Activate your premium subscription today
ജിഡിപി കൂപ്പുകുത്തിയാൽ അത് സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുക? ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ ഏതാണ്ട് രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞതിൽ സാധാരണക്കാർ ആശങ്കപ്പെടേണ്ടതുണ്ടോ? ഉൽപാദനവും സേവനവുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തിക പ്രവർത്തനങ്ങളുടെ മൂല്യമാണ് ജിഡിപി. ഇതിന്റെ വളർച്ചയെ ജിഡിപി വളർച്ചാനിരക്കെന്നും വിശേഷിപ്പിക്കുന്നു! കോവിഡിന് മുമ്പുള്ള വർഷങ്ങളിൽ ശരാശരി 7-8 ശതമാനം വളർന്നിരുന്നു ഇന്ത്യ. കോവിഡിന് തൊട്ടുമുമ്പ് പക്ഷേ മാന്ദ്യത്തിലേക്ക് വീണു. അങ്ങനെയിരിക്കേ ഇരുട്ടടിയായായിരുന്നു മഹാമാരിയുടെ രംഗപ്രവേശം. വെറും 2.9% ആയിരുന്നു കോവിഡ് വരുംമുമ്പ് 2019-20 ജനുവരി-മാർച്ചിലെ വളർച്ച. കോവിഡും ലോക്ക്ഡൗണും നിറഞ്ഞ 2020-21 ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.4 ശതമാനത്തിലേക്ക് വളർച്ച നിലംപൊത്തി. പ്രതിസന്ധിക്ക് അയവുവന്നപ്പോൾ പിന്നീട് മെല്ലെ കരയറ്റം കണ്ടു. 2021-22 ഏപ്രിൽ-ജൂണിൽ ഇന്ത്യ 22.6 ശതമാനം വളർന്നു. ആ ‘വലിയ’ വളർച്ച പക്ഷേ, ആരെയും അമ്പരപ്പിച്ചില്ല. കാരണം, മഹാമാരിയുടെ കാലവുമായി താരതമ്യം ചെയ്തപ്പോൾ വളർച്ചാ ‘സംഖ്യ’ വലുതായി തോന്നിയെന്നേയുള്ളൂ.
തിരുവനന്തപുരം ∙ ഓരോ വകുപ്പും ജനങ്ങളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിരിച്ചെടുക്കുന്ന നികുതി ഒഴികെയുള്ള തുക അതതു വകുപ്പിനുതന്നെ ഉപയോഗിക്കാൻ അനുവാദം നൽകുന്ന പുതിയ നയത്തിലേക്കു സർക്കാർ നീങ്ങുന്നു. വകുപ്പുകളുടെ പണപ്പിരിവ് ഉൗർജിതമാക്കാനാണ് ഇൗ രീതി കൊണ്ടുവരുന്നത്. നയം രൂപീകരിച്ചു മന്ത്രിസഭയ്ക്കു മുന്നിൽ സമർപ്പിക്കാൻ ധന സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗം നിർദേശം നൽകി. പിരിക്കുന്ന തുക ചെലവഴിക്കാൻ അനുവദിക്കണമെന്ന വകുപ്പുകളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണു പരിഹാരമാകുന്നത്.
