Activate your premium subscription today
ന്യൂഡൽഹി ∙ കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിൽ ബിജെപി നടത്തിയ കരുനീക്കത്തിനൊപ്പം ഭാഗ്യവും കൈവിട്ടതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ അഭിഷേക് മനു സിങ്വിയെ തെലങ്കാനയിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 3നാണ് ഉപതിരഞ്ഞെടുപ്പ്. തെലങ്കാനയിൽ നിന്നുള്ള ബിആർഎസ് എംപിയായിരുന്ന കെ.കേശവറാവു രാജിവച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തിരഞ്ഞെടുപ്പ്. തെലങ്കാന നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിനുള്ളതിനാൽ വിജയത്തിൽ സംശയമില്ല.
ന്യൂഡൽഹി∙ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയാണെന്നും ഉറക്കത്തിൽ പഞ്ചസാരയുടെ അളവ് പലപ്പോഴും 50നു താഴേക്ക് പോകുന്നുണ്ടെന്നും
ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ വർഗീയവും തരംതാണതുമായ പ്രചാരണമാണു നടത്തുന്നതെന്നും അതിനെതിരെ കർശന നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കമ്മിഷൻ രാജ്യത്തിന്റേതാണെന്നും ഏതെങ്കിലുമൊരു പാർട്ടിയുടെ ഏജന്റല്ലെന്നും കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി ഓർമിപ്പിച്ചു.
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
ന്യൂഡൽഹി ∙ കൂറുമാറ്റത്തിലൂടെ ബിജെപി രാജ്യസഭാ സ്ഥാനാർഥി വിജയിച്ച ഹിമാചൽ പ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ് തന്നെ അപകടത്തിൽ. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജനു വോട്ട് ചെയ്തതോടെ, കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്വി അപ്രതീക്ഷിത തോൽവി നേരിട്ടു. ഇരു സ്ഥാനാർഥികൾക്കു 34 വീതം വോട്ട് ലഭിച്ചതോടെ നടത്തിയ നറുക്കെടുപ്പിലാണു ബിജെപി വിജയിച്ചത്.
ന്യൂഡൽഹി ∙ രാഷ്ട്രപതി നിയമിച്ച ഗവർണറാണ് സർക്കാരിന്റെ തലപ്പത്തെങ്കിലും പാർലമെന്ററി ജനാധിപത്യത്തിൽ യഥാർഥ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്നു പഞ്ചാബ് സർക്കാരും ഗവർണറും തമ്മിലുള്ള കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ നിയമസഭാ സമ്മേളനത്തിന്റെ സാധുതയിൽ ഗവർണർക്കു സംശയം ഉന്നയിക്കാനാകില്ല. വിശേഷാധികാരം ഉപയോഗിച്ചാണ് സ്പീക്കർ സഭാസമ്മേളനം മാറ്റിവച്ചതെന്നും കോടതി ഓർമിപ്പിച്ചു.
ന്യൂഡൽഹി ∙ 2 വർഷം വരെ പരമാവധി തടവുശിക്ഷ ലഭിക്കാമെങ്കിലും പൊതുവേ ചെറിയ പിഴത്തുകയിൽ തീർപ്പാക്കപ്പെടുന്ന അപകീർത്തിക്കേസിൽ, രാഹുൽ ഗാന്ധി പിന്നിട്ടതു ചെറിയ ദൂരമല്ല. വിചാരണക്കോടതിയും സെഷൻസ് കോടതിയും ഹൈക്കോടതിയും രാഹുലിനെ കൈവിട്ടപ്പോഴും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല.
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ നേതാക്കളുമായി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് എഐസിസി ആസ്ഥാനത്ത് കോടതിവിധിയുടെ വാർത്തയെത്തിയത്. തിരഞ്ഞെടുപ്പു വിജയത്തിലെന്ന പോലെ പ്രവർത്തകർ കൂട്ടത്തോടെയെത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം.
Results 1-8