Activate your premium subscription today
വണ്ടൂർ (മലപ്പുറം) ∙ വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ച ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫിസിൽ എത്തി മർദിച്ചു. വണ്ടൂർ കെഎസ്ഇബി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കാപ്പിൽ സി.സുനിൽ ബാബുവിനാണ് (39) മർദനമേറ്റത്. ഇയാളെ വണ്ടൂർ താലൂക്ക് ആശുപത്രിയെ പ്രവേശിപ്പിച്ചു ചികിത്സ നൽകി. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അമ്പലവയൽ ∙ ബില്ലടച്ചില്ല, ജലസേചന വകുപ്പിന്റെ ഫീസ് ഉൗരി കെഎസ്ഇബി. ജലസേചന വകുപ്പിന്റെ കീഴിലുള്ള കാരാപ്പുഴ ഡാമിലെ വൈദ്യുതി കണക്ഷനിൽ നാലെണ്ണമാണ് കെഎസ്ഇബി കഴിഞ്ഞ ദിവസം ഉൗരിയത്. നാല് കണക്ഷനുകളിലായി നാൽപതിനായിരത്തോളം രൂപയുടെ ബില്ലാണ് അടയ്ക്കാനുള്ളത്. കഴിഞ്ഞ ദിവസങ്ങളിലൊന്നും ബിൽ അടക്കാത്തതിനാൽ വൈദ്യുതി
കൊട്ടാരക്കര∙ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചെങ്ങമനാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസ് വാടകക്കെട്ടിടത്തിലേക്കു മാറ്റുന്നതിനെ ചൊല്ലി എൽഡിഎഫിൽ തർക്കം. മാറ്റുന്നതിൽ എതിർപ്പുമായി സിപിഎം, കേരള കോൺഗ്രസ്(ബി) പാർട്ടികൾ രംഗത്ത് വന്നു. സമർദത്തെ തുടർന്ന് സ്ഥലംമാറ്റ തീരുമാനം കെഎസ്ഇബി ഉപേക്ഷിച്ചു. വിഷയം
തിരുവനന്തപുരം ∙ കെഎസ്ഇബി വൈദ്യുതി ലൈൻ വലിക്കുന്നതിലെ എതിർപ്പ് ഉൾപ്പെടെയുള്ള പ്രാദേശിക പ്രശ്നങ്ങളിൽ പരാതി പറയാതെ എങ്ങനെ പരിഹരിക്കുമെന്ന് ആലോചിക്കാൻ കെഎസ്ഇബിയോട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ. മലപ്പുറം ജില്ലയിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ റോഡിലൂടെ ലൈൻ വലിക്കുന്നതിനു പോലും ചിലർ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് കെഎസ്ഇബി അധികൃതർ പരാതിപ്പെട്ടപ്പോഴായിരുന്നു കമ്മിഷന്റെ നിർദേശം. മലപ്പുറത്തെ വൈദ്യുതി പ്രശ്നം പതിറ്റാണ്ടുകളായി ഉള്ളതാണെന്നും വേഗം തീർക്കുന്നതിനെപ്പറ്റി ബോർഡ് ആലോചിക്കുന്നില്ലേ എന്നും കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോഴാണ് പ്രാദേശിക എതിർപ്പ് കെഎസ്ഇബി ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരം ∙ ഡിസംബർ 1 മുതൽ കെഎസ്ഇബിയിൽ പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കണം. ക്രമക്കേടുകൾ ഒഴിവാക്കാനാണിത്. മുൻഗണനാക്രമം കർശനമായി പാലിക്കണമെന്നു ചെയർമാൻ നിർദേശം നൽകി. അപേക്ഷ ലഭിച്ച് 2 ദിവസത്തിനുള്ളിൽ എസ്റ്റിമേറ്റ് വിവരം നൽകണം. സീനിയോറിറ്റി നമ്പറും