Activate your premium subscription today
കൊൽക്കത്ത ∙ ജിരിബാമിൽ കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 6 പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയതിനെത്തുടർന്ന് മണിപ്പുരിൽ വീണ്ടും സ്ഥിതി സ്ഫോടനാത്മകമായി. 8 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ളവരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച ജനക്കൂട്ടം മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെയും മറ്റു മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾ ആക്രമിച്ചു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎൽഎമാരുടെയും വീടിനു നേരെ ആക്രമണം ഉണ്ടായി. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇംഫാൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെയും ഉപഭോക്തൃ മന്ത്രി എല്.സുശീന്ദ്രോ സിങ്ങിന്റെയും വീട്ടിൽ പ്രതിഷേധക്കാര് അക്രമം നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ തട്ടിക്കൊണ്ടുപോയ മെയ്തെയ് വിഭാഗത്തിൽപ്പെട്ട ആറുപേരിൽ ഒരു സ്ത്രീയുടെയും രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതായി വിവരം. ജിരി പുഴയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അസമിലെ സിൽച്ചറിൽ എത്തിച്ചു. തട്ടിക്കൊണ്ടുപോയവരിൽപ്പെട്ടവരാണ് ഇവരെന്നു സൂചനയെങ്കിലും ഔദ്യോഗിക സഥിരികീരണമില്ല.
കൊൽക്കത്ത ∙ മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ 6 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ കൂടി പ്രത്യേക സൈനികാധികാര നിയമം (അഫ്സ്പ) നടപ്പിലാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അക്രമങ്ങൾ ഉണ്ടായ ജിരിബാമും പ്രത്യേക സൈനികാധികാര നിയമത്തിനു കീഴിലാക്കി. വാറന്റില്ലാതെ റെയ്ഡ് നടത്തുന്നതിനും ആവശ്യമെങ്കിൽ വെടിവയ്പു നടത്തുന്നതിനും സൈന്യത്തിനും കേന്ദ്ര സേനയ്ക്കും അധികാരം നൽകുന്നതാണ് അഫ്സ്പ.
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ ചുട്ടുകൊല്ലപ്പെട്ട മാർ ഗോത്ര വനിത ക്രൂരമായ പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയോട്ടിയും എല്ലുകളും തകർത്ത നിലയായിലായിരുന്നു. 3 കുട്ടികളുടെ അമ്മയായ യുവതിയുടെ ശരീരം മുഴുവൻ കത്തിക്കരിഞ്ഞതിനാൽ ബലാൽസംഗത്തിന് ഇരയായോ എന്നു വ്യക്തമല്ല. മെയ്തെയ് സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിൽ.
കൊൽക്കത്ത ∙ മണിപ്പുരിൽ ജിരിബാമിലെ ദുരിതാശ്വാസക്യാംപിൽ നിന്നു കാണാതായ മെയ്തെയ് വിഭാഗക്കാരായ 2 പേരുടെ മൃതദേഹം കണ്ടെത്തി. 3 സ്ത്രീകളെയും 3 കുട്ടികളെയും ഇനിയും കണ്ടുകിട്ടിയില്ല. സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ 11 കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണു പുതിയ സംഭവം.
ഇംഫാൽ∙ മണിപ്പുരിൽ സൈനിക ക്യാംപ് ആക്രമിച്ച് 11 കുക്കികളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി. മണിപ്പുരിലെ ജിരിബാമിൽ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.30നാണ് കുക്കികൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായാണ് കുക്കികൾ സൈനിക ക്യാപിന് നേർക്ക് ആക്രമണം നടത്തിയത്. ഇവർ നേരത്തെ ബോറോബെക്ര പൊലീസ് സ്റ്റേഷനും ആക്രമിക്കുകയും ജകുരധോറിലെ മെയ്തേയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ സിആർപിഎഫ് ജവാൻ ഇപ്പോൾ ചികിത്സയിലാണ്. ഇയാളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
കൊൽക്കത്ത ∙ ഇംഫാൽ ഈസ്റ്റ്- കാങ്പോക്പി അതിർത്തിയിൽ കുക്കി സായുധ സംഘവും ഗൂർഖ റജിമെന്റും തമ്മിൽ രൂക്ഷമായ വെടിവയ്പ്. ഇംഫാൽ ഈസ്റ്റിലെ അതിർത്തിയിലെ കൃഷി ഭൂമിയിൽ ജോലി ചെയ്യുന്നവർക്കു നേരെ കുക്കി കുന്നുകളിൽ നിന്നു വെടിവയ്പു നടത്തി. തുടർന്ന് അതിർത്തിയിൽ കാവൽനിൽക്കുന്ന ഗൂർഖാ റജിമെന്റ് തിരികെ വെടിവച്ചു. അരമണിക്കൂറിലധികം ഇതു നീണ്ടു. അതേസമയം, മണിപ്പുരിൽ നാഗാ ഗോത്രങ്ങളും മെയ്തെയ്കളും സംഘർഷത്തിന്റെ വക്കിലെത്തി. 2 നാഗാ ബിസിനസുകാരെ മെയ്തെയ് സായുധ ഗ്രൂപ്പായ ആരംഭായ് തെംഗോൽ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി പണം പിടുങ്ങാകാൻ ശ്രമിച്ചതിനെത്തുടർന്നാണു സംഘർഷം.
കൊൽക്കത്ത ∙ ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം മണിപ്പുരിലെ ജിരിബാമിൽ സായുധ ഗ്രൂപ്പുകളുടെ ആക്രമണം. പുലർച്ചെ വെടിവയ്പും ബോംബാക്രമണവും നടന്നെങ്കിലും ആർക്കും അപായമില്ല. അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇന്നലെ പുലർച്ചെ ബോറബെക്ര പൊലീസ് സ്റ്റേഷനു സമീപമുള്ള ഗ്രാമം ആക്രമിക്കുകയായിരുന്നു. സിആർപിഎഫും പൊലീസും എത്തി തിരിച്ചു വെടിവച്ചതിനെത്തുടർന്ന് അക്രമികൾ പിൻവാങ്ങി. ഇതിനിടെ, ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കാംഗ്ലിപാക് കമ്യുണിസ്റ്റ് പാർട്ടിയിൽ പെട്ട 2 തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊൽക്കത്ത ∙ മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 19 ബിജെപി എംഎൽഎമാർ കേന്ദ്ര നേതൃത്വത്തിനു നിവേദനം നൽകി. സ്പീക്കർ സത്യബ്രത, മന്ത്രിമാരായ തൗനാജം ബിശ്വജിത്, വൈ.ഖേംചന്ദ് ഉൾപ്പെടെയുള്ളവരാണു കത്തെഴുതിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തു നൽകിയിട്ടുണ്ട്.
Results 1-10 of 561