Activate your premium subscription today
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ സംഘർഷബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരുക്കേറ്റു. പ്രവിശ്യാതലസ്ഥാനമായ ക്വറ്റയിലെ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാവിലെ 9ന് ട്രെയിൻ പുറപ്പെടാനൊരുങ്ങവേയാണു പ്ലാറ്റ്ഫോമിൽ ഉഗ്ര സ്ഫോടനമുണ്ടായത്.
ന്യൂയോർക്ക് ∙ മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ് കമ്മിറ്റിക്കു മുൻപാകെ വച്ച പ്രമേയത്തെ 176 അംഗങ്ങൾ അനുകൂലിച്ചപ്പോൾ, വോട്ടെടുപ്പിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇമാൻ സൈനബ് മസാരിയും ഭർത്താവ് ഹാദി അലിയും അറസ്റ്റിലായി. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന്റെ വേദിക്കു പുറത്തു സ്ഥാപിച്ച ബാരിക്കേഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, സുരക്ഷാവീഴ്ചയ്ക്കു വഴിയൊരുക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ മുൻ മനുഷ്യാവകാശ വകുപ്പ് മന്ത്രി ഷിറിൻ മസാരി സൈനബിന്റെ മകളാണ്. കേസ് കെട്ടിച്ചമച്ചതാണ് അവർ പ്രതികരിച്ചു.
അഹമ്മദാബാദ് ∙ ഇന്ത്യയുടെ തീരസംരക്ഷണസേനയുടെ കപ്പലുകൾ സംബന്ധിച്ചും പോർബന്തർ ജെട്ടിയെക്കുറിച്ചുമുള്ള വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റ് എന്നു സംശയിക്കുന്ന മുംബൈക്കാരിക്ക് കൈമാറിയതിന് പോർബന്തർ സ്വദേശി പങ്കജ് കോട്ടിയയെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. പോർബന്തർ ജെട്ടിയിലെ തൊഴിലാളിയായ കോട്ടിയ ഫെയ്സ്ബുക്കിലൂടെയാണ് ഇവരുമായി പരിചയപ്പെട്ടതും വിവരങ്ങൾ കൈമാറിയതും
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. നാല് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് അർധ സൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരുക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. അസ്വാദ് ഉൽ ഹർബ് തീവ്രവാദ സംഘടന ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ഗതാഗത നിയമം പരിഷ്കരിച്ച് യുഎഇ; 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്, യുഎഇ ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.. പാക്കിസ്ഥാനി മോഡലിന്റെ ബിക്കിനി വിഡിയോ സമൂഹ
ശ്രീനഗർ∙ ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
ലഹോർ∙ പാക്കിസ്ഥാനി മോഡൽ റോമ മൈക്കിളിന്റെ ബിക്കിനി വിഡിയോ വിവാദമായി. മിസ് ഗ്രാന്ഡ് ഇന്റർനാഷനൽ 2024 മത്സരത്തിന്റെ ഭാഗമായുള്ള ബിക്കിനി റൗണ്ടിലെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനെ തുടർന്ന് പാക്കിസ്ഥാനി മോഡിലിനെതിരെ വിദ്വേഷകരമായ കമന്റുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതേ തുടർന്ന് മോഡൽ വിഡിയോ
ലഹോർ∙ ഭൂതകാലം കുഴിച്ചുമൂടി ഭാവിയിലേക്കു മികച്ച അയൽക്കാരായി മാറാൻ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് പാക്ക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) സമ്മേളനത്തിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കാനുള്ള ശ്രമമെന്ന നിലയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷെരീഫിന്റെ പ്രസ്താവന വരുന്നത്.
ഇസ്ലാമാബാദ് ∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിൽ നടന്ന വെടിവയ്പ്പിൽ 20 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരുക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അക്രമി സംഘം ഖനിയിൽ കടന്ന് വെടിയുതിർക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകൾ ഡുക്കി പ്രദേശത്തെ ജുനൈദ് കൽക്കരി
Results 1-10 of 1272