Activate your premium subscription today
Thursday, Mar 27, 2025
അഭ്യൂഹങ്ങളും ആശങ്കകളും നിലനിൽക്കുന്ന തന്ത്രപ്രധാനമായ ഭാരത- നേപ്പാൾ, ഭാരത-ഭൂട്ടാൻ അതിർത്തിമേഖലകളിൽ കഴിഞ്ഞ രണ്ടുദിവസം ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് നടത്തിയ സന്ദർശനവും കൂടിക്കാഴ്ചകളും വിവരശേഖരണവും ദേശീയതലത്തിൽ ശ്രദ്ധപിടിച്ചുപറ്റി. ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്‍ദ്വാര്‍ ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, നേപ്പാൾ അതിർത്തിയിലെ പാണിറ്റാങ്കി, ഗോർസിങ് ബസ്ടി ഗ്രാമങ്ങൾ എന്നിവിടങ്ങളിലായിരുന്നു അമാർഗ്രാം (എന്റെ ഗ്രാമം) ദൗത്യത്തിന്റെ ഭാഗമായി ഗവർണറുടെ പര്യടനം.
ഝാഡ്ഗ്രാം (ബംഗാൾ) ∙ ജീവിതപോരാട്ടത്തിലൂടെ ഒരു മുൻനിര സിനിമയുടെ കഥാപാത്രമായ ഗോത്രനായിക ബിജോലി മുർമുവിന് മറ്റൊരു വിസ്മയ നിമിഷം. ബിജോലിക്കു മാത്രമല്ല, അവരുടെ സമൂഹത്തിനും നാടിനാകെത്തന്നെയും. അതീവ സുരക്ഷാ അകമ്പടിയുള്ള വാഹനവ്യൂഹത്തിൽ നിന്നിറങ്ങി ഗവർണർ ഡോ. സി.വി ആനന്ദബോസ് ബിജോലിയുടെ ‘ടോട്ടോ’യിൽ കയറിയപ്പോൾ അവർ മാത്രമല്ല ഗോത്രസമൂഹമാകെ അമ്പരന്നു. ഗോത്രവർഗജനതയോടുള്ള ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും ഹൃദയസ്പർശിയായ കാഴ്ച. ആദ്യമായാണത്രേ ഒരു സംസ്ഥാന ഭരണത്തലവനെ അവർ സ്വന്തം ഗ്രാമത്തിൽ കാണുന്നത്.
കൊൽക്കത്ത ∙ ബംഗാളിൽ ഹിന്ദു അഭയാർഥികളെയും ഭാഷാ ന്യൂനപക്ഷങ്ങളെയും വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യാനാണ് തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി. തൃണമൂൽ കോൺഗ്രസ് വീടുകൾ കയറി വോട്ടർ പട്ടിക പരിശോധിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ പ്രചാരണങ്ങളുമായി ബിജെപിയും രംഗത്തെത്തി. ആരുടെയെങ്കിലും പേര് നീക്കം ചെയ്തിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷനെയോ പാർട്ടി നേതാക്കളെയോ ബന്ധപ്പെടാമെന്ന് ബിജെപി പറഞ്ഞു.
