Activate your premium subscription today
Monday, Apr 21, 2025
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാരുടെ സമരം 62-ാം ദിവസത്തിലെത്തുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഒത്തുചേര്‍ന്നു. ജോസഫ് സി. മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ.സച്ചിദാനന്ദന്റെ ഓഡിയോ സന്ദേശം സമരവേദിയില്‍ കേള്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കെ.സച്ചിദാനന്ദന് സംസാരിച്ചത്. സര്‍ക്കാര്‍ കോര്‍പ്പറേറ്റ് സിഇഒമാരുടെയും വലത് ഫാഷിസ്റ്റുകളുടെയും ഭാഷ ഉപയോഗിക്കരുതെന്നു സച്ചിദാനന്ദന് പറഞ്ഞു.
തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കിടെ, നിയമസഭാ മ്യൂസിയത്തില്‍ ഇഎംഎസ് സ്മൃതി വിഭാഗം സജ്ജീകരിക്കുന്നതിന് ആദ്യ ഗഡുവായ 20 ശതമാനം തുകയായി 45 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. നിയമസഭാ സെക്രട്ടേറിയറ്റ് മാര്‍ച്ച് 19നാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്തേക്ക് 3 ശിൽപങ്ങൾ കൂടി എത്തുന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ഗോപാലൻ, ഇഎംഎസ് നമ്പൂതിരിപ്പാട്, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പ്രതിമകളാണ് നഗരഹൃദയത്തിൽ വിവിധ ഇടങ്ങളിൽ സ്ഥാപിക്കുന്നത്. മൂന്നിന്റെയും ശിൽപി ഉണ്ണി കാനായി ആണ്. ഇതോടെ നഗരത്തിൽ ഉണ്ണി കാനായിയുടേതായി 9 ശിൽപങ്ങളായി. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പ്രതിമകൾ സ്ഥാപിക്കുന്നത്.
കോട്ടയം ∙ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസിനു മധുരമിടാത്ത കട്ടൻചായ സെക്രട്ടേറിയറ്റിലെ ചേംബറിൽ എത്തിച്ചു നൽകണമായിരുന്നു. കെ.ആർ.ഗൗരിയമ്മ, ബി. വെല്ലിങ്ടൻ, ഇ.ജോൺ ജേക്കബ്, ടി.എസ്.ജോൺ എന്നിവർക്കു പ്രിയം സെക്രട്ടേറിയറ്റിനു സമീപത്തെ ഇന്ത്യൻ കോഫി ഹൗസിലെ ഏത്തപ്പഴം പുഴുങ്ങിയതും കോഫിയും ഉപ്പുമാവുമായിരുന്നു. ഇന്ത്യൻ കോഫി ഹൗസിൽ നിന്നു വിരമിച്ച ജീവനക്കാരുടെ കോട്ടയത്തു സംഘടിപ്പിച്ച ആദ്യസംഗമത്തിലാണു ചരിത്രം ഓർമകളുടെ ആവി പറത്തിയത്.
ന്യൂഡൽഹി ∙ പാർട്ടിയുടെ പ്രത്യയശാസ്ത്ര വ്യാഖ്യാതാവായി തന്നെ വളർത്തിയെടുത്ത നേതാക്കളെക്കുറിച്ചു പറയുമ്പോൾ സീതാറാം യച്ചൂരി ഓർത്തിരുന്നത് 2 പേരുകളാണ്: ഇഎംഎസ്, എം.ബസവ പുന്നയ്യ. 1987 ലെ മോസ്കോ അനുഭവവും പാർട്ടിയുടെ 14–ാം കോൺഗ്രസും പ്രധാന കാരണങ്ങളായി പറഞ്ഞു.
യച്ചൂരിയെ കമ്യൂണിസത്തിലേക്കു കൈപിടിച്ചത് സഖാവ് പി.സുന്ദരയ്യയായിരുന്നു. ചെറുപ്പം തൊട്ടേ അദ്ദേഹവുമായി ഹൃദയബന്ധമുണ്ടായിരുന്നു. സുന്ദരയ്യയുടെ ലളിതമായ ജീവിതവും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള ദൃഢമായ കൂറും അത്ഭുതപ്പെടുത്തി.
