1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ ഭരണഘടന നിലവിൽവന്നത് 1950 ജനുവരി 26നാണ്. അതിന്റെ ഓർമയിലാണ് 1950 ജനുവരി 26 തന്നെ റിപ്പബ്ലിക് ദിനമായി തിരഞ്ഞെടുത്തത്. ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കൂടിയ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 1929ലെ ലഹോർ സമ്മേളനത്തിൽ ത്രിവർണപതാക ഉയർത്തിയാണ് പൂർണസ്വാതന്ത്ര്യം (പൂർണസ്വരാജ്) എന്ന ആവശ്യം മുന്നോട്ടുവച്ചത്. 1930 ജനുവരി 26 ഇന്ത്യയാകെ സമ്പൂർണസ്വാതന്ത്ര്യദിനമായി ആചരിക്കണമെന്ന സുപ്രധാന തീരുമാനവും ആ യോഗത്തിൽ കൈക്കൊണ്ടു. ഇതും ജനുവരി 26 തിരഞ്ഞെടുക്കാൻ കാരണമായി.