കഞ്ചാവുവിൽപന തടഞ്ഞവർക്ക് ഭീഷണി; ഒരാൾ പിടിയിൽ

Mail This Article
കരുവാരകുണ്ട് ∙ കഞ്ചാവ് വിൽപന തടഞ്ഞ പൊതുപ്രവർത്തകർക്കുനേരെ ഫോണിൽ വധഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കൊളപ്പറമ്പ് എലിപ്പാറ്റ പ്രജീഷി(28)നെയാണ് കരുവാരകുണ്ട് പൊലീസ് പിടികൂടിയത്. തെക്കുംപുറത്ത് കഞ്ചാവുമായി എത്തിയ യുവാക്കളുടെ സുഹൃത്താണ് പ്രജീഷ്.
കഴിഞ്ഞ 12ന് തുവ്വൂർ തെക്കുംപുറത്ത് കഞ്ചാവ് ഉപയോഗിക്കാനും വിൽക്കാനും എത്തിയ 3 പേരെയാണ് ക്ലബ് പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇതിന്റെ വിരോധം വച്ചാണ് ക്ലബ് പ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കിയത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.ജസീന കരുവാരകുണ്ട് പൊലീസിൽ പരാതി നൽകി. ക്ലബ് പ്രവർത്തകർ തന്നെ വീട് കണ്ടെത്തി യുവാവിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.