ലോകസാഹിത്യത്തിലെ അത്യുന്നതനായ പ്രതിഭാധനന്മാരിൽ ഒരാളാണ് വില്യം ഷെയ്ക്സ്പിയർ.
1564 ഏപ്രില്‍ 23-ന് ഇംഗ്ലണ്ടിലെ ആവണ്‍ നദീതീരത്തുള്ള സ്ട്രാറ്റ്ഫഡില്‍ ജനനം.
പതിമൂന്ന് ശുഭാന്തങ്ങളും പത്ത് ദുരന്തങ്ങളും പത്ത് ചരിത്രനാടകങ്ങളും നാല് ദുരന്തശുഭാന്തങ്ങളുമടക്കം 37 നാടകങ്ങളും 154 ഗീതകങ്ങളും ഖണ്ഡകാവ്യങ്ങളും കുറെ ലഘുഭാവഗീതികളും രചിച്ചു.
ഹാംലെറ്റ്, റോമിയോ ആന്റ് ജൂലിയറ്റ്, മാക്ബെത്ത്, ഒഥല്ലോ, കിങ് ലിയർ, മർച്ചന്റ് ഓഫ് വെനീസ്, ദി ടെംപസ്റ്റ്, ജൂലിയസ് സീസർ, ആന്റണി ആന്റ് ക്ലിയോപാട്ര, എ മിഡ് സമ്മർ നൈറ്റ് ഡ്രീം, തുടങ്ങിയവയാണ് ഷേക്‌സ്‌പിയറിന്റെ പ്രധാന നാടകങ്ങൾ.