സ്ഥിര നിക്ഷേപം എന്നത് ഭാവിയിലേക്കുള്ള സാമ്പത്തിക സുരക്ഷ കൂടിയാണ്. നിക്ഷേപിക്കുന്ന തുകയുടെ വലുപ്പം അനുസരിച്ച് നേട്ടം ലഭിക്കും. പല ബാങ്കുകളും 7% മുതല്‍ 9% വരെ പലിശ നിരക്ക് മൂന്ന് വര്‍ഷത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നു. യുള്ള നിക്ഷേപങ്ങൾക്ക് ഇതില്‍ ചെറുകിട ബാങ്കുകളാണ് കൂടുതല്‍ പലിശ വാഗ്ദാനം
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 53% വളർച്ചയോടെ 57.42 കോടി രൂപ സംയോജിത ലാഭം രേഖപ്പെടുത്തി. മൊത്ത വരുമാനം 50% ഉയർന്ന് 218.55 കോടി രൂപയുമായെന്ന് ജിയോജിത് വ്യക്തമാക്കി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 37.48 കോടി രൂപയും മൊത്ത
ആസൂത്രണ കമ്മിഷൻ നിർത്തലാക്കിയതും ജിഎസ്ടി നടപ്പാക്കിയതും ഒക്കെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം കൂട്ടത്തോടെ തകർത്ത നടപടികളാണെന്നും സഹകരണ ഫെഡറലിസം പുനഃസ്ഥാപിക്കാൻ സംസ്ഥാനങ്ങൾ യോജിച്ചു നീങ്ങണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ.
തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള ധനവിഹിതത്തിൽ പ്രത്യേക പരിഗണന വേണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു ലെ മെറിഡിയൻ ഇന്റർനാഷനൽ കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ധർമകീർത്തി ജോഷി നിർവഹിക്കും. ബജറ്റ് നിർദേശങ്ങളുടെ വിശദമായ വിശകലനവും വ്യാഖ്യാനവും നിർവഹിക്കുന്നതിനൊപ്പം അവയുടെ പ്രത്യാഘാതങ്ങളും വിവരിക്കുന്നതാകും പ്രഭാഷണം.
‘വേൾഡ് ഇനിക്വാലിറ്റി ലാബ്’ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇന്ത്യയിൽ അസമത്വം കുതിച്ചുയരുകയാണ്. അമേരിക്കയേയും ബ്രസീലിനേയും ദക്ഷിണാഫ്രിക്കയേയും വച്ചു താരതമ്യം ചെയ്താൽ പോലും ഇന്ത്യയിലെ അസമത്വം കൂടുതലാണ് എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള ഇപ്പോഴത്തെ അന്തരം, ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുണ്ടായതിനേക്കാൾ മോശമാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയും മറ്റ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരും നടത്തിയ പഠനത്തിന്റെ ഫലങ്ങളും ഈ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ അസമത്വം വർധിക്കുന്നത്? ഇതിൽ വിദ്യാഭ്യാസത്തിന്റെ പങ്കെന്താണ്? ഓഹരിവിപണിക്കും അസമത്വം വർധിപ്പിക്കുന്നതിൽ പങ്കുണ്ടോ? കേന്ദ്ര സർക്കാർ ഇടപെടൽ എങ്ങനെയാണ്?
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍ മണി 2023-24 സാമ്പത്തിക വര്‍ഷം 55.75 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം രേഖപ്പെടുത്തി. 2022-23ല്‍ ലാഭം 29.19 കോടി രൂപയായിരുന്നു. മൊത്ത പ്രവര്‍ത്തന വരുമാനം 185.23 കോടി രൂപയില്‍ നിന്ന് 56 ശതമാനം ഉയര്‍ന്ന് 289.01 കോടി രൂപയായി. 1,800 കോടി രൂപയുടെ ആസ്തികളാണ് കമ്പനി
നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വായ്പ കുടിശികയുടെ പേരിൽ നെയ്യാറ്റിൻകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക്ഷൻ ഏജന്റുമാരുടെ ഭീഷണിയും വസ്തു ഇടപാടുകൾ മൂലമുള്ള സാമ്പത്തിക ബാധ്യതയുമാണ് ദമ്പതികളും മകനും ജീവനൊടുക്കിയതിനു കാരണമെന്ന് സൂചന. ഭീഷണി പതിവായതിനെത്തുടർന്ന് ഇവർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും ആരോപണം. നെയ്യാറ്റിൻകര ഊരൂട്ടുകാല ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ (50), ഭാര്യ എസ്.സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് ഞായറാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്നു മരിച്ചത്.
Results 1-10 of 11