റിപ്പബ്ലിക് ദിനം ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി

Mail This Article
കുവൈത്ത് സിറ്റി ∙ റിപ്പബ്‌ളിക് ദിനത്തോട് അനുബന്ധിച്ച് കുവൈത്ത് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിരുന്ന് സംഘടിപ്പിച്ചു. സാല്‍വ റീജന്‍സി ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിയില്‍ കുവൈത്ത് വൈദ്യുതി-ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ഡോ. മഹ്മൂദ് അബ്ദുല്‍ അസീസ് ബുഷാരി മുഖ്യാതിഥിയായിരുന്നു. മന്ത്രിയും കുവൈത്ത് ഇന്ത്യന്‍ സ്ഥാനപതി ഡേ:ആദര്‍ശ് സൈ്വകയും ചേര്‍ന്ന് കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കുവൈത്തിന്റെ പരമോന്നത ദേശീയ അവാര്‍ഡായ 'ദി ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍-കബീര്‍' സമ്മാനിച്ചതിന് സ്ഥാനപതി അമീറിന് നന്ദി അറിയിച്ചു.
കഴിഞ്ഞ മാസം മോദിയുടെ സന്ദര്‍ശനത്തെ തുടർന്ന് കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധം 'തന്ത്രപരമായ പങ്കാളിത്ത' ത്തിലേക്ക് ഉയര്‍ത്തിയത് സുപ്രധാന നേട്ടമാണ്. പ്രതിരോധ സഹകരണം, സാംസ്കാരികം അടക്കമുള്ള 4 മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണപത്രം ഒപ്പിട്ടത് ഇന്ത്യ-കുവൈത്ത് ബന്ധത്തിന് കരുത്തേകി. കുവൈത്തിന്റെ ജിസിസി പ്രസിഡന്‍സിക്ക് കീഴില്‍ ഇന്ത്യ-ജിസിസി ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്ന് ഉറപ്പുണ്ടന്നും സ്ഥാനപതി കൂട്ടിച്ചേര്‍ത്തു. യോഗ കുവൈത്തില്‍ പ്രോത്സാഹിപ്പിച്ചതിന് രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ പത്മശ്രീ നൽകി ആദരിച്ച കുവൈത്തിലെ ഷെയ്ഖാ അലി അല്‍ ജാബിര്‍ അല്‍ സബാഹിനെ സ്ഥാനപതി അഭിനന്ദിച്ചു.വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍,നയതന്ത്രപ്രതിനിധികള്‍,വ്യവസായികൾ, സ്വദേശി പൗരപ്രമുഖർ, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ഒട്ടനവധി അതിഥികള്‍ പങ്കെടുത്തു. ഇന്ത്യയുടെ കലാ പാരമ്പര്യം ഉയർത്തികാട്ടി വൈവിധ്യമായ കലാ പരിപാടികളും അരങ്ങേറി.