എന്നു സേവനം ലഭ്യമാകുമെന്ന സന്ദേശവും അപേക്ഷ ട്രാക്ക് ചെയ്യാനുള്ള ലിങ്കും വാട്സാപ്പിലും എസ്എംഎസ് ആയും ലഭിക്കും. അപേക്ഷ തീർപ്പാക്കൽ സംബന്ധിച്ച തത്സമയ വിവരം വെബ്സൈറ്റിൽ കാണാം. പരാതി പരിഹാരം, ഓൺലൈൻ അപേക്ഷകൾ, പണമടയ്ക്കൽ തുടങ്ങിയ സേവനങ്ങളിൽ സഹായിക്കാൻ വിതരണ വിഭാഗം ഡയറക്ടറുടെ കീഴിൽ കസ്റ്റമർ കെയർ സെൽ ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ കസ്റ്റമർ കെയർ സെന്ററുകൾ ആരംഭിക്കും
തിരുവനന്തപുരം ∙ ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിക്കായി ഓർഡർ ചെയ്ത ഉപകരണങ്ങൾ കൂടിയ വിലയ്ക്കു കെഎസ്ഇബിക്കു തന്നെ മറിച്ചുവിൽക്കാൻ നീക്കം നടന്നുവെന്നു സൂചന. പദ്ധതി പൂർത്തീകരണത്തിന് കെഎസ്ഇബിക്കു മേലുള്ള സമ്മർദം മുതലെടുത്താണ് 55 കോടിയോളം രൂപ കൂടി തട്ടിയെടുക്കാൻ ശ്രമം നടന്നത്. കരാർ കമ്പനിയും ചൈനയിലെ കൺസോർഷ്യം കമ്പനിയും ചേർന്നു മറ്റൊരു ചൈനീസ് കമ്പനി വഴിയായിരുന്നു നീക്കം.
തിരുവനന്തപുരം ∙ ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതിക്കായി ഓർഡർ ചെയ്ത ഉപകരണങ്ങൾ കൂടിയ വിലയ്ക്കു കെഎസ്ഇബിക്കു തന്നെ മറിച്ചു വിൽക്കാൻ നീക്കം നടന്നുവെന്നു സൂചന. പദ്ധതി പൂർത്തീകരണത്തിന് കെഎസ്ഇബിക്കു മേലുള്ള സമ്മർദം മുതലെടുത്താണ് 55 കോടിയോളം രൂപ കൂടി തട്ടിയെടുക്കാൻ ശ്രമം നടന്നത്. കരാർ കമ്പനിയും
തിരുവനന്തപുരം∙ ചീഫ് എന്‍ജിനീയറായി വിരമിച്ചയാളുടെ പെന്ഷന് ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച വിഷയത്തില്‍ പരാതിക്കാരന് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കെഎസ്ഇബിക്കു നിര്‍ദേശം നല്കി സംസ്ഥാന വിവരാവകാശ കമ്മിഷന്. കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ആയി വിരമിച്ച കോട്ടയം നീണ്ടൂര്‍ മാളിയേക്കല്‍ ജയിംസ് ജോര്‍ജ്
കൊടുവള്ളി (കോഴിക്കോട്) ∙ ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ മർദ്ദിച്ചതായി പരാതി. കെഎസ്ഇബി കൊടുവള്ളി സെക്ഷൻ ഓഫിസിലെ ലൈൻമാൻ കെ.പി നാരായണനെയാണ് കൊടുവള്ളി ഉളിയാടൻകുന്ന് വീട്ടിൽ സിദ്ദിഖും (അപ്പി) മകനും ചേർന്ന് മർദിച്ചത്. നാരായണന്റെ പരാതിയിൽ കൊടുവള്ളി
പത്തനംതിട്ട∙ അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന് കെഎസ്ഇബി. 926 മീറ്റർ ദൂരത്തിലാണ് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നത്. 33കെവി,11കെവി ലൈനുകളാണ് ഇത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ്, മനോരമ റോഡ് ഭാഗങ്ങളിലാണ് റോഡ് മുറിച്ച് കേബിൾ
Results 1-10 of 1292