Activate your premium subscription today
Thursday, Mar 27, 2025
തിരുവനന്തപുരം ∙ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി 24ന് സംസ്ഥാനവ്യാപകമായി പൊലീസ് നടത്തിയ സ്പെഷല് ഡ്രൈവില് 0.224 ഗ്രാം എംഡിഎംഎയും 3.181 കിലോ കഞ്ചാവും പിടിച്ചു. ലഹരിമരുന്ന് കൈവശം വച്ചതിന് 162 കേസുകള് റജിസ്റ്റര് ചെയ്തു. 167 പേർ അറസ്റ്റിലായി. പൊതുജനങ്ങളില്നിന്നു ലഹരിമരുന്ന് സംബന്ധിച്ച വിവരങ്ങള് സ്വീകരിച്ച് നടപടികളെടുക്കാൻ 24 മണിക്കൂറും പ്രവര്ത്തിക്കുന്ന ആന്റി നര്ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള് രഹസ്യമായി സൂക്ഷിക്കും.
കോഴിക്കോട്∙ അമ്മയ്ക്ക് പിന്നാലെ അച്ഛനും മക്കളുടെ കത്തിക്കിരയായതിന്റെ ഞെട്ടലിൽ ബാലുശ്ശേരി പനായി ഗ്രാമം. ചണോറ അശോകനെയാണ് (71) മകൻ സുധീഷ് (35) ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛനും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുൻപ് ഇളയ മകൻ സുമേഷ് വെട്ടിക്കൊന്നു.
എറണാകുളം∙ കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആകാശിനു ജയിലിൽ പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു.
മലപ്പുറം ∙ എടപ്പാളില് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മര്ദിച്ചു. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള് കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബൈക്കില് കയറ്റി കൊണ്ടുപോവുകയും മർദിക്കുകയും ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ പൊന്നാനി സ്വദേശികളായ മൂന്നുപേർ പിടിയിലായി. പൊന്നാനി സ്വദേശി മുബഷിര് (19), മുഹമദ് യാസിര്(18) എന്നിവരും 17 വയസുകാരനുമാണ് പൊലീസ് പിടിയിലായത്. കുറ്റിപ്പാല സ്വദേശിയായ പതിനെട്ടുകാരനാണ് മര്ദനമേറ്റത്.
പാലക്കാട് ∙ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു പരിശോധനയ്ക്കിടെ ബാഗിൽ നിന്ന് 6.8 കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതികളായ കൊല്ലം കൊട്ടാരക്കര ഇളനാട് മലയിൽചെരുവിള മുകേഷ് (37), തേവനൂർ വിനീതാ വിലാസത്തിൽ വിനീത് (35) എന്നിവർക്ക് 8 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 9
രാമനാട്ടുകര ∙ നഗരത്തിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ 2 ഒഡീഷ സ്വദേശികൾ 6.9 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ. നയാഗർ ഫത്തേക്കർ ബനാമലിപൂർ സ്വദേശി ബസുദേവ് മഹാപത്ര(34), കോർദ കാലുപാറ ഗഡ് ബ്ലോക്ക് ദീപ്തി രഞ്ചൻ മാലിക്(29) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
ബാലുശ്ശേരി ∙ ലഹരി ദുരന്തമായി, അമ്മയ്ക്ക് പിന്നാലെ ആ വീട്ടിലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ നാട്. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.
കൊല്ലം∙ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടു വന്നവരെ എക്സൈസ് സംഘം പിടികൂടി. പട്ടത്താനം സ്വദേശികളായ ആകാംഷ്, രതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.120 കിലോ കഞ്ചാവാണു പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് ഇവർ ട്രെയിനിൽ കഞ്ചാവ് കൊണ്ടു വന്നത്. ആകാംഷിനെ നേരത്തേ 13 കിലോ കഞ്ചാവുമായി എക്സൈസ് സംഘം
കരുവാരകുണ്ട് ∙ കഞ്ചാവ് വിൽപന തടഞ്ഞ പൊതുപ്രവർത്തകർക്കുനേരെ ഫോണിൽ വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കൊളപ്പറമ്പ് എലിപ്പാറ്റ പ്രജീഷി(28)നെയാണ് കരുവാരകുണ്ട് പൊലീസ് പിടികൂടിയത്. തെക്കുംപുറത്ത് കഞ്ചാവുമായി എത്തിയ യുവാക്കളുടെ സുഹൃത്താണ് പ്രജീഷ്. കഴിഞ്ഞ 12ന് തുവ്വൂർ
കൊണ്ടോട്ടി ∙ ഐക്കരപ്പടി പേങ്ങാട് വാടക വീട്ടിൽനിന്ന് ലക്ഷങ്ങൾ വിലയുള്ള 50 കിലോഗ്രാം കഞ്ചാവ് പിടികൂടി. 3 യുവാക്കൾ അറസ്റ്റിൽ.ഫറോക്ക് പെരുമുഖം സ്വദേശികളായ പാണർകണ്ടി വീട്ടിൽ ജിബിൽ (22), കാലവയൽപറമ്പ വീട്ടിൽ ജാസിൽ അമീൻ (23), കടലുണ്ടിനഗരം പടന്നയിൽ മുഹമ്മദ് ഷഫീഖ് (29) എന്നിവരെയാണു പൊലീസ് അറസ്റ്റ്
Results 1-10 of 499
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.