Activate your premium subscription today
ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ താരം ഡി. ഗുകേഷിന് സമ്മാനത്തുകയുടെ നികുതിയിൽ ഇളവു നൽകണമെന്ന് ആവശ്യം. തമിഴ്നാട്ടിൽനിന്നുള്ള കോൺഗ്രസ് പ്രതിനിധി ആർ. സുധയാണ് നികുതി ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയത്.
കോഴിക്കോട് ∙ യൂസ്ഡ് കാർ ഷോറൂമിൽ ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിൽ 102 കോടി രൂപയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തി. മലപ്പുറം സ്വദേശി മുജീബ് റഹ്മാന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് കോഴിക്കോട് ഡിവിഷൻ അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണു തട്ടിപ്പു കണ്ടെത്തിയത്. സിനിമ, കായിക മേഖലകളിലെ ദേശീയ തലത്തിലെ പ്രമുഖർ അടക്കമുള്ളവരുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതിനെ തുടർന്ന് അവർക്കു നോട്ടിസ് അയയ്ക്കാൻ ആദായനികുതി വകുപ്പു തീരുമാനിച്ചു.
കണ്ണൂർ ∙ ഒന്നിലേറെ സംസ്ഥാനങ്ങളിൽ പ്രവർത്തനപരിധിയുള്ള സഹകരണസംഘമായ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കേന്ദ്രീകരിച്ച് നടന്ന കോടിക്കണക്കിനു രൂപയുടെ ദുരൂഹ ഇടപാടുകൾ ആദായനികുതി വകുപ്പ് കണ്ടെത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 120ൽ ഏറെ ഓഫിസുകളിലാണ് പരിശോധന നടന്നത്. 4 വർഷത്തിനിടെ 3800 കോടി രൂപ നിക്ഷേപം സ്വീകരിച്ചതായും 1100 കോടി രൂപ കൊൽക്കത്തയിലെ ചില കടലാസ് കമ്പനികൾക്ക് (പേരിനു മാത്രമുള്ള കമ്പനികൾ) നൽകിയതായും കണ്ടെത്തി. പ്രമോട്ടർമാരുടെ സ്വന്തം കമ്പനികൾക്കും വൻതുക നൽകി. ഈ വായ്പകളിൽ തീരെ തിരിച്ചടവുണ്ടായിട്ടില്ല.
കോഴിക്കോട് ∙ മലബാർ മേഖലയിലെ ആർക്കിടെക്ട്–നിർമാണ സംരംഭങ്ങളിൽ 3 ദിവസമായി ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 237 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ.
ന്യൂഡൽഹി∙ 350 കോടി രൂപ പിടികൂടിയതുമായി ബന്ധപ്പെട്ട് ആദ്യമായി പ്രതികരിച്ച് കോൺഗ്രസ് എംപി ധീരജ് സാഹു. കുടുംബം നടത്തുന്ന ബിസിനസുമായി ബന്ധപ്പെട്ട പണമാണ് പിടിച്ചെടുത്തതെന്നും തന്റെതല്ലന്നുമാണ് സാഹു അറിയിച്ചത്. 35 വർഷമായി സജീവമായി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ്. ആദ്യമായാണ് തനിക്കെതിരെ ഇത്തരം ഒരു
ചെന്നൈ ∙ തന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് 5 ദിവസം പരിശോധന നടത്തിയ ആദായനികുതി വകുപ്പ് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.വി.വേലു.
ചെന്നൈ ∙ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഇ.വി.വേലുവിനെതിരെ ആദായനികുതി വകുപ്പിന്റെ പരിശോധന. വസതി ഉൾപ്പെടെ സംസ്ഥാനത്തു വേലുവുമായി ബന്ധമുള്ള നാൽപതിലേറെ ഇടങ്ങളിൽ റെയ്ഡ് നടക്കുന്നതായി പൊലീസ് അറിയിച്ചു. എം.കെ.സ്റ്റാലിൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയാണ് വേലു. പരിശോധനയുടെ കൂടുതൽ വിവരങ്ങൾ
കൊച്ചി∙ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നിടത്തോളം കേരളത്തിലെ യുട്യൂബർമാർ വരുമാനമുണ്ടാക്കുന്നുണ്ട് എന്നത് വലിയ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങളെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. യഥാർഥത്തിൽ സിനിമയിലെ സൂപ്പർതാരങ്ങളെപ്പോലെ കോടികൾ സമ്പാദിക്കുന്നവരാണോ യുട്യൂബർമാർ ? യുട്യൂബിൽ വിഡിയോ അപ്ലോഡ് ചെയ്യുന്ന എല്ലാവർക്കും വരുമാനം കിട്ടില്ല. യുട്യൂബ് പാർട്നർ പ്രോഗ്രാം വഴി ചാനലിൽ പരസ്യവിന്യാസത്തിന് അനുമതിയുള്ളവർക്കു മാത്രമേ വരുമാനം ലഭിക്കൂ....
കേരളത്തിലെ പല പ്രമുഖ യൂട്യൂബർസ് നും കോടികളുടെ വരുമാനം ഉണ്ട്. ലക്ഷങ്ങൾ വരുമാനമുള്ളവർ ആയിരകണക്കിന് ഉണ്ടാകും. എന്നാൽ പല യൂട്യൂബർസ് ഉം ആദായനികുതിയുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറില്ല. കേരളത്തിലെ ആയിരക്കണക്കിന് പേരുടെ ആരാധനാപാത്രങ്ങളായ പ്രമുഖ യൂട്യൂബർ മാരുടെ വീടുകളിൽ ഇന്ന് നടന്ന ആദായ നികുതി
കൊച്ചി∙ യൂട്യൂബർമാരുടെ വീടുകളിലും ഓഫിസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. വരുമാനത്തിന് അനുസരിച്ചുള്ള നികുതി യൂട്യൂബർമാർ നൽകുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് പരിശോധന.
Results 1-10 of 24