Activate your premium subscription today
കൊച്ചി∙ കെല്‍ട്രോണ്‍ നിര്‍മിച്ച തന്ത്ര പ്രധാന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് കൈമാറി. കൊച്ചി മണ്‍സൂണ്‍ എംപ്രസ് ഹോട്ടലില്‍ നടന്ന ചടങ്ങിൽ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, എന്‍പിഒഎല്‍, ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്ഡ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയത്. സോണാര്‍
‘പല കാരണങ്ങൾ കൊണ്ട് പല കേന്ദ്രങ്ങളും തമസ്കരിക്കാൻ ശ്രമിച്ച നേതാവാണ് സി. അച്യുതമേനോൻ. കൃഷിക്കാരന് കൃഷിഭൂമിയും തൊഴിലാളിക്ക് ഗ്രാറ്റുവിറ്റിയും പാവങ്ങൾക്ക് ലക്ഷം വീടും കൊടുത്ത ഗവൺമെന്റിനെ ഇടതുപക്ഷ ഗവൺമെന്റായി അംഗീകരിക്കാൻ കൂട്ടാക്കാത്ത ചില ചരിത്ര വ്യാഖ്യാതാക്കൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത കമ്യൂണിസ്റ്റ്ശോഭയുടെ പേരാണ് അച്യുതമേനോൻ’ ‘നവയുഗ’ത്തിൽ ഇങ്ങനെ എഴുതിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. അച്യുതമേനോന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ബിനോയ് വിശ്വം ലേഖനമെഴുതിയത്. ആര്, എന്തുകൊണ്ട് അച്യുതമേനോനെ തമസ്കരിക്കുന്ന എന്ന കാര്യം എല്ലാവർക്കും വ്യക്തമായറിയാം എന്നതിനാലാകണം പാർട്ടി സെക്രട്ടറി ഇങ്ങനെ അവസാനിപ്പിച്ചത്. പയ്യന്നൂർ നിന്ന് പ്രതിമയുമായി പുറപ്പെട്ട ജാഥയിലുടനീളം ‘സി. അച്യുതമേനോൻ നവകേരള ശിൽപി’ ആണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കണമെന്നും പാർട്ടി നിർദേശം നൽകിയിരുന്നു. ‘അച്യുതമേനോന്റെ പാർട്ടി’ എന്ന പരിഗണന കേരളീയർ സിപിഐക്ക് ഇപ്പോഴും നൽകുന്നതിനാൽ അക്കാലം തിരിച്ചുപിടിക്കാനായി പാർട്ടി നടത്തുന്ന ശ്രമങ്ങൾക്ക് സവിശേഷമായ തലങ്ങളുണ്ട്.
തിരുവനന്തപുരം ∙ സർക്കാരിന്റെ താൽപര്യത്തിനു വിരുദ്ധമാവുകയോ പ്രതിരോധത്തിലാവുകയോ ചെയ്യുന്ന വിഷയങ്ങളിൽ അന്വേഷണം നീട്ടുകയോ റിപ്പോർട്ട് പൂഴ്ത്തുകയോ ചെയ്യുന്ന പതിവു തുടരുന്നു. പങ്കാളിത്ത പെൻഷൻ മുതൽ റോഡ് ക്യാമറ വിവാദം വരെ നീളുന്ന പൂഴ്ത്തലുകളിൽ ഏറ്റവും ഒടുവിലത്തേതു വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട തീരശോഷണം പഠിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ്.
തിരുവനന്തപുരം∙ സമുദ്ര മേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്നും 97 കോടി
മത്സരാധിഷ്ഠിത ടെൻഡറിലൂടെ തമിഴ്നാട് സർക്കാരിന്റെ 1076 കോടി രൂപയുടെ ഓർഡർ നേടിയെടുത്ത് കെൽട്രോൺ. തമിഴ്നാട്ടിലെ 7985 സ്കൂളുകളിൽ 8209 ഹൈടെക് ഐടി ലാബുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയ്ക്കായി 519 കോടി രൂപയുടെയും, സ്കൂളുകളിൽ 22931 സ്മാർട്ട് ക്ലാസ് റൂമുകൾക്കു 455 കോടി രൂപയുടെയും, പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്ലറ്റ് കംപ്യൂട്ടറുകൾ നൽകുന്നതിനു 101 കോടി രൂപയുടെയും ഓർഡറാണു ലഭിച്ചത്.
