Activate your premium subscription today
കഴിഞ്ഞ വര്ഷം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത് 146.3 കോടി റിയാലിന്റെ ഈന്തപ്പഴം .
ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.
ചെങ്കടലിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് തുറന്നതോടെ സൗദിയുടെ ‘നിയോം’ ആഗോള ആഡംബര നഗരപദ്ധതി വീണ്ടും ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. സൗദി അറേബ്യയിലെ തബൂക്കിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ 26,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നീണ്ടുകിടക്കുന്ന നാളെയുടെ മഹാനഗരമാണ് നിയോം. സൗദിയിൽ ഒരുങ്ങുന്ന അത്യാധുനിക മെഗാ സിറ്റിയാണ് ഈ സ്വപ്നപദ്ധതി. മനുഷ്യരേക്കാൾ റോബട്ടുകൾക്കു പ്രാധാന്യമുള്ള നഗരമായാണ് നിയോമിനെ ലോകം വിശേഷിപ്പിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030ന് കീഴിൽ വരുന്ന പ്രധാന പദ്ധതിയാണിത്. 2017ൽ ആണ് നിയോം പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുക, എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും നിയോം പദ്ധതിയുടെ പിറകിലുണ്ട്. നിയോം ഒരു ‘കോഗ്നിറ്റീവ് സിറ്റി’ ആയിരിക്കുമെന്നാണ് സൗദി വ്യക്തമാക്കുന്നത്. 50,000 കോടി രൂപയാണ് നിയോമിനായി സൗദി ചെലവഴിക്കുക. അദ്ഭുതത്തിന്റെയും ശാസ്ത്ര കൗതുകത്തിന്റെയും അവസാന വാക്കാകും നിയോം മഹാനഗരം. ലോകത്തിലെ എല്ലാ ആഡംബരനഗങ്ങളുടെയും സവിശേഷതകൾ ഉൾകൊള്ളുന്ന അഞ്ച് പ്രദേശങ്ങളാണ് നിയോമിൽ ഉൾപ്പെടുക. എന്തെല്ലാമാണ് ഈ അഞ്ചു മേഖലകളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന അദ്ഭുതങ്ങൾ? എന്തൊക്കെയായിരിക്കും നിയോം സിറ്റിയുടെ പ്രത്യേകതകൾ? അവിടെ നമ്മെ കാത്ത് തൊഴിലവസരങ്ങളുമുണ്ടോ?
ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണ് പ്രവാസി മലയാളി അന്തരിച്ചു. കണ്ണൂർ, മട്ടന്നൂർ, പൊറോറ, മോക്രൻകോട് വീട്ടിൽ കരിയിൽ ഹരി (44) ആണ് മരിച്ചത്.
ലോകം കൗതുകത്തോടെ കാത്തിരിക്കുന്ന നിയോമിലെ അദ്ഭുത നഗരം ‘ദി ലൈൻ’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.
റിയാദ് ∙ കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം എ അബ്ബാസിനു കേളി ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ന്യൂഡൽഹി∙ ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ-ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ന്യൂഡൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇസ്രയേൽ ഹമാസ് സംഘർഷം ചർച്ചയായത്. ദ്വിരാഷ്ട്ര ചർച്ചകളിലൂടെ പലസ്തീൻ പ്രശ്നം പരിഹരിക്കുന്നതിനെ ഇന്ത്യ
റിയാദ് ∙ സൗദി അറേബ്യയിൽ 5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വിപണിയിൽ 5 വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളുടെ ഇറക്കുമതി, വിതരണവും വിൽപ്പനയും, പ്രദർശിപ്പിക്കുന്നതും നിരോധിക്കാൻ ഉദ്ദേശിക്കുന്നു. ഒറ്റ ഹാൻഡിൽബാർ
Results 1-10 of 1548