ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മാനന്തവാടി ∙ കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. എടവക പഞ്ചായത്തിലെ എള്ളുമന്ദത്ത് വീർ ജവാൻ തലച്ചിറ ജനീഷ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി. ‘‘രാജ്യത്തെ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് മഹാത്മാഗാന്ധി സംസാരിച്ചത്. കരുത്തുറ്റ പഞ്ചായത്ത് സംവിധാനമെന്നത് മഹാത്മജിയുടെ സ്വപ്നമായിരുന്നു. എന്റെ പിതാവ് രാജീവ് ഗാന്ധി പഞ്ചായത്ത്‌രാജ് നടപ്പിലാക്കിയതിലൂടെ ആ സ്വപ്നം സഫലമായി.’’– പ്രിയങ്ക പറഞ്ഞു.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച മകനു വേണ്ടി സ്മാരകം പണിയണമെന്ന പിതാവിന്റെ ആഗ്രഹം നടപ്പിലാക്കി കൊടുത്ത പഞ്ചായത്തിന്റെ നടപടി ശ്ലാഹനീയമാണെന്നും എംപി പറഞ്ഞു. 2003ൽ ആണ് കശ്മീരിലെ രജൗറിയിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ജനീഷ് വീരമൃത്യു വരിച്ചത്. ‘നഷ്ടപ്പെട്ടത് ഒരിക്കലും തിരിച്ചുനൽകാനാകില്ല. അമ്മയെന്ന നിലയിലും രക്തസാക്ഷിയുടെ മകളെന്ന നിലയിലും ആ അമ്മയുടെ വേദനകൾ മനസിലാക്കുന്നു. രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ചവരാണവർ. നമ്മുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് രക്തസാക്ഷികളുടെ പോരാട്ടം കൊണ്ടാണ്. ഓരോ സ്മാരകങ്ങളും എത്രയോ മനുഷ്യരുടെ ത്യാഗത്തിന്റെ ഓർമപ്പെടുത്തലുകളാണ്’ – പ്രിയങ്ക പറഞ്ഞു.

English Summary:

Priyanka Gandhi MP on Panchayati Raj : Priyanka Gandhi Praises Kerala's Panchayat system as a national model during a memorial inauguration in Mananthavady.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com