‘രാജ്യത്തെ പ്രീമിയം ട്രെയിനായ രാജധാനിയെ റാഞ്ചി!’ വൈകിട്ട് നാലോടെ ന്യൂസ് ചാനലുകളിൽ ഒരു വരി വാർത്ത ബ്രേക്കിങ് ന്യൂസായി എത്തുമ്പോൾ അതിനും മണിക്കൂറുകൾക്കു മുൻപേ ഭുവനേശ്വർ രാജധാനി എക്സ്പ്രസ് വനപ്രദേശത്തു നിശ്ചലമായിരുന്നു. 1200 യാത്രക്കാരുമായി ഒഡീഷയിലെ ഭുവനേശ്വറിൽനിന്ന് രാജ്യതലസ്ഥാനം ലക്ഷ്യമാക്കിയാണ് രാജധാനി എക്സ്പ്രസ് പുറപ്പെട്ടത്. എന്നാൽ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരിലെ ബൻസ്ഥലയിൽ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റ് കെ. ആനന്ദ് റാവു ട്രാക്കിൽ അകലെയായി ചുവപ്പുകൊടികൾ കണ്ടത്. ഇതോടെ വേഗം കുറച്ചു. കുറച്ചുകൂടി അടുത്തേക്ക് എത്തിയപ്പോൾ കണ്ടത് ട്രാക്കിൽ വീണുകിടക്കുന്ന മരം. പിന്നീട് സംഭവിച്ചത് ഇന്ത്യയെത്തന്നെ ഞെട്ടിച്ച ഒരു അപൂർവ ‘തട്ടിക്കൊണ്ടുപോകലാ’യിരുന്നു. 2009 ഒക്ടോബറിലായിരുന്നു സംഭവം. അതിവേഗക്കാരനായ രാജധാനി പാതിവഴിയിൽ ബ്രേക്കിട്ടത് രാജ്യമൊട്ടാകെ വാർത്തയായി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു രാജധാനി പോലെയുള്ള അതിവേഗ ട്രെയിൻ തട്ടിയെടുത്ത സംഭവം. ചമ്പലിലെ കൊള്ളക്കാരുടെ കഥ പറഞ്ഞ ബോളിവുഡ് സിനിമകളിൽ ഒട്ടേറെ തവണ കുതിരപ്പുറത്തേറി എത്തുന്ന കൊള്ളക്കാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ തടഞ്ഞു കൊള്ളയടിക്കുന്ന രംഗങ്ങളുണ്ട്. എന്നാൽ ഇതുപോലെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച 1200 യാത്രക്കാരുടെ അവസ്ഥ എന്താവും? 2009ൽ ബംഗാളിൽ മാവോയിസ്റ്റുകൾ രാജധാനി എക്സ്പ്രസ് തട്ടിയെടുത്തത് എങ്ങനെയാണ്? അന്ത്യശാസനം നൽകി മണിക്കൂറുകളോളം യാത്രക്കാരെ തടവിൽവച്ച മാവോയിസ്റ്റുകളെ എങ്ങനെയാണ് തുരത്തിയത്? ഈ ഓപറേഷനിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ? വായിക്കാം ‘ഡാർക്ക് സ്റ്റോറീസി’ൽ.
സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലം. അന്നത്തെ ഈസ്റ്റ് ബംഗാളിലെ ദിഘാഘഠ് ആസ്ഥാനമായിട്ടായിരുന്നു മഹാരാജ ആചാര്യ ചൗധരിയുടെ ഭരണം. 1947ലെ വിഭജനത്തിനുശേഷം ഈ പ്രദേശം ഈസ്റ്റ് പാക്കിസ്ഥാനായി. പിന്നീട് വിമോചനയുദ്ധത്തിനുശേഷം 1971 മുതൽ ബംഗ്ലദേശിന്റെ ഭാഗവും. ആചാര്യ ചൗധരിയുടെ മൂത്ത മകനും കിരീടവകാശിയുമായിരുന്നു കുമാർ ഹേമേന്ദ്ര ചൗധരി. നല്ല ഉയരമുള്ള സുമുഖനായ 25കാരൻ. കൊൽക്കത്ത പ്രസിഡൻസി കോളജിൽ രണ്ടാംവർഷ ബിഎ വിദ്യാർഥി. പഠനത്തിൽ ഒട്ടും താൽപര്യമില്ലായിരുന്ന ഹേമേന്ദ്ര പരീക്ഷയ്ക്കു പോലും ഹാജരാകുമായിരുന്നില്ല. ഒരു സാധാരണ വിദ്യാർഥിയായിരുന്നെങ്കിൽ ഈ ഒറ്റക്കാരണത്താൽത്തന്നെ കോളജിൽനിന്നു പുറത്താകുമായിരുന്നു. പക്ഷേ, മഹാരാജാവിന്റെ മകനായതിനാൽ എല്ലാ വർഷവും ഇതേ ക്ലാസിൽ പഠിക്കുന്നതിന് കോളജിലെ ബ്രിട്ടിഷ് പ്രിൻസിപ്പൽ അവസരം നൽകിക്കൊണ്ടേയിരുന്നു. കോളജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു ഹേമേന്ദ്ര. രാജകുമാരന്റെ അതേ പ്രൗഢിയോടെയും പ്രതാപത്തോടെയും ആയിരുന്നു കൊൽക്കത്തയിലെ പഠനകാലത്തും ഹേമേന്ദ്ര ചൗധരിയുടെ താമസം. രണ്ടേക്കറിനുള്ളിലെ കൊട്ടാര സമാനമായ ബംഗ്ലാവിൽ താമസം. ചുറ്റും ആജ്ഞാനുവർത്തികളായ ഭൃത്യർ. മിനർവാ സലൂൺ കാറിൽ ഡ്രൈവർ സഹിതം യാത്ര. ടെലഫോണിന്റെ തുടക്ക കാലഘട്ടമായിരുന്നു അത്. അന്നുതന്നെ ഹേമേന്ദ്രയുടെ ബംഗ്ലാവിലും ടെലഫോണുണ്ടായിരുന്നു. സബ്സ്ക്രൈബർ എക്സ്ചേഞ്ചിൽ വിളിച്ച് കോൾ കണക്ട് ആക്കുന്ന കാലം.
