ADVERTISEMENT

ന്യൂഡല്‍ഹി∙ മണിപ്പുരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിനു ലോക്സഭയുടെ അംഗീകാരംതേടി കേന്ദ്രസര്‍ക്കാര്‍ പ്രമേയം. ഇന്ന് പുലര്‍ച്ചെ വഖഫ് ബില്‍ പാസാക്കിയതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. നേരം വൈകിയുള്ള പ്രമേയാവതരണത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. പ്രമേയം സഭ ശബ്ദവോട്ടോടെ അംഗീകരിച്ചു.

ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമായിരുന്നു ഇത്. എന്നാൽ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിക്കുകയായിരുന്നു. അസ്വസ്ഥമായ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ സാധാരണ നില പുനഃസ്ഥാപിക്കാൻ സർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ നാല് മാസത്തിനിടെ മണിപ്പുരിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. സമാധാനപരമായ പ്രശ്ന പരിഹാരത്തിനായി മെയ്‌തെയ്, കുക്കി സമുദായങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആളുകൾ ക്യാംപുകളിൽ കഴിയുന്നിടത്തോളം, സ്ഥിതി തൃപ്തികരമാണെന്നു താൻ പറയില്ല. സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് മണിപ്പുരിൽ വംശീയ അക്രമം ആരംഭിച്ചത്.

ഉത്തരവ് വന്ന ദിവസം, തങ്ങൾ കേന്ദ്ര സേനയെ വ്യോമമാർഗം അയച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു കാലതാമസവും ഉണ്ടായിട്ടില്ല. 2023 മേയ് മാസത്തിൽ ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 260 പേർ മരിച്ചിട്ടുണ്ട്. അവരിൽ 80 ശതമാനം പേരും ആദ്യ ഒരു മാസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെട്ടവരാണ് എന്നും അമിത് ഷാ പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലത്ത് നടന്ന ആക്രമണങ്ങള്‍ താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല. അന്നത്തെ പ്രധാനമന്ത്രിയോ അന്നത്തെ ആഭ്യന്തരമന്ത്രിയോ മണിപ്പുർ സന്ദർശിച്ചിട്ടില്ല. ബിജെപി ഭരണകാലത്ത് മാത്രമാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന ഒരു ധാരണ ഉണ്ടാക്കുകയാണ്, അതു ശരയല്ലെന്നും അമിത് ഷാ പറഞ്ഞു.

English Summary:

Manipur President's Rule: President's Rule imposed in Manipur after a Lok Sabha motion passed. Union Home Minister Amit Shah tabled the motion, leading to opposition protests regarding its late presentation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com