Activate your premium subscription today
അമ്പലവയൽ ∙ കലാലയങ്ങളിൽ സംഘർഷങ്ങൾ നടക്കുമ്പോൾ അധ്യാപകർ കുട്ടികളെ ശാസിക്കുന്നതു മാനസിക പീഡനമായി കരുതാനാകില്ലെന്ന് ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. അമ്പലവയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി 2022 ഫെബ്രുവരി 22നു ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് വിശദീകരണം നൽകിയത്.
അമ്പലവയൽ ∙ മാലിന്യം തള്ളിയവർക്കെതിരെ പിഴയിട്ട് അമ്പലവയൽ പഞ്ചായത്ത്. ആയിരംകൊല്ലി ഫാന്റം റോക്ക് ക്വാറിക്കുളത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയവർക്കെതിരെയാണ് പിഴയിട്ടത്. 10000 രൂപയാണ് പിഴ ഈടാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് നടപടിയെടുത്ത്
അമ്പലവയൽ ∙ അച്ഛനും മകൾക്കും വീട്ടിൽ കുത്തേറ്റു; മകളുടെ മുൻസുഹൃത്തായ യുവാവ് പിടിയിൽ. അമ്പലവയൽ കുറ്റിക്കൈതയിൽ പൗലോസ്, മകൾ നിഷ എന്നിവർക്കാണു കുത്തേറ്റത്. സംഭവത്തിൽ നിഷയുടെ മുൻ സുഹൃത്ത് കടൽമാട് ചെറുവയൽ കൂട്ടാല ഷോബിഷ് (40) ആണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ പൗലോസും നിഷയും കോഴിക്കോട് ഗവ.
അമ്പലവയൽ ∙ കേരള കാർഷിക സർവകലാശാലയും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യന്തര പുഷ്പ മേളയുടെ എട്ടാം പതിപ്പ് ‘പൂപ്പൊലി 2024’ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിച്ചു. 15 വരെയുള്ള പുഷ്പമേള മന്ത്രി പി. പ്രസാദ് ഒാൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പൂക്കളുടെ കൃഷിയുടെ
അമ്പലവയൽ ∙ ടൗണിനോട് ചേർന്നുള്ള ബ്രിട്ടിഷ് നിർമിതിയായ നിസാൻഹട്ടുകൾ പൂർണമായി നശിക്കുന്നു. അമ്പലവയൽ ടൗണിനോട് ചേർന്ന പ്രദേശത്ത് ബ്രിട്ടിഷുകാർ നിർമിച്ച 9 നിസാൻ ഹട്ടുകളുണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നശിച്ചിരുന്നു.അവശേഷിക്കുന്നത് രണ്ടെണ്ണവും നാശത്തിന്റെ വക്കിലാണ്. ചെറിയ പൊക്കത്തിൽ കല്ല്
അമ്പലവയൽ(വയനാട്)∙ ‘സന്തോഷഗ്രാമ’ത്തിൽ ഇനി സേവനങ്ങൾക്ക് എത്തുന്നവർക്കും സന്തോഷ സ്വീകരണം, സംതൃപ്തിയോടെ മടക്കം. അമ്പലവയൽ പഞ്ചായത്തിൽ സന്തോഷഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ പൊതുജനങ്ങൾക്കു സന്തോഷ സ്വീകരണമൊരുക്കാൻ ‘ഹോസ്റ്റസ്’മാരെ നിയോഗിച്ചു. കവാടത്തിൽ മുഴുവൻ സമയവും ‘നിറചിരി’യുമായി ഹോസ്റ്റസുമാരുണ്ടാകും. പഞ്ചായത്ത് ഓഫിസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി നിയമിച്ച വൊളന്റിയർമാരാണ് ഹോസ്റ്റസ്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യപദ്ധതിയാണിത്. പ്രത്യേക യൂണിഫോം ധരിച്ചാണ് ഇവരുടെ സേവനം. 2 ഹോസ്റ്റസുമാരെയാണു പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്.
അമ്പലവയൽ ∙ പൈതൃക മ്യൂസിയത്തിനു വിളിപ്പാടകലെ മറ്റൊരു ചരിത്ര ശേഷിപ്പു സംരക്ഷണം ലഭിക്കാതെ നശിക്കുന്നു. ജില്ലയിലെ ചരിത്ര ശേഷിപ്പുകൾ സൂക്ഷിക്കുന്ന അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിനോടു ചേർന്നുള്ള ബ്രിട്ടിഷ് നിർമിതിയായ നിസാൻ ഹട്ടുകളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന
Results 1-7