Activate your premium subscription today
തിരുവനന്തപുരം ∙ ദീർഘദൂര സർവീസിനായി സ്കാനിയ പോലെയുള്ള ആഡംബര ബസുകൾ വാങ്ങുമ്പോൾ അതിൽ ശുചിമുറി ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. വൃത്തിയുള്ള ശുചിമുറിയോടു കൂടിയ ഹോട്ടലുകളിലേ ഭക്ഷണത്തിനായി ബസുകൾ നിർത്താൻ പാടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്സുകൾ വിൽക്കാനുള്ള നീക്കവുമായി സർക്കാർ. കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ (കെടിഡിഎഫ്സി) നിക്ഷേപിച്ചവർക്കു പണം മടക്കി നൽകുന്നതിനാണിത്. ധനവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിർദേശം. കോഴിക്കോട്, അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലെ 4 ഷോപ്പിങ് കോംപ്ലക്സുകളിൽ രണ്ടെണ്ണം വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്തു പണം കണ്ടെത്തണമെന്നാണു നിർദേശം.
തിരുവനന്തപുരം∙ നിക്ഷേപകർക്കു 490 കോടി രൂപ മടക്കി നൽകാനില്ലാതെ പ്രതിസന്ധിയിലുള്ള കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) തലപ്പത്തു മാറ്റം. സിഎംഡി ബി. അശോകിനു പകരം ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി സിഎംഡിയുമായ ബിജു പ്രഭാകറെ സർക്കാർ നിയമിച്ചു. കെഡിഡിഎഫ്സിക്ക് 780 കോടി രൂപ വായ്പ കുടിശികയുള്ള സ്ഥാപനമാണ് കെഎസ്ആർടിസി.
സംസ്ഥാന ഗതാഗത വികസന ധനകാര്യ കോർപറേഷൻ (കെടിഡിഎഫ്സി) അടച്ചുപൂട്ടാതിരിക്കാൻ കാരണം കാണിക്കാൻ റിസർവ് ബാങ്കിന്റെ നോട്ടിസ്. സ്ഥിര നിക്ഷേപം മടക്കി കൊടുക്കാത്തതുൾപ്പെടെയുള്ള പരാതികൾക്കു 21 ദിവസത്തിനകം മറുപടി നൽകാതിരുന്നാൽ റജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എംഡിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
കൊച്ചി ∙ കാലാവധി പൂർത്തിയായിട്ടും കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്സി) നിക്ഷേപത്തുക തിരിച്ചു നൽകിയില്ലെന്ന ഹർജിയിൽ സാമ്പത്തിക ഞെരുക്കമാണെന്നും പണം തിരിച്ചു നൽകാൻ ബാധ്യതയില്ലെന്നും അറിയിച്ച സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം. നിക്ഷേപത്തിന് ഗാരന്റി നിന്നിട്ട് ഇത്തരത്തിൽ
കൊച്ചി∙ സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്ന് കോടതി
കൊച്ചി ∙ കാലാവധി പൂർത്തിയായിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതിനു കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷനു (കെടിഡിഎഫ്സി) ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വന്നു കാലു പിടിക്കട്ടെ, സൗകര്യമുള്ളപ്പോൾ കൊടുക്കാം എന്ന നിലപാട് നടക്കില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം∙ കേരള ട്രാൻസ്പോർട്ട് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷന്റെ (കെടിഡിഎഫ്സി) നഷ്ടക്കണക്ക് വിവരിച്ചും ഉത്തരവാദിത്തം പരസ്പരം ആരോപിച്ചും കെടിഡിഎഫ്സി ചെയർമാനും കെഎസ്ആർടിസി സിഎംഡിയും തമ്മിൽ പോര്. നിക്ഷേപകർക്കു പണം തിരിച്ചുകൊടുക്കാൻ പോലുമാകാത്ത രീതിയിൽ കെടിഡിഎഫ്സിയെ കടക്കെണിയിലാക്കിയത്
കൊച്ചി∙ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ (എൻബിഎഫ്സി) ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കുന്ന സ്ഥിതിയിലേക്ക് കെടിഡിഎഫ്സിയെ കൊണ്ടെത്തിച്ചത്, കേരള ബാങ്കിൽ നിന്നെടുത്ത് കെഎസ്ആർടിസിക്കു കൊടുത്ത വായ്പയുടെ കുടിശിക 900 കോടി കവിഞ്ഞത്. 910 കോടി രൂപ തങ്ങൾക്കു തിരികെ നൽകണമെന്നും അല്ലെങ്കിൽ കെടിഡിഎഫ്സിയുടെ ആസ്തികൾ
കൊച്ചി∙ കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്റെ (കെടിഡിഎഫ്സി) ബാങ്കിതര ലൈസൻസ് റദ്ദാക്കാൻ പോവുകയാണെന്നു റിസർവ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ മുഖേന അറിയിച്ചു. കെടിഡിഎഫ്സിയുടെ വീഴ്ച, വൻ ബാധ്യതയുള്ളതിനാൽ കേരള ബാങ്കിനെയും ബാധിച്ചേക്കും. തൃശൂർ കരുവന്നൂരിൽ നിന്നു തുടങ്ങിയ സഹകരണ ബാങ്ക് ദുരന്തങ്ങളുടെ
Results 1-10 of 17