Activate your premium subscription today
2022-ലെ ശിലാപുരാണം എന്ന നാടകത്തിന്റെ വിജയത്തിന് ശേഷം, 'ധർമ്മയാത്ര' എന്ന പുതിയ നാടകവുമായ് യവനിക തീയറ്റേഴ്സ്. ഇന്ത്യയിലെയും ജപ്പാനിലെയും നൂറോളം അഭിനേതാക്കളെ ഒരുമിപ്പിച്ചുകൊണ്ടുള്ള ധർമ്മയാത്ര (ജ്ഞാനോദയത്തിലേക്കുള്ള തീർഥയാത്ര), ബോധി ധർമ്മന്റെ ആധ്യാത്മിക യാത്രയെ ആസ്പദമാക്കിയാണ് ആവിഷ്കരിക്കുന്നത്. 'ബോധി ധർമ്മൻ' എന്ന മഹാസന്യാസിയുടെ ലോകയാത്രയും, അതിൽ ജപ്പാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉണ്ടായ ആധ്യാത്മികവും ഭൗതികവുമായ സ്വാധീനമാണ് ഈ നാടകത്തിന്റെ പ്രമേയം.
കട്ടപ്പന ∙ സംസ്ഥാന നാടക അവാർഡ് ജേതാവും നാടകരചയിതാവുമായ കട്ടപ്പന കുമ്പുക്കൽ കെ.സി.ജോർജ് (51) അന്തരിച്ചു. രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം.
എഡ്മന്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ് (ASSET) കുട്ടികളുടെ നാടക കേന്ദ്രം ആരംഭിക്കുന്നു.
ന്യൂയോർക്ക് ∙ നാടകവേദിയിലും ഹോളിവുഡിലും ഉജ്വല അഭിനയത്തിനൊപ്പം ശബ്ദഗാംഭീര്യം കൊണ്ടും തലമുറകളുടെ ഹൃദയം കവർന്ന ഇതിഹാസം ജയിംസ് ഏൾ ജോൺസ് (93) അന്തരിച്ചു. സ്റ്റാർ വാർസിലെ വില്ലൻ ഡാർത്ത് വേഡർക്കും ലയൺ കിങ്ങിലെ മുഫാസയ്ക്കും ശബ്ദം പകർന്ന് ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള അതുല്യപ്രതിഭയാണ്. സിഎൻഎൻ ചാനലിലെ ഇടവേളകളിൽ ‘ദിസ് ഈസ് സിഎൻഎൻ’ എന്നു മുഴങ്ങിക്കേൾക്കുന്ന സ്വരവും ജോൺസിന്റേതാണ്.
പിണറായി∙ പിണറായിപ്പെരുമയിൽ നാടകോത്സവം നാലാം ദിനത്തിൽ കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം നാടകം അരങ്ങേറി. നൂറുകണക്കിന് പേരാണ് നാടകം കാണാൻ എത്തിയത്. കവിയും കവിതയും വേദിയിൽ പ്രശസ്ത കവി മുരുകൻ കാട്ടാക്കട പ്രഭാഷണവും കവിതാലാപനവും നടത്തി. കെ.കെ.രമേഷ് അധ്യക്ഷത വഹിച്ചു. ശ്രീലേഷ്, സി.ടി
കൊച്ചി∙ ‘‘വിമർശനാത്മകമായി എന്തെങ്കിലും പറഞ്ഞാലോ എഴുതിയാലോ ജീവൻ ബാക്കിയുണ്ടാകുമോ എന്നു സംശയിക്കുന്ന കാലത്താണ് ഇന്നു നാം ജീവിക്കുന്നത്. ശരിക്കു വേണ്ടി, സാമൂഹിക പ്രതിബദ്ധതയ്ക്കു വേണ്ടി ഏറ്റവുമധികം പോരാടിയിരുന്ന കലാരൂപങ്ങളാണ് നാടകവും സിനിമയുമൊക്കെ. എന്നാൽ ഇന്ന് എല്ലായിടത്തും നിശബ്ദതയാണ്’’, കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിച്ചത് ‘സാഹിതി തിയറ്റേഴ്സി’ന്റെ നാടകം ഉദ്ഘാടനം ചെയ്തുകൊണ്ടാണ്. 15 കൊല്ലത്തിനുശേഷം കെപിസിസി പുനരുജ്ജീവിപ്പിച്ച നാടക സമിതിയുടെ ആദ്യ നാടകാവതരണം
തിരുവനന്തപുരം∙ കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയറ്റേഴ്സ് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനർജനിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ ‘മുച്ചീട്ടുകളിക്കാരന്റെ മകള്' എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന നാടകത്തിലൂടെയാണ്വമ്പൻ തിരിച്ചുവരവ്. മേയ് ഒന്നിന് ആദ്യ കളി പാലാരിവട്ടം കെസിബിസി
കഴക്കൂട്ടം∙ മേയ് ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടൻ അലൻസിയറും ബാല നടി ഭദ്രയും ചേർന്ന് നാടകം അവതരിപ്പിച്ചു. തൊഴിലുറപ്പു തൊഴിലാളികളുടെ ജീവിതാവസ്ഥയും രാഷ്ട്രീയ ഭരണ നേതൃത്വ സ്ഥാനത്തുള്ളവരുടെ അപചയങ്ങളും ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. പുത്തൻതോപ്പിലെ അലൻസിയരുടെ വീടിനോടു ചേർന്നുള്ള തിയറ്ററിൽ ആണ് നാടകം
ഇന്ത്യൻ എഴുത്തുകാരിയും നാടകകൃത്തും കലാകാരിയും കാർട്ടൂണിസ്റ്റുമായ മഞ്ജുള പത്മനാഭൻ എഴുതിയ പ്രസിദ്ധ നാടകമാണ് 'ലൈറ്റ്സ് ഔട്ട്.' 1986-ൽ മുംബൈയിൽ നാടകം അവതരിപ്പിച്ച സമയത്ത് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
ശ്രീകൃഷ്ണപുരം∙ കുറ്റാനശ്ശേരി കിളികുർശ്ശി ദുർഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രം ഭാരവാഹികളും പ്രദേശവാസികളും അഭിനയിക്കുന്ന നാടകം ഇന്ന് അരങ്ങിലെത്തും. പുലിയൂർ രവീന്ദ്രൻ രചിച്ച സമാസം നാടകമാണ് അരങ്ങിലെത്തുന്നത്. നാട്ടുകാരനും നാടക പ്രവർത്തകനുമായ വി.രാമകൃഷ്ണനാണ് സംവിധാനം. ബാബു
Results 1-10 of 81