എറണാകുളം ജില്ലയിലാണ് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥിതിചെയ്യുന്നത്. ഹൈബി ഈഡൻ (കോൺഗ്രസ്) ആണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കളമശേരി, പറവൂർ, വൈപിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ എറണാകുളം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.