1946 മെയ് 28-ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. 25 വര്‍ഷത്തെ കോളേജധ്യാപനത്തിനുശേഷം കേന്ദ്ര സാഹിത്യഅക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ മാസികയുടെ പത്രാധിപരായി.
കവിത, ലേഖനം, നാടകം, യാത്രാവിവരണം, എന്നാ വിഭാഗത്തില്‍ തർജ്ജമകളടക്കം 50-ഓളം പുസ്തകങ്ങൾ രചിച്ചു.
1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.
1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
അഞ്ചു സൂര്യന്‍, എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, വേനല്‍മഴ, ദേശാടനം, അപൂര്‍ണം, കവിബുദ്ധന്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത രചനകളാണ്.
പ്രധാന ഇന്ത്യന്‍ ഭാഷകള്‍ കൂടാതെ ഇംഗ്ലിഷ്, ഐറിഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, അറബിക് ഭാഷകളില്‍ വിവര്‍ത്തനങ്ങൾ വന്നിട്ടുണ്ട്.