കൊൽക്കത്ത ∙ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസ് വിട്ട് 4 വർഷത്തിനുശേഷം കോൺഗ്രസിൽ തിരിച്ചെത്തി. 2021 ജൂലൈയിലാണ് അദ്ദേഹം തൃണമൂലിൽ ചേർന്നത്. മുൻ ലോക്സഭാംഗമായ അഭിജിത് മുഖർജിക്ക് ഇന്നലെ പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് അംഗത്വം നൽകി.
കൊൽക്കത്ത∙ മുഖ്യമന്ത്രിക്കസേര ഒഴിയാതിരിക്കാനുള്ള അവസാന ശ്രമങ്ങളും പരാജപ്പെട്ടതോടെയാണ് മുൻ ഫുട്ബോളറും മാധ്യമപ്രവർത്തകനും ആയ എൻ.ബിരേൻ സിങ് രാജി നൽകിയത്. മണിപ്പുർ കലാപത്തിൽ ബിരേൻ സിങ്ങിന്റെ പങ്ക് സഖ്യകക്ഷികൾ തന്നെ ചൂണ്ടിക്കാട്ടിയിട്ടും കേന്ദ്ര സർക്കാർ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംരക്ഷിച്ചില്ലായിരുന്നെങ്കിൽ ബിരേൻ കലാപത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ പുറത്തുപോകുമായിരുന്നുവെന്ന് കരുതുന്നവർ ബിജെപി നേതൃത്വത്തിലുണ്ട്.
കൊല്‍ക്കത്ത ∙ രാജ്യത്തെ നടുക്കിയ ബലാത്സംഗ കൊലപാതകം നടന്ന ആർജി കർ മെഡിക്കൽ കോളജിലെ വിദ്യാർഥിനി താമസസ്ഥലത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഇരുപതുകാരിയായ എംബിബിഎസ് വിദ്യാര്‍ഥിനിയെയാണ് കമര്‍ഹാടിയിലെ ഇഎസ്ഐ ക്വാർട്ടേഴ്സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊൽക്കത്ത ∙ മകളുടെ പഠനാവശ്യങ്ങൾക്കും വിവാഹത്തിനുമായി ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി വീട്ടമ്മ. ബംഗാളിലെ ഹൗറാ ജില്ലയിലാണ് സംഭവം. ഭാര്യയുടെ നിർബന്ധത്തിനൊടുവിലാണ് വൃക്ക വിൽക്കാൻ യുവാവ് തീരുമാനിച്ചത്.
കൊൽക്കത്ത∙ ബംഗാളിലെ കോളജ് ക്ലാസ് മുറിയിൽവച്ച് വനിതാ പ്രഫസറും വിദ്യാർഥിയും തമ്മിൽ വിവാഹം കഴിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നു. വിവാഹ അനുബന്ധ ചടങ്ങുകളായ ഹൽദി, പരസ്പരം മാല ചാർത്തൽ തുടങ്ങിയവ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Results 1-10 of 899
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.