Activate your premium subscription today
തിരുവനന്തപുരം∙ പുതിയ വൈദ്യുതി കണക്ഷനും അനുബന്ധ ചെലവുകൾക്കും നിലവിലെ നിരക്ക് മാർച്ച് 31 വരെ തുടരും. കഴിഞ്ഞ ഫെബ്രുവരിയിൽ നിരക്കുകൾ 10% കൂട്ടിയിരുന്നു. ഇതാണ് മാർച്ച് 31 വരെയോ കിലോവാട്ട് അടിസ്ഥാനത്തിലെ പുതിയ നിരക്ക് സംബന്ധിച്ച ഉത്തരവ് വരുന്നതു വരെയോ റഗുലേറ്ററി കമ്മിഷൻ നീട്ടിയത്.
പത്തനംതിട്ട ∙ പമ്പ – അച്ചൻകോവിൽ – വൈപ്പാർ നദീബന്ധനം നടപ്പാക്കിയാൽ 508 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെന്ന കണക്ക് കാണിച്ചും പദ്ധതിക്ക് അനുകൂല വികാരം സൃഷ്ടിക്കാൻ ശ്രമം. ഇതിനായി അച്ചൻകോവിൽ കല്ലാർ അണക്കെട്ടിന്റെ താഴെ പവർഹൗസ് സ്ഥാപിക്കണമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ നാഷനൽ വാട്ടർ ഡവലപ്മെന്റ് ഏജൻസിയുടെ ശുപാർശ.
കോഴിക്കോട്∙ മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം കമ്പനിയുടെ താൽപര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ കാർബൊറാണ്ടം കമ്പനിക്ക് നീട്ടി നൽകുന്നത് അഴിമതിയാണെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ∙ കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്ന 4 ദീർഘകാല കരാറുകൾ റദ്ദാക്കിയതോടെ കെഎസ്ഇബിക്കു നഷ്ടമായത് 197.57 കോടി രൂപ. ലഭ്യമായ 465 മെഗാവാട്ട് വൈദ്യുതി കിട്ടാതായതോടെ ഹ്രസ്വകാല കരാറുകളിലൂടെയും വൈദ്യുതി എക്സ്ചേഞ്ചുകളിൽ നിന്നു താൽക്കാലികമായും ഈ അളവിൽ വൈദ്യുതി വാങ്ങിയതിനെ തുടർന്നുണ്ടായ നഷ്ടമാണിത്. യൂണിറ്റിന് ശരാശരി 4.21 രൂപ നിരക്കിലായിരുന്നു 4 കരാറുകളിലൂടെ കെഎസ്ഇബിക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭിച്ചിരുന്നത്. കരാർ റദ്ദാക്കിയതിനെ തുടർന്ന് 2023 ജൂൺ മുതലാണ് വൈദ്യുതി ലഭ്യമല്ലാതായത്. തുടർന്ന് 2024 മാർച്ച് 31 വരെയുള്ള കണക്കാണിത്.
തിരുവനന്തപുരം ∙ വീട്ടിൽ സൗരവൈദ്യുതി പ്ലാന്റ് സ്ഥാപിച്ച് ഗ്രിഡുമായി ബന്ധിപ്പിച്ചവർ (പ്രൊസ്യൂമർ) പീക്ക് സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്കു കണക്കു പറയേണ്ടി വരും. പ്രൊസ്യൂമർമാർ വൈകിട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ഉപയോഗം കൂടിയ (പീക്ക്) സമയത്ത് ഉപയോഗിക്കുന്ന വൈദ്യുതിക്ക് സാധാരണ ഉപഭോക്താക്കളുടേതുപോലെ നിരക്ക് ഈടാക്കണമെന്ന് കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി.
തിരുവനന്തപുരം ∙ പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ബാധകമാകുന്നത് 7.90 ലക്ഷം പേർക്ക്. കെഎസ്ഇബിക്കു ചെലവ് 20 കോടിയിലധികം രൂപ.
തിരുവനന്തപുരം∙ വൈദ്യുതി നിരക്ക് വര്ധിപ്പിച്ചതിനു പുറമേ ജനുവരി മുതല് 17 പൈസ സര്ചാര്ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്. സര്ചാര്ജായി വലിയ തുക പിരിക്കാന് കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷന് വ്യക്തമാക്കി. ഏപ്രില് മുതല് ജൂലൈ വരെ വൈദ്യുതി വാങ്ങിയതില് 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില് കെഎസ്ഇബി അറിയിച്ചു.
അടൂർ∙ വൈദ്യുതി ചാർജ് വർധനയ്ക്കെതിരെ കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നഗരം ചുറ്റി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഏഴംകുളം അജു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് ബിജു വർഗീസ്, ഡി.ശശികുമാർ, പൊന്നച്ചൻ
തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടിയത് സർക്കാരിന്റെ പൂർണ അറിവോടെ. കെഎസ്ഇബി നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ പൊതു തെളിവെടുപ്പും ഉപയോക്താക്കളുടെ അഭിപ്രായങ്ങളും സ്വീകരിച്ച ശേഷം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച നിരക്ക് വിജ്ഞാപനം ചെയ്തതോടെ ഇനി സർക്കാർ വിചാരിച്ചാലും ഇതിൽ ഇളവു വരുത്താനാകില്ല.
തിരുവനന്തപുരം ∙ ദീർഘകാലത്തേക്ക് കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി 3 കമ്പനികളിൽ നിന്നു വാങ്ങാനുള്ള കരാർ റദ്ദാക്കരുതെന്ന് കെഎസ്ഇബി മുൻ സിഎംഡി കൂടിയായ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി. നിയമവിരുദ്ധമായ കരാറിനു നിലനിൽപില്ലാത്തതിനാൽ റദ്ദാക്കണമെന്നു പിന്നീടു സിഎംഡിയായിരുന്ന ബി.അശോക്–ഇരുവരും ഇക്കാര്യങ്ങൾ വിശദമാക്കി സർക്കാരിനു നൽകിയ കത്തുകൾ പുറത്ത്.
Results 1-10 of 720