Activate your premium subscription today
ആഫ്രിക്ക, ഏഷ്യ ക്രിക്കറ്റ് സഹകരണം വർധിപ്പിക്കാനുള്ള പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുമെന്നു ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി സുമോദ് ദാമോദർ പറയുന്നു. നാലാം തവണയാണു സുമോദ് ദാമോദർ ഐസിസി ചീഫ് എക്സിക്യൂട്ടീവ്സ് കമ്മിറ്റിയിൽ എത്തുന്നത്. ഐസിസി അസോഷ്യേറ്റ് രാജ്യങ്ങളുടെ പ്രതിനിധി തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് ഒടുവിലാണു വിജയിച്ചത്.
ബോട്സ്വാന∙ തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ കരോ ഖനിയിൽനിന്ന് 2,492 കാരറ്റ് ഡയമണ്ട് കണ്ടെത്തിയതായി കനേഡിയൻ വജ്രഖനന കമ്പനിയായ ലുകാറ ഡയമണ്ട് കോർപറേഷൻ അറിയിച്ചു. ലോകത്തു ഖനനം ചെയ്തെടുത്തവയിൽ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ വജ്രക്കല്ലാണിത്. മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ദക്ഷിണാഫ്രിക്കയിൽനിന്ന്
ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ പ്രസിഡന്റ് ജർമനിക്കെതിരെ ഒരു ഭീഷണി മുഴക്കി. യുദ്ധമോ ഉപരോധമോ അല്ല, തങ്ങളുടെ രാജ്യത്തുനിന്ന് 20,000 ആനകളെ ജർമൻ തലസ്ഥാനമായ ബെർലിനിലെത്തിക്കുമെന്നായിരുന്നു അത്
ബോട്സ്വാന എന്ന തെക്കനാഫ്രിക്കൻ രാജ്യത്തിന്റെ അഭിമാനമാണ് അവരുടെ ആനകൾ. ആഫ്രിക്കൻ ആനകളുടെ എണ്ണത്തിലും പരിരക്ഷണ പരിപാടികളിലും അവർ മുൻപന്തിയിലുമാണ്. പ്രതിവർഷം 200 കോടി ഡോളർ വരുമാനമുള്ള ടൂറിസ രംഗത്തിന്റെ അവിഭാജ്യ ഭാഗമാണ് ആനകൾ. ലോകത്തിൽ ഏറ്റവും മുതൽ ആനകളുള്ള (ഏകദേശം 135,000) രാജ്യമെന്ന
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു, ഷൂ ഉണ്ടോ? ഇല്ല. ജഴ്സിയുണ്ടോ? ഇല്ല. എന്നാൽ കളിക്കാനാകില്ല. കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല. 25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ് ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല.
മോണക്കോ ∙ ഉത്തേജകം ഉപയോഗിച്ചതിന് 3 വർഷത്തെ വിലക്കു നേരിടുന്ന ബോട്സ്വാന അത്ലീറ്റ് തന്റെ ഒളിംപിക്സ് മെഡൽ വിൽക്കാനൊരുങ്ങുന്നു. 2012 ലണ്ടൻ ഒളിംപിക്സിൽ പുരുഷൻമാരുടെ 800 മീറ്ററിൽ വെള്ളി നേടിയ നിജൽ എയ്മസാണ് കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കു പരിഹാരം കാണാൻ മെഡൽ വിൽപനയ്ക്കു വച്ചത്. ബോട്സ്വാനയുടെ ആദ്യ ഒളിംപിക്സ് മെഡൽ ജേതാവായ എയ്മസ് അത്ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് കഴിഞ്ഞ വർഷം നടത്തിയ ഉത്തേജക പരിശോധനയിലാണ് കുടുങ്ങിയത്.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിയായിരുന്നു സ്വപ്നം. സൗത്ത് ആഫ്രിക്കയുടെ അതിർത്തി രാജ്യമായ ബോട്സ്വാനയിൽ ബിസിനസ് നടത്തിയിരുന്ന ബന്ധു അങ്ങോട്ടു ക്ഷണിച്ചു. ഹാർഡ്വെയർ ഷോപ്പിൽ അക്കൗണ്ടന്റ് കം മാനേജർ ആയി തുടക്കം. പിന്നീട് ബന്ധുവിന്റെ ആശീർവാദത്തോടെ സ്വന്തമായൊരു സ്ഥാപനം ആരംഭിച്ചെങ്കിലും കച്ചവടം
ചേർപ്പ് (തൃശൂർ) ∙ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗബറോണിയിലുണ്ടായ വാഹനാപകടത്തിൽ വല്ലച്ചിറ സ്വദേശികളായ ദമ്പതികൾ മരിച്ചു. മേലായിൽ വീട്ടിൽ സുകുമാരൻ മേനോന്റെ മകൻ ദീപക് (29), ഭാര്യയും ആയുർവേദ ഡോക്ടറുമായ ഗായത്രി (25) എന്നിവരാണു
ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ആഴ്ചകൾക്കിടയിൽ കണ്ടെത്തിയത് രണ്ട് വമ്പൻ വജ്രങ്ങൾ. ബോട്സ്വാനയിലെ കറോവി വജ്രഖനിയിൽ നിന്നാണു പുതിയ വജ്രം കണ്ടെത്തിയത്.1174 കാരറ്റ് മൂല്യമുള്ള ഈ വജ്രം ലൂക്കാറ ഡയമണ്ട് കോർപറേഷൻ എന്ന കമ്പനിയാണു ഖനനം ചെയ്തത്. 7.7 സെന്റിമീറ്റർ നീളവും നാലു സെന്റിമീറ്റർ കട്ടിയുമുള്ള വജ്രം
ആഫ്രിക്കൻ രാജ്യം ബോട്സ്വാനയിലെ ജ്വാനെങ് ഖനിയിൽ നിന്നു കണ്ടെത്തിയത് വമ്പൻ വജ്രം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രമാണിതെന്ന് ബോട്സ്വാനയിലെ സർക്കാരിന്റെ സംയുക്ത ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കമ്പനിയായ ഡേബ്സ്വാന അറിയിച്ചു. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ലിനറ്റ് ആംസ്ട്രോങ് വജ്രം ബോട്സ്വാനൻ പ്രസിഡന്റ്
Results 1-10