Activate your premium subscription today
കോടതിയുടെ റോൾ സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി പറഞ്ഞപ്പോൾ അതു രാജ്യമാകെ പ്രതിധ്വനിക്കുന്നു. കുറ്റാരോപിതരെ കുറ്റക്കാരെന്നു ‘വിധിയെഴുതി’ ബുൾഡോസർ ഉപയോഗിച്ചു വീട് ഇടിച്ചുനിരത്താൻ അനുവദിക്കില്ലെന്നു വ്യക്തമാക്കിയാണ് കോടതിയുടെ നിർണായക ഇടപെടൽ. കേസിൽപെട്ടതുകൊണ്ടോ കുറ്റം സ്ഥിരീകരിച്ചതുകൊണ്ടോ ആരുടെയും വീട് തകർക്കാനാകില്ലെന്നു പറഞ്ഞതിനൊപ്പം കയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യമാകെ ബാധകമാകുന്ന മാർഗരേഖകൂടി സുപ്രീം കോടതി പുറപ്പെടുവിച്ചു.
സംസ്ഥാനത്തിന്റെ ടൂറിസം പ്രതീക്ഷകളിലേക്ക് ഉയർന്നുപറക്കാനൊരുങ്ങുകയാണ് സീപ്ലെയ്ൻ പദ്ധതി. ഉപതിരഞ്ഞെടുപ്പിനു തൊട്ടുമുൻപു കേരളത്തിന്റെ വികസനമോഹങ്ങളിലേക്കു കൊട്ടിഘോഷിച്ച് സീപ്ലെയ്ൻ പറത്തിവിട്ടത് വോട്ട് ലക്ഷ്യമാക്കി, താൽക്കാലിക കയ്യടിക്കു വേണ്ടിയല്ലെന്നു തെളിയിക്കേണ്ട ബാധ്യത തീർച്ചയായും സംസ്ഥാന സർക്കാരിനുണ്ട്. ബോൾഗാട്ടി – മാട്ടുപ്പെട്ടി സർവീസിന്റെ പരീക്ഷണപ്പറക്കൽ മാത്രമാണു തിങ്കളാഴ്ച നടന്നതെന്നതിനാൽ കേന്ദ്രാനുമതിയടക്കം ഈ പദ്ധതി ഇനിയും പിന്നിടാനിരിക്കുന്ന കടമ്പകൾ പലതുണ്ടെന്നിരിക്കെ വിശേഷിച്ചും.
ഒരു മിനി ഒളിംപിക്സിന്റെ ആരവത്തിനൊപ്പമായിരുന്നു കഴിഞ്ഞ ഒരാഴ്ചക്കാലം കേരളത്തിന്റെ കായികമനസ്സ്. വടംവലി മുതൽ ജൂഡോയും ഫെൻസിങ്ങും വരെ, ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയമായി കൊച്ചിയിൽ സമാപിച്ച സംസ്ഥാന സ്കൂൾ കായികമേള. ഒളിംപിക്സ് മാതൃകയിൽ ആദ്യമായി നടത്തിയ മേള നമ്മുടെ കൗമാരക്കരുത്തിന്റെ ശക്തിപ്രകടന വേദിയായി. കയ്യടിക്കാനും ഒപ്പം കണ്ണുതുറക്കാനും ഒട്ടേറെ കാര്യങ്ങൾ ബാക്കിവച്ചാണ് മേളയ്ക്കു കൊടിയിറങ്ങിയത്.
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനത്തിൽ മത–ഭാഷാ ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തിയുള്ളതാണ് അലിഗഡ് മുസ്ലിം സർവകലാശാല (എഎംയു) കേസിൽ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് നൽകിയിരിക്കുന്ന വിധി. ഭരണഘടനാപരമായ സംരക്ഷണം ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസം പകരാൻ വിഭാവനം ചെയ്യപ്പെട്ടതാണെങ്കിലും, അവയുടെ ആവശ്യകതയെക്കുറിച്ചു ചില കേന്ദ്രങ്ങളിൽനിന്നു സംശയമുയരുന്ന കാലമാണെന്നതിനാൽകൂടി ഇന്നലത്തെ വിധിയുടെ പ്രസക്തി ഏറെയാണ്.
