Activate your premium subscription today
ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്.
ലണ്ടൻ∙ ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.
കഠ്മണ്ഡു ∙ നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ കാണാതായി. 158 പേർക്കു പരുക്കേറ്റു.
കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധിപ്പേരാണ് ദുരിതമനുഭവിക്കുന്നത്. ഇതുവരെ 190ലധികം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ വീടുകളെല്ലാം തകർന്ന നിരവധിപ്പേർ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്.
കഠ്മണ്ഡു ∙ നേപ്പാളിൽ 4 പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിന് 3 ദിനം പിന്നിട്ടിട്ടും ശമനമില്ല. മരിച്ചവരുടെ എണ്ണം 204 ആയി. 33 പേരെ കാണാതായി. 89 പേർക്കു പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. നൂറുകണക്കിനു വീടുകളും പാലങ്ങളും തകർന്നു. റോഡുകളും റെയിൽപാതകളും തകർന്നതിനാൽ പലയിടത്തും ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. രാജ്യത്തെ പ്രധാന നദിയായ ഭാഗ്മതി ഉൾപ്പെടെയുള്ളവയിലെ ജലനിരപ്പ് അപകടരേഖയ്ക്കു മുകളിൽ തുടരുന്നു.
കഠ്മണ്ഡു ∙ നേപ്പാളിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും 151 പേർ കൊല്ലപ്പെട്ടു. 64 പേരെ കാണാതായി. 61 പേർക്ക് പരുക്കേറ്റു. വൻപ്രളയത്തിൽ കഠ്മണ്ഡു താഴ്വര മുഴുവൻ വെള്ളത്തിനടിയിലായി. 16 പാലങ്ങൾ തകർന്നു. ഒട്ടേറെ വീടുകൾ നിലംപൊത്തി. മൽക്വാൻപുറിൽ ഓൾ നേപ്പാൾ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനകേന്ദ്രം തകർന്ന് 6 ഫുട്ബോൾ താരങ്ങൾ കൊല്ലപ്പെട്ടു. പലയിടത്തും ഗതാഗതം സ്തംഭിച്ചു. ഒട്ടേറെ സഞ്ചാരികൾ കുടങ്ങി.
കഠ്മണ്ഡു∙ തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നേപ്പാളിൽ 112 പേർ മരിച്ചു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില് രാജ്യത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹൂസ്റ്റൻ (യുഎസ്) ∙ മോഷണശ്രമം തടയുന്നതിനിടെ താമസസ്ഥലത്ത് നേപ്പാളി വിദ്യാർഥിനി വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ ബോബി സിങ് (52) അറസ്റ്റിലായി. നേപ്പാളിൽ നിന്ന് 2021 ൽ ഹൂസ്റ്റൻ കമ്യുണിറ്റി കോളജിൽ പഠനത്തിനെത്തിയ മുന പാണ്ഡെയെ (21) തിങ്കളാഴ്ച രാവിലെയാണ് ഹൂസ്റ്റനിലെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിൽ ബോബി സിങ് 2 ദിവസത്തിനുശേഷം അറസ്റ്റിലാവുകയായിരുന്നു.
മനസ്സു വച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നു തന്റെ യാത്രകളെ സാക്ഷ്യം വച്ച് എബിൻ ബാബു എന്ന പതിനാറുകാരൻ പറയുന്നു. വണ്ടിയിൽ ലിഫ്റ്റ് ചോദിച്ച് ഹിച്ച്ഹൈക്കിങ് നടത്തിയും ട്രെയിനിലും ബസ്സിലും കയറിയുമൊക്കെ 50 ദിവസം കൊണ്ട് നേപ്പാൾ വരെ പോയാണ് എബിൻ തിരികെ വന്നത്. യോദ്ധയിലെ മോഹൻലാലും ജഗതിയും ഉണ്ണിക്കുട്ടനും
കഠ്മണ്ഡു ∙ മഹാരാഷ്ട്രയിൽ നിന്നുള്ള സന്ദർശകർ സഞ്ചരിച്ച ബസ് നേപ്പാളിൽ നദിയിൽ വീണ് 27 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. തൻഹൻ ജില്ലയിൽ ദേശീയ പാതയിലെ ആയിന പഹാറയിൽ വച്ച് 150 അടി ഉയരെ നിന്ന് കുത്തൊഴുക്കുള്ള മാർഷിന്ദി നദിയിലേക്കാണ് ബസ് മറിഞ്ഞത്.
Results 1-10 of 220