ധർമശാല ∙ കണ്ണൂർ കെൽട്രോണിന് ഒരു ബിഗ് സല്യൂട്ട്! രാജ്യത്തെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപാദന കേന്ദ്രം സ്ഥാപിച്ച കെൽട്രോൺ അഭിമാന നേട്ടത്തിലേക്ക്. ഐഎസ്ആർഒയുടെ സാങ്കേതിക സഹായത്തോടെയാണു നൂതന പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ വിഎസ്എസ്സി, സിഎംഇടി, എൻഎംപിഎൽ എന്നിവയും ഗവേഷണത്തിനു
തിരുവനന്തപുരം∙ റോഡ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്ന കെൽട്രോണിനു നല്‍കാനുള്ള തുകയിൽ 9.39 കോടിരൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. പദ്ധതി നടത്തിപ്പിനായി 23 കോടി രൂപയാണ് കെൽട്രോണിന് ഇതുവരെയായി ലഭിക്കാനുള്ളത്. തുക അനുവദിക്കാത്തതിനാൽ നിയമലംഘനങ്ങൾക്ക് ചെല്ലാൻ അയയ്ക്കുന്ന പ്രവർത്തനങ്ങൾ
തിരുവനന്തപുരം∙ സർക്കാർ പണം കൊടുക്കാത്തതിനാൽ റോഡ് ക്യാമറാ കൺട്രോൾ റൂമുകളിൽ നിന്നു ജീവനക്കാരെ കെൽട്രോൺ പിൻവലിച്ചു. മോട്ടർ വാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളിലുണ്ടായിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച മുതൽ പിൻവലിച്ചത്. ക്യാമറയുടെ വിലയും പ്രവർത്തനച്ചെലവുമായി മൂന്നു മാസം കൂടുമ്പോൾ 11.7 കോടി രൂപ കെൽട്രോണിന് കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതാണു കാരണം. 6 മാസത്തെ പണമാണ് ലഭിക്കാനുള്ളത്.
നോട്ടെണ്ണൽ യന്ത്രത്തിന്റെ മാതൃകയിൽ, സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകൾ വേഗത്തിൽ സ്കാൻ ചെയ്യാനും വ്യാജൻമാരെ തിരിച്ചറിയാനും ലോട്ടറി വകുപ്പ് പുതിയ യന്ത്രം വികസിപ്പിക്കുന്നു. പ്രൈസ് മെഷീൻ എന്ന യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് കെൽട്രോണിന് സർക്കാർ അനുമതി നൽകി. 8.58 ലക്ഷം രൂപയാണു ചെലവ്. ക്യുആർ കോഡ് സ്കാൻ ചെയ്താണ് സമ്മാനാർഹമായ ടിക്കറ്റുകൾ പരിശോധിച്ച് തരംതിരിക്കുന്നത്.
തിരുവനന്തപുരം ∙ റോഡിലെ വാഹന നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ പ്രവർത്തിപ്പിക്കാൻ കെൽട്രോണിന് 23 കോടി രൂപ സർക്കാർ നൽകിയില്ല. പണം ലഭിക്കാതെ വന്നതോടെ നിയമലംഘനങ്ങൾക്കു ചെലാൻ അയയ്ക്കുന്ന നടപടികൾ അവതാളത്തിലായി. പദ്ധതി ആരംഭിച്ചതു മുതൽ ഇതു വരെ 34 ലക്ഷം ചെലാനുകൾ തയാറാക്കി. ഇതിൽ നവംബർ പകുതി വരെയുള്ള 16 ലക്ഷം ചെലാൻ തപാൽ വഴി അയച്ചു. പണമില്ലാത്തതിനാൽ ബാക്കി അയയ്ക്കാനായില്ല.
Results 1-10 of 97