ധനവിഹിതത്തിന്റെ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണം: വി.ഡി.സതീശൻ
Mail This Article
×
തിരുവനന്തപുരം ∙ തുടർച്ചയായി പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള ധനവിഹിതത്തിൽ പ്രത്യേക പരിഗണന വേണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
സംസ്ഥാനങ്ങൾക്കു ധനവിഹിതം നൽകുന്നതിന്റെ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണം.
സംസ്ഥാനങ്ങളുടെ ജനസംഖ്യ കണക്കിലെടുത്തുള്ള വീതംവയ്പ്, മെച്ചപ്പെട്ട നിലയിൽ ജനപ്പെരുപ്പം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളോടു കാട്ടുന്ന അനീതിയാണ്. റവന്യു കമ്മി നികത്തൽ ഗ്രാന്റ് ദാനമായി തരുന്നതാണ്. അത് അവകാശമായി മാറ്റണം.
ധനകാര്യ കമ്മിഷനു നിവേദനം നൽകുമ്പോൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടണമെന്നും സതീശൻ ആവശ്യപ്പെട്ടു.
English Summary:
The norms of financial allocation should be dismantled
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.