Activate your premium subscription today
ആലപ്പുഴ ∙ കുട്ടനാടൻ കുത്തരി ‘കായൽ രത്ന’ എന്ന പേരിൽ വിപണിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. ജില്ലാ ഭരണകൂടം ചങ്ങനാശേരി എസ്ബി കോളജിലെ കൺസൽറ്റൻസി സെല്ലിന്റെ സഹായത്തോടെ തയാറാക്കിയ പദ്ധതിരേഖ മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.ജില്ലയിലെ തിരഞ്ഞെടുത്ത പാടശേഖരങ്ങളിൽ നിന്നും സംഭരിക്കുന്ന നെല്ല് ‘ കായൽ രത്ന’
ആഗോള പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി മിനി രാജേന്ദ്രനാണ് വേൾഡ് മലയാളി ഫെഡറേഷൻ ചാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വീട് പണിതു നൽകിയത്.
തിരുവനന്തപുരം ∙ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതിയിൽ ഉൾപ്പെടുത്തി 30000 ഹെക്ടറിൽ റബർ തൈ നടീലിനു സഹായം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലിനു നഴ്സറികൾക്കു സഹായം
പാലക്കാട് ∙ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) കരുതൽധനത്തിൽ നിന്ന് 20 കോടി രൂപ കേരള അഗ്രി ബിസിനസ് കമ്പനിക്ക് (കാബ്കോ) കെട്ടിടം നിർമിക്കാൻ കൈമാറാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കർഷകർ. വ്യാപകമായ എതിർപ്പിനൊടുവിൽ തീരുമാനം
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന്റെ പേരിൽ തദ്ദേശ – കൃഷി വകുപ്പുകൾ തമ്മിൽ തർക്കം. കൃഷി വകുപ്പിന്റെ ഫാമുകളിൽ സ്ഥലം കണ്ടെത്തണമെന്ന് തദ്ദേശ വകുപ്പിന്റെ നിർദേശത്തെ കൃഷി വകുപ്പ് തള്ളി.
പാറത്തോട് ∙ മലകളെ കണ്ണുവയ്ക്കുന്നവർ മണ്ണെടുക്കാനും പാറമട നടത്താനും കർഷകരെ കൂട്ടുപിടിക്കാൻ ശ്രമിക്കുകയാണെന്നു മന്ത്രി പി.പ്രസാദ്. പഞ്ചായത്തിൽ നടപ്പാക്കിയ ചെറുമല - പാലയ്ക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റം നിർവഹിക്കുകയായിരുന്നു മന്ത്രി. കർഷകന്റെ സംരക്ഷണമെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും
അങ്കമാലി ∙ സാങ്കേതികത്വം പറഞ്ഞു കർഷകർക്കു ലഭിക്കേണ്ട സേവനങ്ങൾക്കു തടസ്സമുണ്ടാക്കരുതെന്ന് മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിന്റെ കതിർ ആപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്കുള്ള തിരിച്ചറിയൽ കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
കോട്ടയം∙ കേരളത്തിലെ പശ്ചിമഘട്ടത്തിലെ കൃഷിയെപ്പറ്റി ഗൗരവമായി ആലോചിക്കേണ്ടതുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വയനാടിന് ആശ്രയിക്കാൻ കഴിയുന്ന വികസനം കാർഷിക വികസനം മാത്രമാണ്. മറ്റേത് തരത്തിലുള്ള വികസനത്തേക്കാളും കൃഷിയുമായി ബന്ധപ്പെട്ട വികസനം നടന്നെങ്കിൽ മാത്രമേ വയനാടിനു വലിയ പരുക്കുകളില്ലാതെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. ഇടനിലക്കാരെ ഒഴിവാക്കി ഓണച്ചന്തകളിലേക്ക് ഉൽപനങ്ങൾ സംഭരിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടിൽ സിപിഐ സിപിഎം പ്രശ്നമൊന്നുമില്ല. എല്ലാ വകുപ്പിനും ഉണ്ടായ പ്രശ്നമൊക്കെ തന്നെയാണ് കൃഷി വകുപ്പിനും ഉണ്ടായിരിക്കുന്നതെന്നും പി. പ്രസാദ് പറഞ്ഞു. ചിങ്ങദിന പുലരിയിൽ മന്ത്രി പ്രസാദ് മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
അരൂർ∙ ഉയരപ്പാത നിർമാണം മൂലം റോഡ് ഗതാഗതം താറുമാറായതിനെത്തുടർന്നു ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു കാണാൻ മന്ത്രി പി. പ്രസാദ് എത്തി. തുറവൂർ മുതൽ അരൂർ വരെയുള്ള റോഡ് ഭാഗം അദ്ദേഹം സന്ദർശിച്ചു. അഗാധ ഗർത്തങ്ങളും വെള്ളക്കെട്ടുകളും നേരിൽ കണ്ടപ്പോൾ ജനങ്ങൾ അനുഭവിക്കുന്നു ദുരിതം ഏറെ വലുതാണെന്നു
ആലുവ∙ മെട്രോ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. സീഡ് ഫാമിന്റെ ഇക്കോ ഷോപ്പ് മന്ത്രി പി. പ്രസാദ് സന്ദർശിച്ചു.വീട്ടിലേക്കുള്ള ‘തിരുവോണം ട്രേ’ വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്. ഓണസദ്യയ്ക്കും പൂക്കളത്തിനും ആവശ്യമായ പച്ചക്കറികളുടെയും പൂച്ചെടികളുടെയും 100 തൈകളാണ് ട്രേയിൽ ഉള്ളത്.വെണ്ട, പയർ, വഴുതന, ചീര, തക്കാളി,
Results 1-10 of 172