എറണാകുളം ജില്ലയിൽ, വൈപ്പിൻ ദ്വീപിന്റെ വടക്കേയറ്റത്തുള്ള മുനമ്പത്ത് കുടിയിറക്കു ഭീഷണി നേരിടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മുന്നേറ്റത്തിൽ രാഷ്ട്രീയകക്ഷികളും ഇതര സംഘടനകളും ഒത്തുചേരുകയാണിപ്പോൾ. എന്നാൽ, അവിടത്തെ തീരദേശ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആധി തീർക്കാനും ഉത്തരവാദിത്തമുള്ള സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ എത്രത്തോളം ആത്മാർഥത കാണിക്കുന്നുണ്ടെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.
ചരിത്രപരമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡോണൾഡ് ട്രംപിന്റെ മടക്കം. നാലു വർഷം മുൻപത്തെ തോൽവിയെ ഗംഭീര വിജയംകൊണ്ടു മായ്ച്ചുകളഞ്ഞ്, ലോകത്തെ ഏറ്റവും കരുത്താർന്ന ഭരണാധിപക്കസേരയിലേക്ക് അദ്ദേഹമെത്തുമ്പോൾ പ്രതീക്ഷയ്ക്കൊപ്പം ചില തലങ്ങളിൽ ആശങ്കയ്ക്കുകൂടി വഴിയൊരുങ്ങുന്നു; വാക്കിലെയും പ്രവൃത്തിയിലെയും അസാധാരണത്വമാണ് ട്രംപിന്റെ മുഖമുദ്രയെന്നതിനാൽ വിശേഷിച്ചും.
ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച്, പാലക്കാട്ടെ ഹോട്ടലിൽ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് അർധരാത്രി ഇടിച്ചുകയറി പരിശോധന നടത്തിയതിൽ വ്യാപക പ്രതിഷേധമുയരുകയാണ്.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന ഇപിഎഫ് പെൻഷൻ അനുവദിക്കണമെന്ന സുപ്രീം കോടതി വിധി വന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും രാജ്യത്തെ അപേക്ഷകരിൽ ഒരു ശതമാനത്തിനുപോലും പെൻഷൻ ലഭിച്ചിട്ടില്ല. കേരളത്തിലും രണ്ടു ശതമാനത്തോളം അപേക്ഷകർക്കു മാത്രമാണ് ഇതുവരെ ഉയർന്ന പെൻഷൻ കിട്ടിയിട്ടുള്ളത്. പരമോന്നത നീതിപീഠത്തിന്റെ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു കരുതിയതെങ്കിലും അതിപ്പോഴും ബഹുഭൂരിപക്ഷംപേർക്കും ദൂരസ്വപ്നം മാത്രം.
നമ്മുടെ വ്യോമയാന മേഖലയെയാകെ ഉലയ്ക്കുന്നവിധം വ്യാജ ബോംബ് ഭീഷണികൾ തുടർച്ചയായി ഉണ്ടാകുന്നതു വലിയ ആശങ്കയായിരിക്കുന്നു. അജ്ഞാത കേന്ദ്രങ്ങളിൽനിന്നുള്ള ഭീഷണിസന്ദേശങ്ങൾ ദിവസങ്ങളായി ആഭ്യന്തര സർവീസുകൾക്കൊപ്പം പല രാജ്യാന്തര സർവീസുകളുടെയും താളംതെറ്റിച്ചിരിക്കുകയാണ്.
അഡിഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എഡിഎം) കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു സിപിഎം പുറത്താക്കിയതു ഗത്യന്തരമില്ലാതെയാണെന്നതിൽ സംശയമില്ല. സർക്കാരിന്റെയും സിപിഎമ്മിന്റെയും മാനുഷികബോധ്യവും രാഷ്ട്രീയ മൂല്യബോധവും പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ട് മൂന്നാം ദിവസംമാത്രമാണു പാർട്ടിനടപടിയുണ്ടായത്; അതും ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെ മാത്രം.
Results 1-10 of 1450