കഞ്ചാവു കടത്ത്: പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ

Mail This Article
പാലക്കാട് ∙ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു പരിശോധനയ്ക്കിടെ ബാഗിൽ നിന്ന് 6.8 കിലോ കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതികളായ കൊല്ലം കൊട്ടാരക്കര ഇളനാട് മലയിൽചെരുവിള മുകേഷ് (37), തേവനൂർ വിനീതാ വിലാസത്തിൽ വിനീത് (35) എന്നിവർക്ക് 8 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ.പിഴ അടച്ചില്ലെങ്കിൽ 9 മാസം അധിക തടവ് അനുഭവിക്കണം.അഡീഷനൽ സെഷൻസ് കോടതി (2) ജഡ്ജി ഡി.സുധീർ ഡേവിഡ് ആണ് ശിക്ഷ വിധിച്ചത്.2016 ജനുവരി 2നു വൈകിട്ട് 5.20നാണ് പാലക്കാട് എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.എം.സലീമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കിടെ കഞ്ചാവു കണ്ടെത്തിയത്.എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ എ.രമേഷ് ആണ് കേസിൽ അന്വേഷണം നടത്തിയ റിപ്പോർട്ട് നൽകിയത്.പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.