള്ള കെട്ടിടമെന്ന നിലയിൽ സർവേ നടത്തുന്നതിൽ തെറ്റില്ലെന്ന വാദമാണു ഹിന്ദുവിഭാഗം ഉന്നയിച്ചത്.
ന്യൂഡൽഹി ∙ വിശ്വ ഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ പങ്കെടുത്തു വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖർ കുമാർ യാദവ് സുപ്രീം കോടതി കൊളീജിയത്തിന്റെ മുന്നിൽ ഹാജരായി.
ന്യൂഡൽഹി∙ രാജ്യത്തിന്റെ 51-ാംമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സഞ്ജീവ് ഖന്ന അമൃത്സറിലെ തന്റെ പൂർവിക ഭവനം തേടിയുള്ള അന്വേഷണത്തിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപുള്ള വീട് അദ്ദേഹത്തിന്റെ മുത്തച്ഛൻ സരവ് ദയാൽ നിർമിച്ചതാണ്. കാലക്രമേണ, പ്രദേശം മാറിയെങ്കിലും ചീഫ് ജസ്റ്റിസ് ഖന്ന ഇപ്പോഴും തന്റെ മുത്തച്ഛൻ നിർമിച്ച വീട് കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ചീഫ് ജസ്റ്റിസ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ പിതാവുമായ സരവ് ദയാൽ അദ്ദേഹത്തിന്റെ കാലത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു.
കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഇടനാഴിയിൽ ഒരു കഥ കേട്ടു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇനി പ്രഭാത നടത്തത്തിനു പോകുന്നില്ലത്രേ. ചീഫ് ജസ്റ്റിസായാൽ നടത്തം ഒഴിവാക്കണോ? വേണ്ടെങ്കിലും ഇത്രയും നാൾ നടന്നതു പോലെ രാവിലെ തനിച്ചു നടക്കാൻ ഇറങ്ങുന്നത് ഇനി പറ്റില്ലെന്നു സുരക്ഷാജീവനക്കാർ പറഞ്ഞുവത്രേ. ഒപ്പം അവരും കൂടി വന്നോളാമെന്ന് സുരക്ഷാ ജീവനക്കാർ ഉപാധി വച്ചു. അത്തരമൊരു ‘നടപ്പുശീലം’ ഇല്ലാത്ത സഞ്ജീവ് ഖന്ന, ലോധി ഗാർഡനിലെ തനിച്ചുള്ള പ്രഭാത നടത്തം നിർത്തിയെന്നാണു കഥ. പുതുതായി മാറുന്ന ഔദ്യോഗിക വസതിക്കു ചുറ്റുമായി നടത്തം ചുരുക്കാം. ചീഫ് ജസ്റ്റിസ് പദവിയിലേക്ക് നടന്നു കയറിയ സഞ്ജീവ് ഖന്നയുടെ വളർച്ചയും അദ്ദേഹം നടക്കാനിറങ്ങുന്ന ചിരപരിചിതമായ ഡൽഹിയിലെ കൊച്ചുകോടതികളിൽ നിന്നാണ്. അഭിഭാഷകനായി തുടങ്ങി ഡൽഹിയിലിരുന്ന് അദ്ദേഹം രാജ്യത്തെ പരമോന്നത നീതിപീഠത്തെ നയിക്കും. ഇന്ത്യയുടെ 51–ാം ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിൻഗാമി. മേയ് 13ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ഖന്നയ്ക്ക് കഷ്ടിച്ച് 6 മാസമേ ലഭിക്കൂവെങ്കിലും ഈ സ്ഥാനലബ്ധി വലിയൊരു കാവ്യനീതിയാണ്. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിൽ സുപ്രധാനമായ ആ ഏടിന്റെ കഥ വഴിയേ പറയാം.
ന്യൂഡൽഹി∙ സുപ്രീം കോടതിയുടെ 51–ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന(64) ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിനു നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. മേയ് 13 വരെ, ആറു മാസമേ കാലാവധി ലഭിക്കൂ. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അച്ഛൻ ദേവ്രാജ് ഖന്ന ഡൽഹി ഹൈക്കോടതി ജഡ്ജിയും അമ്മ
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.