Activate your premium subscription today
Pandikkad is a town located in the Eranad Taluk, Malappuram district
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് പാണ്ടിക്കാട്.
കാലാവസ്ഥ ∙ സംസ്ഥാനത്ത് ഇന്നു നേരിയ മഴയ്ക്കു സാധ്യത. ∙ കാസർകോട് ജില്ലയിലെ ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കണം. അറിയിപ്പ് ∙ ചെട്ടിയാൻകിണർ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വളപ്പിലെ 2 കെട്ടിടങ്ങളും 4 മരങ്ങളും 26ന് ഉച്ചയ്ക്കു രണ്ടിനു ലേലം ചെയ്യും. ∙
തേഞ്ഞിപ്പലം (മലപ്പുറം) ∙ കാലിക്കറ്റ് സർവകലാശാലയ്ക്ക് പിഎം ഉഷ പദ്ധതിയിൽ (പ്രധാനമന്ത്രി ഉച്ചതാർ ശിക്ഷ അഭിയാൻ) കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് 100 കോടി രൂപ അനുവദിച്ചു. നാക് (നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) എ പ്ലസ് ഗ്രേഡുള്ള കാലിക്കറ്റിന് 56 വർഷത്തിനിടെ ആദ്യമാണ് കേന്ദ്ര പദ്ധതിയിൽ ഇത്രയും തുക അനുവദിക്കുന്നത്.
എടപ്പാൾ ∙ അധികൃതർ ഉറപ്പു നൽകിയ തീയതി പിന്നിട്ടിട്ടും ടൗണിലെ റോഡുകൾ പൂർവ സ്ഥിതിയിൽ ആയില്ല. ജലജീവൻ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട കുറ്റിപ്പുറം റോഡിലെയും എടപ്പാൾ ടൗണിലെയും പണികളാണ് ഇനിയും പൂർത്തീകരിക്കാത്തത്. പൈപ്പുകൾ സ്ഥാപിക്കുന്നതിനായാണ് ഈ ഭാഗങ്ങളിൽ കുഴിയെടുത്തത്. പിന്നീടു താൽക്കാലികമായി മെറ്റൽ
നിലമ്പൂർ ∙ ഭക്ഷണക്കിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി 'കരുതലും കൈത്താങ്ങും' അദാലത്തിന് എത്തിയവർക്ക് ഇന്നലത്തന്നെ പരിഹാരം. അമരമ്പലം ഒറവംകുണ്ട് തിരുമുണ്ടിക്കൽ കാരപറമ്പ് വീട്ടിൽ ജയനന്ദൻ, വടപുറം വലിയപീടികക്കൽ ആമിനക്കുട്ടി എന്നിവർക്കാണ് മന്ത്രി വി.അബ്ദുറഹിമാന്റെ നിർദേശത്തിൽ സാമൂഹികനീതി വകുപ്പ്
തിരൂർ∙ 3.5 കോടി രൂപ ചെലവഴിച്ച് ചമ്രവട്ടത്തു നിർമിച്ച പാർക്ക് പൂർണമായും നശിക്കുന്നതു കൂടാതെ, റഗുലേറ്റർ കം ബ്രിജിന്റെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 12 വർഷം മുൻപ് എത്തിച്ച ഉപകരണങ്ങളും തുരുമ്പെടുത്തു നശിക്കുന്നു.പാലം പണിക്കായി എത്തിച്ച നൂറു കണക്കിന് ഇരുമ്പ് ഷീറ്റുകളാണു ഭാരതപ്പുഴയിൽ
തിരൂരങ്ങാടി ∙ കടലുണ്ടിപ്പുഴയ്ക്ക് കുറുകെ മൂന്നിയൂർ, വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണക്കിലെടുത്ത് റഗുലേറ്റർ കം ബ്രിജ് നിർമിക്കാനായി ഭൂതല സാറ്റലൈറ്റ് സർവേ തുടങ്ങി. 50 കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.ഇൻവെസ്റ്റിഗേഷൻ വാട്ടർ റിസോഴ്സസ് (ഐഡബ്ല്യൂആർ) പാലക്കാട് ഡിവിഷനിൽ നിന്നുള്ള
അപേക്ഷ ക്ഷണിച്ചു പൊന്നാനി ∙ എംഐ ട്രെയ്നിങ് കോളജിൽ എടപ്പാൾ നാട്ടുനന്മയുമായി സഹകരിച്ച് സൗജന്യ തയ്യൽ പരിശീലനത്തിനു വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പുതുവത്സരത്തിൽ ക്ലാസുകൾ തുടങ്ങും. വനിതകൾക്കായി വിവിധ തൊഴിൽ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും സെന്ററിൽ നടക്കും. നാട്ടു നന്മയുടെ രജത ജൂബിലി ആഘോഷങ്ങളുടെ
മേലാറ്റൂർ ∙ ഷൊർണൂർ മുതൽ നിലമ്പൂർ വരെയുള്ള റെയിൽപാതയുടെ വൈദ്യുതീകരണത്തിന്റെ ഭാഗമായി മേലാറ്റൂരിൽ സ്ഥാപിച്ച 110/25 കെവി ട്രാക്ഷൻ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി കടത്തിവിട്ട് പരിശോധന നടത്തി പ്രവർത്തനസജ്ജമാക്കി. റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം എസ്.ജയകൃഷ്ണൻ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.ട്രാൻസ്ഫോമറുകൾ
നിലമ്പൂർ ∙ പാലക്കാട് അഡീഷനൽ ഡിവിഷൻ റെയിൽവേ മാനേജർ എസ്.ജയകൃഷ്ണൻ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. അടിപ്പാത നിർമാണം വേഗത്തിലാക്കാൻ നിർദ്ദേശിച്ചു. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ സ്റ്റേഷനിലെ നിർമാണങ്ങളുടെ പുരോഗതി വിലയിരുത്താനാണ് എഡിആർഎം എത്തിയത്. 6 മാസം കൊണ്ടു തീർക്കുമെന്ന പ്രഖ്യാപിച്ച് 9 മാസം മുൻപ് തുടങ്ങിയ അടിപ്പാത നിർമാണം ഇഴയുകയാണ്. ജനുവരി 8ന് ഗേറ്റിലെ മണ്ണ് നീക്കി ട്രെയിനുകൾക്ക് കടന്നുപോകാൻ ഉരുക്ക് ഗർഡറുകൾ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
മേലാറ്റൂർ∙ ഒലിപ്പുഴ മുതൽ മേലാറ്റൂർ വരെയുള്ള പാതയുടെ നവീകരണം മന്ദഗതിയിലായതോടെ ജനകീയ കൂട്ടായ്മ അനിശ്ചിതകാല സമരത്തിന്. റോഡ്പണി അതിവേഗത്തിൽ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.കെഎസ്ടിപിയും കോൺട്രാക്ടറും മേലാറ്റൂരിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും ഇവർ
Results 1-10 of 10000