ബോട്സ്വാനയിൽ വാഹനാപകടം: മലയാളി ദമ്പതികൾ മരിച്ചു

Mail This Article
ചേർപ്പ് (തൃശൂർ) ∙ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഗബറോണിയിലുണ്ടായ വാഹനാപകടത്തിൽ വല്ലച്ചിറ സ്വദേശികളായ ദമ്പതികൾ മരിച്ചു. മേലായിൽ വീട്ടിൽ സുകുമാരൻ മേനോന്റെ മകൻ ദീപക് (29), ഭാര്യയും ആയുർവേദ ഡോക്ടറുമായ ഗായത്രി (25) എന്നിവരാണു മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
ഇവരുടെ കാർ സിഗ്നൽ കാത്തുനിൽക്കുമ്പോൾ നിയന്ത്രണം വിട്ടു വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നെന്നാണ് നാട്ടിൽ ലഭിച്ച വിവരം. ബോട്സ്വാനയിലെ സ്വകാര്യ കമ്പനിയിൽ 3 വർഷമായി ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു ദീപക്. സംസ്കാരം പിന്നീട്. ദീപക്കിന്റെ അമ്മ: സുശീല.
English Summmary: Malayali Couple Died in Road Accident at Botswana