Activate your premium subscription today
മൊഗാദിഷു ∙ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ സൈനികൻ ഉൾപ്പെടെ 32 പേർ കൊല്ലപ്പെടുകയും 63 പേർക്കു പരുക്കേൽക്കുകയും ചെയ്തു. സ്ഫോകവസ്തു ധരിച്ചെത്തിയ അക്രമിസംഘമാണ് ആക്രമണം നടത്തിയതെന്നും ഇവരിൽ 3 പേരെ സുരക്ഷാസേന വെടിവച്ചു കൊല്ലുകയായിരുന്നു എന്നും റിപ്പോർട്ടുണ്ട്.
2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ന്യൂഡല്‍ഹി∙ കഴിഞ്ഞ ദിവസം പിടികൂടിയ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ ഇന്ത്യന്‍ നാവികസേന ഇന്ത്യയിലെത്തിച്ചു വിചാരണ ചെയ്യും. കഴിഞ്ഞ വര്‍ഷം വിജ്ഞാപനം ചെയ്ത മാരിടൈം ആന്റി പൈറസി നിയമപ്രകാരമാകും കൊള്ളക്കാരെ വിചാരണ ചെയ്യുക. സാധാരണയായി, പിടികൂടുന്ന കൊള്ളക്കാരില്‍നിന്ന് ആയുധം പിടിച്ചെടുത്ത ശേഷം
അബുദാബി∙ യുഎഇ സായുധ സേനാംഗം കോർപറൽ സുലൈമാൻ സയീദ് അൽ ഷെഹി സൊമാലിയയിൽ രക്തസാക്ഷിത്വം വഹിച്ചു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി. സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കാൻ ഡ്യൂട്ടിയിലിരിക്കെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് അൽ ഷെഹിക്ക് ദാരുണമായി ജീവൻ
അബുദാബി ∙ സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 4 യുഎഇ സൈനികരുടെ മൃതദേഹം അബുദാബിയിൽ എത്തിച്ച് കബറടക്കി. 3 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 2 പേരിൽ ഒരാൾ യുഎഇയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലുമാണ് മരിച്ചത്. സംഭവത്തിൽ ബഹ്റൈനിലെ ഡിഫൻസ് ഫോഴ്സ് ഓഫിസറും മരിച്ചിരുന്നു. സൊമാലിയൻ സായുധ സേനയെ
കൊച്ചി ∙ സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.ഇന്ത്യയുടെ പടക്കപ്പലായ ഐഎൻഎസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ മത്സ്യബന്ധന കപ്പലാണു മോചിപ്പിച്ചത്. കപ്പലിൽ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയിൽനിന്നു 700 നോട്ടിക്കൽ മൈൽ അകലെയാണു
ന്യൂഡൽഹി ∙ കടൽക്കൊള്ളക്കാരിൽനിന്നു സുരക്ഷിതമായെന്നു കരുതിയിരുന്ന അറബിക്കടലിന്റെ സൊമാലിയൻ ഭാഗത്തു വീണ്ടും തലയോട്ടിക്കൊടി ഉയരുകയാണോ? ഏതാനും ആഴ്ചകളായി ആ പ്രദേശത്തു നടന്ന കപ്പൽ റാഞ്ചൽ ശ്രമങ്ങൾ ഉയർത്തുന്ന ചോദ്യമാണിത്. ലൈബിരിയൻ കൊടി പറത്തിയ കപ്പലാണ് സൊമാലിയൻ കടൽക്കൊള്ളക്കാരെന്നു സംശയിക്കപ്പെടുന്ന സംഘം തട്ടിയെടുത്തത്.
ന്യൂഡല്‍ഹി∙ അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ‘എംവി ലില നോർഫോൾക്’ എന്ന ചരക്കുകപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. കപ്പലിൽ കടന്ന ഇന്ത്യൻ കമാൻഡോകൾ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കടൽക്കൊള്ളക്കാർ കപ്പൽ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
ന്യൂഡൽഹി∙ സൊമാലിയൻ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയൻ കപ്പല്‍ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടു പോയ കപ്പലിനായി തിരച്ചിൽ തുടങ്ങിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. ഇന്നലെ വൈകിട്ടാണ് കപ്പൽ തട്ടിക്കൊണ്ടുപോയതായി സന്ദേശം ലഭിച്ചത്.
തുടര്‍ച്ചയായ നാലാം വര്‍ഷവും വരള്ച്ചക്കൊണ്ട് പട്ടിണിയിലായി മരണത്തെ മുഖാംമുഖം കണ്ട് ഒരു രാജ്യമാണ് ലോകത്തിന്റെ മുഴുവന്‍ കാരുണ്യവും യാചിക്കുന്നത്. 2022െന അടയാളപ്പെടുത്തുമ്പോള്‍ സൊമാലിയക്ക് പറയാന്‍ ചുരുക്കം വാക്കുകളേയുള്ളൂ. ഭക്ഷ്യക്ഷാമം, പോഷകാഹാരക്കുറവ്, പട്ടിണിമരണം. 2022 പിന്‍വാങ്ങുമ്പോള്‍ ലോകം
Results 1-10 of 14