സൗദിയിലെ ഫാർമസിക്കുള്ളിൽ കുതിരപ്പുറത്തേറി 'അഭിനയം'; 'വിവാദ സെലിബ്രിറ്റി' വീണ്ടും പരസ്യവുമായി രംഗത്ത്

Mail This Article
ജിസാൻ ∙ സൗദി അറേബ്യയിലെ പ്രമുഖ ഫാര്‍മസിക്കകത്ത് കുതിരപ്പുറത്ത് സഞ്ചരിച്ച് പരസ്യം ചിത്രീകരിച്ച് വിവാദത്തിലായ അശ്വാഭ്യാസിയായ സൗദി യുവതി സമാനമായ പരസ്യവുമായി വീണ്ടും രംഗത്ത്. സൗദിയിലെ ശഹദ് അല്‍ശമ്മരിയാണ് സമാനമായ പരസ്യവുമായി രംഗത്തെത്തിയത്. സ്വബ്‌യയിലും ജിസാനിലും മറ്റും പ്രവര്‍ത്തിക്കുന്ന റെഡിമെയ്ഡ് ഷോപ്പിലാണ് പരസ്യത്തിനായി കുതിരപ്പുറത്തേറി യുവതി എത്തിയത്.
കടിഞ്ഞാണ്‍ പിടിച്ച് കുതിരക്കൊപ്പം ചുറ്റിനടന്ന് ശഹദ് അല്‍ശമ്മരി പുതിയ പരസ്യം ചിത്രീകരിച്ചത്. ശഹദ് അല്‍ശമ്മരിയും മറ്റൊരു സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായ യുവാവും കുതിരപ്പുറത്ത് ഫാര്‍മസിക്കകത്ത് ചുറ്റിനടന്ന് ചിത്രീകരിച്ച പരസ്യം ദിവസങ്ങള്‍ക്കു മുൻപാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇത് ഏറെ വിവാദമായിയിരുന്നു. ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയം ഇടപെടുകയും ഫാര്‍മസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായും അറിയിച്ചിരുന്നു.