Activate your premium subscription today
തൃശൂർ∙ തൃശൂര്‍ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് തിരുവമ്പാടി ദേവസ്വം. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്വയം തമ്പുരാന് ചമയുന്നുവെന്ന് സെക്രട്ടറി കെ.ഗിരീഷ് അറിയിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് ബോര്‍ഡിന്റെ നീക്കം. തേക്കിന്‍ക്കാട് മൈതാനം കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് തുറന്നടിച്ചു.
തൃശൂർ ∙ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ ‘പൊലീസ് രാജ്’ മുൻവർഷത്തെ പോലെ 2024ലും തുടർന്നതാണ് തൃശൂർ പൂരം നിർത്തിവയ്ക്കേണ്ടിവന്നതിലേക്കു നയിച്ചതെന്ന് തൃശൂർ തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ മൊഴി. പൂരം അലങ്കോലപ്പെട്ട സംഭവം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു മുൻപാകെ സെക്രട്ടറി കെ.ഗിരീഷ് കുമാറും ജോയിന്റ് സെക്രട്ടറി പി.ശശിധരനുമാണു മൊഴി നൽകിയത്.
തൃശൂർ∙ പൂരം കലക്കലുമായി ബന്ധപ്പെട്ടു ദേവസ്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ. പൂരം എന്താണെന്നു മുഴുവനായി മനസ്സിലാക്കിയാലേ തടസ്സമുണ്ടോയോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. രാവിലെ എഴുന്നള്ളിപ്പു മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നെന്നും സർക്കാർ നിയോഗിച്ച
തൃശൂർ ∙ പൂരം തടസ്സപ്പെടുത്താൻ വനംവകുപ്പ് സ്പെഷൽ പ്ലീഡറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും ഇവർക്കെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം സെക്രട്ടറിമാർ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആനകളിൽ നിന്നു തീവെട്ടികൾ, താളമേളങ്ങൾ എന്നിവ 50 മീറ്റർ അകലത്തിൽ പിടിക്കണമെന്ന വനംവകുപ്പിന്റെ വിവാദ സർക്കുലറിലെ നിബന്ധനയാണു പൂരം നടത്തിപ്പിലുണ്ടായ പ്രതിസന്ധിക്കു പ്രധാന കാരണമെന്നു നിവേദനത്തിൽ പറയുന്നു. ഗവ. പ്ലീഡറെ തൽസ്ഥാനത്തു നിന്നു മാറ്റിനിർത്തണമെന്നും മറ്റ് ആരോപണവിധേയരുടെ പ്രവർത്തനങ്ങൾ, വരുമാന സ്രോതസ്സ്, വിദേശബന്ധങ്ങൾ, ഫോൺ രേഖകൾ എന്നിവ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
തൃശൂർ പൂരം ആഘോഷം മാത്രമല്ല, കേരളത്തിന്റെ സമാനതകളില്ലാത്ത സാംസ്കാരിക ഉത്സവംകൂടിയാണ്. ഓരോ വർഷവും പൂരം കൂടാനുള്ള കാത്തിരിപ്പിനുപോലും എന്തൊരു മധുരം! എന്നാൽ, സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച തിരുവമ്പാടി– പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രതികരണവും പൂരം പ്രദർശനത്തിന്റെ സ്ഥലവാടക സംബന്ധിച്ച കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടും അടുത്ത വർഷത്തെ പൂരം പ്രതിസന്ധിയിലാക്കുമോ എന്ന ആശങ്കയിലാണു പൂരപ്രേമികൾ.
തൃശൂർ∙ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടി (78) അന്തരിച്ചു. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു. 22 വർഷമായി തിരുവമ്പാടി... Prof M Madhavankuty, Thiruvambady Devaswom, Thrissur Pooram, Aluva UC College, Malayala Manorama, Manorama Online, Manorama News
Results 1-6