കമ്യൂണിസ്റ്റ് അടിത്തറയിൽ രൂപം കൊണ്ട നാടക പ്രസ്ഥാനമായതു കൊണ്ടാകാം, കെപിഎസിയിൽ കർശന ചിട്ടകൾ ഉണ്ടായിരുന്നു. കൂടെ അഭിനയിക്കുന്ന നടീനടന്മാരുടെ വീട്ടിൽ പോകാൻ പോലും ആർക്കും അനുവാദം ഉണ്ടായിരുന്നില്ല. നാടകം ഇല്ലാത്ത ദിവസങ്ങളിൽ പാമ്പാക്കുടയിലെ വീട്ടിൽ വരെ പോയി വരട്ടെ എന്നു ചോദിച്ചാലും അനുവാദം തരില്ല. അത്തരം ദിവസങ്ങളിൽ സഹനടിമാർ അവരുടെ വീട്ടിലേക്കു ക്ഷണിക്കും. സെക്രട്ടറിയോടു ചോദിക്കാതെ പറ്റില്ല.
ന്യൂഡൽഹി ∙ സംസ്ഥാനത്ത് വിദേശ സർവകലാശാലകളുടെ ക്യാംപസ് സ്ഥാപിക്കുന്നതിന് ബജറ്റിലൂടെ വ്യക്തമാക്കിയ താൽപര്യപ്രകടനത്തെ പാർട്ടിയുടെ നിലപാടു മാറ്റമായി കാണേണ്ടതില്ലെന്നാണ് സിപിഎം കേന്ദ്ര നേതാക്കൾ പറയുന്നത്. ബജറ്റ് പ്രസംഗം നേതൃത്വം പരിശോധിച്ചു. വിദേശ സർവകലാശാലകൾ സംബന്ധിച്ച യുജിസി മാർഗരേഖയുടെ അടിസ്ഥാനത്തിൽ വിഷയം ചർച്ച ചെയ്യാനുള്ള താൽപര്യമാണ് ബജറ്റിൽ വ്യക്തമാക്കിയതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. യുജിസി മാർഗരേഖ എല്ലാ സംസ്ഥാനത്തും നിർബന്ധമായി നടപ്പാക്കേണ്ടതാണെന്ന സുപ്രീം കോടതി വിധി ഇത്തരമൊരു നിലപാടിന് സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചെന്നും നേതൃത്വം വിലയിരുത്തുന്നു. എങ്കിലും, വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നും നേതാക്കൾ സൂചിപ്പിച്ചു.
കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഭാര്യ കുടമാളൂർ തെക്കേടത്ത് മന ആര്യ അന്തർജനത്തിന്റെ കുടുംബക്ഷേത്രത്തിന്റെ സംരക്ഷണം കുടുംബസുഹൃത്തായ ഡോ. പുഷ്കല ഏറ്റെടുത്തു. ഇഎംഎസിന്റെയും ആര്യ അന്തർജനത്തിന്റെയും വിവാഹം നടന്നത് തെക്കേടത്ത് മനയിലാണ്. ആര്യ അന്തർജനത്തിന്റെ ബന്ധുവായ ടി.രാമൻ
ആലപ്പുഴ ∙ സമരവും ഭരണവും എന്ന ആശയം ഇഎംഎസ് പറഞ്ഞതാണെന്നും അതു പറയാൻ എം.ടി.വാസുദേവൻ നായർ വരേണ്ട കാര്യമില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അതു മാർക്സിസം പഠിച്ചവർക്കു മനസ്സിലാകും. എംടി പറഞ്ഞത് ആരെപ്പറ്റിയെന്നതിൽ പല അഭിപ്രായമുണ്ട്. മന്ത്രിമാർക്കിടയിലും വ്യത്യസ്ത അഭിപ്രായമാണ്. എംടി ജനങ്ങളോടാണു പറഞ്ഞത്. ഉടനെ കേരളത്തിൽ ആറ്റം ബോംബ് വീണെന്ന നിലയിൽ ചർച്ച ചെയ്യുന്നത് അപക്വമാണ്.
Results 1-10 of 51
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.