Activate your premium subscription today
Saturday, Apr 12, 2025
അഹമ്മദാബാദ് ∙ എഐസിസി സമ്മേളനത്തിൽ അനുശോചന പ്രമേയം വായിച്ചപ്പോൾ അരുണാചൽപ്രദേശിൽ ജീവിച്ചിരിക്കുന്ന 2 അംഗങ്ങളും അതിൽ പെട്ടു. പത്രക്കുറിപ്പ് ഇറക്കുമ്പോൾ അവരെ ഒഴിവാക്കി ഒടുവിൽ നേതൃത്വം രക്ഷാപ്രവർത്തനം നടത്തി. പ്രമേയ ചർച്ച തുടങ്ങിയപ്പോൾ സംസാരിക്കാൻ കനയ്യ കുമാർ എത്തിയതു രാഹുൽ സ്റ്റൈലിൽ വെള്ള ടീ ഷർട്ട് അണിഞ്ഞായിരുന്നു. സിപിഐയിൽ പ്രവർത്തിച്ചതു കൊണ്ടാകും നേതാക്കളെ അഭിസംബോധന ചെയ്യുമ്പോൾ കനയ്യ നേർന്നത് വിപ്ലവാഭിവാദ്യങ്ങൾ!
രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ നിർഭയമായി നിലകൊള്ളാൻ കോൺഗ്രസ് വിശാല പ്രവർത്തക സമിതിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം. മുസ്ലിംകളും ക്രൈസ്തവരും ആക്രമിക്കപ്പെടുമ്പോൾ അവർക്കൊപ്പം നിൽക്കാനും അക്രമികളെ ചെറുക്കാനും പ്രവർത്തകർ തയാറാവണമെന്നും എഐസിസിക്കു മുന്നോടിയായി ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ പറഞ്ഞു. പാർട്ടിയുടെ സംഘടനാശക്തി വീണ്ടെടുക്കാനുള്ള വഴികൾ ആലോചിക്കാൻ സബർമതി നദിയുടെ തീരത്ത് എഐസിസി ഇന്നു സമ്മേളിക്കും.
ന്യൂഡൽഹി ∙ വ്യക്തിപരമായ ആവശ്യത്തിന് മുൻകൂട്ടി അവധി ചോദിച്ചിരുന്നതിനാൽ പ്രിയങ്ക ഗാന്ധിക്ക് ലോക്സഭയിലെ വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ വിപ്പ് നൽകിയിരുന്നില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ. അടുത്ത സുഹൃത്തിന്റെ കാൻസർ ചികിത്സയുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക വിദേശത്തേക്കു പോയതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇതിനായി മുൻകൂറായി അവർ അവധി തേടിയിരുന്നു. യാത്ര, ലോക്സഭ സ്പീക്കറെയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയെയും അറിയിച്ചിരുന്നു. സുപ്രധാനമായ ബില്ലിന്മേലുള്ള ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംസാരിച്ചില്ലെന്ന വിവാദത്തോടു കോൺഗ്രസ് പ്രതികരിച്ചില്ല. രാഹുലിനുള്ള അഭിപ്രായം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും വിവാദത്തിന്റെ വിഷയമില്ലെന്നും നേതാക്കൾ പറഞ്ഞു.
കോട്ടയം∙ വഖഫ് ബില്ലിന്റെ അവതരണ ദിനത്തിൽ പ്രിയങ്ക ഗാന്ധി ലോക്സഭയിലെത്താത്തതിൽ വിശദീകരണം. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുപോയതിനാലാണു പ്രിയങ്കയ്ക്കു പാർലമെന്റിൽ എത്താൻ സാധിക്കാത്തത് എന്നാണു പുറത്തുവരുന്ന വിവരം. ഏറ്റവും അടുത്ത സുഹൃത്ത് കാൻസർ ബാധിതയായി വിദേശത്തു ചികിത്സയിലാണ്. അതീവ
മണ്ണുത്തി (തൃശൂർ) ∙ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞതിനു യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരെയാണു മണ്ണുത്തി പൊലീസ് കേസെടുത്തത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംക്ഷനിൽ ശനി രാത്രി ഒൻപതരയോടെയാണു സംഭവം.
മുട്ടിൽ ∙ കായിക മത്സരങ്ങൾ അച്ചടക്കവും, കഠിനാധ്വാനവും, പരസ്പര ബഹുമാനവുമാണു പഠിപ്പിക്കുന്നതെന്നു പ്രിയങ്ക ഗാന്ധി എംപി. ഹോക്കി, ഫുട്ബോൾ തുടങ്ങിയ സ്പോർട്സ് ഇനങ്ങളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനാവും. ഒരു ടീമായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതാണ് അതിലൊന്ന്. പല ടീമുകളുമായി പോരാടുമ്പോഴും പരസ്പരം അവർ ബഹുമാനിക്കുന്നു. ജയത്തിനും പരാജയത്തിനുമൊപ്പം ജനാധിപത്യത്തിന്റെ പ്രധാന പാഠങ്ങളും മനസ്സിലാക്കാനാവുമെന്നും പ്രിയങ്ക പറഞ്ഞു.
മാനന്തവാടി ∙ കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്ത് വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ‘‘രാജ്യത്തെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മഹാത്മാഗാന്ധി സംസാരിച്ചത്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. എന്റെ പിതാവ് രാജീവ് ഗാന്ധി പഞ്ചായത്ത്രാജ് നടപ്പിലാക്കിയതിലൂടെ ആ സ്വപ്നം സഫലമായി.’’– പ്രിയങ്ക പറഞ്ഞു.
പുൽപള്ളി ∙ കേരളത്തിലെ ഓരോ ഗ്രാമങ്ങളെയും പ്രതിനിധീകരിക്കുന്ന തദ്ദേശപ്രതിനിധികൾ രാജ്യത്തിനു മാതൃകയാണെന്നും താഴേത്തട്ടിലെ ജനാധിപത്യ ആഘോഷമാണ് ഇവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എംപി. പുൽപള്ളി പഞ്ചായത്തിന്റെ പുതിയ ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കുടിയേറ്റക്കാർ
ബത്തേരി∙ വനത്തിനുള്ളിലെ അമ്പതേക്കർ ഊരിന് ഇനി സാംസ്കാരിക നിലയം സ്വന്തം. എംപിയായിരുന്നപ്പോൾ എ.കെ.ആന്റണി നൽകിയ 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സാംസ്കാരിക നിലയമാണ് ഉദ്ഘാടനത്തിന് സജ്ജമായത്. പ്രിയങ്ക ഗാന്ധി എംപി ഇന്ന് ഉച്ചയ്ക്ക് 1ന് സാംസ്കാരിക നിലയം ഊരിന് സമർപ്പിക്കും. സ്റ്റേജും ഹാളുമടങ്ങിയ
മീനങ്ങാടി ∙ സ്ത്രീകളെ അവഗണിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. മീനങ്ങാടി പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾ സമൂഹത്തിൽ ഒരുമിച്ച് നിന്ന് പോരാടണം. തിരഞ്ഞെടുപ്പിന് വേണ്ടി മാത്രം
Results 1-10 of 647
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.