Activate your premium subscription today
‘‘ സർക്കാരിനു വേറെ എന്താണു വഴി? കേസുമായി ബന്ധപ്പെട്ട വനിത സർക്കാരിന് അപേക്ഷ നൽകുകയാണ്. കേസ് സിബിഐക്കു വിടണം. അവർക്കു പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ല. പരാതി സർക്കാർ അംഗീകരിച്ചില്ലെന്നു സങ്കൽപിക്കുക. എത്ര വലിയ വിമർശനത്തിന് അത് ഇടയാക്കും. അവരുടെ ആവശ്യം അംഗീകരിക്കുന്ന നിലയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.’’
ഐസിലിട്ടു സൂക്ഷിച്ചുവയ്ക്കാൻ മാത്രമുള്ള തീരുമാനങ്ങളെടുക്കുന്ന കോൺഗ്രസ് യോഗങ്ങൾക്ക് ‘ചിന്തൻ ശിബിരം’ എന്നല്ല ‘ചിന്തൻ ശിശിരം’ എന്ന പേരാണ് ചേരുക. പാർട്ടി പുനഃസംഘടനയൊക്കെ ശിബിരത്തിൽ തീരുമാനിച്ച കണക്കിനാണെങ്കിൽ എന്നേ തീരേണ്ടതാണ്. ധൂമകേതു വരുന്നതുപോലെ എന്നെങ്കിലും തിരഞ്ഞെടുപ്പു നടക്കും എന്നൊരു പ്രതീക്ഷയായിരുന്നു പണ്ട്. ഇപ്പോൾ പുനഃസംഘടനയെപ്പറ്റിയാണ് ആ കിനാവ്.
പാലക്കാട്ട് ഈ രാഹുൽ (മാങ്കൂട്ടത്തിൽ) തോറ്റാൽ ഡൽഹിയിൽ സാക്ഷാൽ രാഹുൽ (ഗാന്ധി) ആണ് ഫലത്തിൽ തോൽക്കുന്നത് എന്നോർക്കുമ്പോൾ കോൺഗ്രസുകാരനായ എനിക്കു സഹിക്കാൻ കഴിയുന്നില്ല’’ എന്നാണ് മാങ്കൂട്ടത്തിൽ സ്ഥാനാർഥിയായി എന്നു വെളിവുവന്നപ്പോൾ ഡോ. പി.സരിൻ പരിതപിച്ചത്. പിന്നാലെ ഹൈക്കമാൻഡിന് അപകടസാധ്യത കാണിച്ച് കത്തും കൊടുത്തു. എന്നിട്ടും ആരും മൈൻഡ് ചെയ്തില്ല. കൊള്ളാവുന്നവർ ആരെങ്കിലും എതിരായി മത്സരിച്ച് രാഹുലിനെ തോൽപിച്ചാലോ എന്നായി അതോടെ ഉൾഭയം. രണ്ടാമതൊന്നാലോചിക്കാതെ കൂടും കുടുക്കയുമെടുത്ത് സിപിഎമ്മിൽ ചെന്നുകയറി.
ഒരാൾക്കു പല തന്ത’ എന്നതു നടപ്പുള്ള കാര്യമല്ല. ഒരേസമയം ഒന്നിലേറെ വണ്ടികളിൽ സഞ്ചരിക്കുമെന്നു വാശിപിടിക്കുന്നതും കഷ്ടമാണ്. ശാസ്ത്രം അത്രകണ്ടു വളരാത്തതുകൊണ്ടാണ്. ദയവുചെയ്ത് സുരേഷ് ഗോപി കുറച്ചു ക്ഷമ കാണിക്കണം. ഇതൊക്കെ നടപ്പാവുന്ന കാലം വന്നുകൂടായ്കയില്ല.
ഇറച്ചിക്കടയ്ക്കു മുന്നിൽ പട്ടികൾ നിൽക്കുന്നതുപോലെ’യാണ് മാധ്യമപ്രവർത്തകർ പാലക്കാട്ട് സിപിഎം വിടാൻ തുനിഞ്ഞിറങ്ങിയ അബ്ദുൽ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നത് എന്നാണ് പാർട്ടി നേതാവ് എൻ.എൻ.കൃഷ്ണദാസിന്റെ നിരീക്ഷണം. മേൽപടിയാൻ എന്തോ വേണ്ടാത്തതു പറഞ്ഞു എന്നാണ് പിന്നീടു കോലാഹലം.
