ADVERTISEMENT

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പ്രധാനമന്ത്രിയുടെ  റാലിയിലും സംസ്ഥനത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും രാജ് ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്വീകരണം നൽകി. രാജ്യത്തെ 17 എൻസിസി ഡയറക്ടറേറ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച കേഡറ്റുകൾ, വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്ത 174 കേഡറ്റുകൾ ഇവർ  മികച്ച പ്രകടനമാണ് നടത്തിയത്.  കേരള എൻസിസിയുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാനത്ത് നിന്ന് 45 പേരടങ്ങുന്ന സീനിയർ വിങ് വനിതാ ബാൻഡിന് റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യ പഥിൽ ബാൻഡ് ഡിസ്പ്ലേ നടത്തുന്നതിനുളള  അവസരവും ലഭിച്ചിരുന്നു.

rajbavan2
റിപ്പബ്ലിക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും രാജ് ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകിയ സ്വീകരണത്തിൽ നിന്ന്.

ഡൽഹിയിലെ റിപ്പബ്ലിക് ദിന ക്യാംപിലെ അനുഭവങ്ങൾ കേഡറ്റുകൾ ഗവർണറുമായി പങ്കുവച്ചു. സ്വീകരണ പരിപാടിയിൽ മേജർ ജനറൽ രമേഷ് ഷൺമുഖം, അഡീഷണൽ ഡയറക്ടർ ജനറൽ എൻസിസി ഡോ. ദേവേന്ദ്ര ധോദാവത്ത് അഡീഷണൽ ചീഫ് സെക്രട്ടറി, ബ്രിഗേഡിയർ എ. രാഗേഷ്, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻസിസി  ബ്രിഗേഡിയർ ആനന്ദ് കുമാർ, ഗ്രൂപ്പ് കമാൻഡർ, കേണൽ അഭിഷേക് റാവത്ത് സേനാ മെഡൽ, കണ്ടിജന്റ് കമാൻഡർ എന്നിവർ പങ്കെടുത്തു.

rajbavan1
റിപ്പബ്ലിക് ദിന പരേഡിലും കർത്തവ്യ പഥ് മാർച്ചിലും പ്രധാനമന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധികരിച്ച് പങ്കെടുത്ത 174 എൻസിസി കേഡറ്റുകൾക്കും കണ്ടിജന്റ് കമാൻഡർക്കും രാജ് ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകിയ സ്വീകരണത്തിൽ നിന്ന്.
English Summary:

Kerala NCC cadets received a reception at Raj Bhavan.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com