മുഴുവൻചൂൽ തേഞ്ഞു തീരാറാകുമ്പോഴാണ് സമഗ്രസംഭാവന കണക്കിലെടുത്ത് ‘കുറ്റിച്ചൂൽ’ പദവി സമ്മാനിക്കാറുള്ളത്. യജമാനരായ മനുഷ്യർ ശതാഭിഷേകവും നവതിയുമൊക്കെ കൊണ്ടാടുന്നതുപോലെ ജീവിതസായന്തനത്തിൽ തങ്ങൾക്കും ഇരിക്കട്ടെ ബഹുമതി എന്നേ ചൂലുകളും വിചാരിച്ചിട്ടുണ്ടാവാൻ ഇടയുള്ളൂ. തൂക്കാനും തുടയ്ക്കാനും അത്യാവശ്യം തല്ലു കൊടുക്കാനും നല്ലതാണെന്നതിനാൽ നിത്യജീവിതത്തിൽ നെടുംചൂലിനാണ് കുറ്റിയെക്കാൾ പ്രയോജനവും പ്രസക്തിയും.
മടിയിൽ കനമുള്ളവനേ വഴിയിൽ പേടി വേണ്ടൂ’ എന്നാണ് എപ്പോഴും പിണറായി സഖാവിന്റെ ആത്മവിശ്വാസം. അതു വിശ്വസിച്ചാണ് വിപ്ലവ അണികൾ നാട്ടിലെല്ലാം കപ്പിത്താന്റെ ഫോട്ടോ വച്ച് ഫ്ലെക്സും ബോർഡും അടിക്കുന്നതും എന്തുവന്നാലും കപ്പൽ ആടിയുലയുകയില്ല എന്ന ആലസ്യത്തിൽ ഉണ്ടുറങ്ങുന്നതും. അപ്പോഴാണ് ‘എല്ലാവരും ഓടിവരീൻ’ എന്ന എം.വി.ഗോവിന്ദന്റെ ആർത്തനാദം.
ഒരാൾ ‘ശശിയായി’ എന്നത് ആളെ കളിയാക്കലാണ് എന്നൊരു തെറ്റിദ്ധാരണ ചിലർക്കുണ്ട്. എന്നാൽ, ഒരാൾ ശശിയായി എന്നു പറയുന്നതുപോലെ നിസ്സാരവും നിഷ്കളങ്കവുമല്ല ‘ഒരാൾ പി.കെ.ശശിയായി’ എന്നു പറയുന്നത്. വിശേഷിച്ചും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് സിപിഎമ്മിന്റെ പുലിയായ പി.കെ.ശശി വീണ്ടും ഒരു തട്ടുകേടിൽപെട്ടു നിൽക്കുന്ന കാലത്ത്.
‘ലോലമാം ക്ഷണമേ വേണ്ടൂ ബോധമുള്ളിൽ ജ്വലിപ്പാനും മാലകറ്റും തമസ്സാകെ മാഞ്ഞുപോകാനും...’ എന്ന വരികൾ ആരും ഓർത്തുപോകും മുഖ്യമന്ത്രി പിണറായി വിജയന്റെ മനംമാറ്റം കണ്ടാൽ. വിഴിഞ്ഞം കടൽത്തീരത്ത് ഓർമയിലാകെ മുങ്ങിത്തപ്പിയിട്ടും ഉമ്മൻ ചാണ്ടി എന്നൊരു പേരോ രൂപമോ കണ്ടെടുക്കാൻ കഴിയാത്ത ആളായിരുന്നു ഒരാഴ്ച മുൻപ് അദ്ദേഹം. തൂണിലും തുരുമ്പിലും അദാനി മാത്രം. ഒറ്റയാഴ്ച കഴിഞ്ഞപ്പോൾ സ്ഥിതിയാകെ മാറി.
വിഴിഞ്ഞം തുറമുഖത്ത് മദർഷിപ് അടുത്തതിന്റെ ‘ഫാദർഷിപ്പി’നെച്ചൊല്ലിയാണ് തർക്കം. പിതൃത്വം ആര് ക്ലെയിം ചെയ്താലും മാതൃത്വം ഉമ്മൻ ചാണ്ടിക്കു മാത്രം അവകാശപ്പെട്ടതാണെന്നാണു ശശി തരൂരിന്റെ കണ്ടെത്തൽ. തൽക്കാലം രക്ഷാകർതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളിലാണ്. സോമാലിയയിലെ കടൽക്കൊള്ളക്കാർ കപ്പൽ പിടിക്കുമ്പോൾ ഇവിടെ തുറമുഖം തന്നെ റാഞ്ചുകയാണ് എന്നൊക്കെ വിരോധികൾ പറഞ്ഞേക്കും.
Results 1-10 of 135