Activate your premium subscription today
നേപ്പാളില്‍ കാലാവധി പൂര്‍ത്തിയാക്കും മുൻപ് ഒരു സര്‍ക്കാര്‍ കൂടി വീണു. 2022 ഡിസംബറില്‍ പ്രധാനമന്ത്രിയായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ നയിക്കുന്ന സഖ്യകക്ഷി സര്‍ക്കാരാണ് അവിശ്വാസ വോട്ടില്‍ പരാജയപ്പെട്ട് വെള്ളിയാഴ്ച പുറത്തായത്. അധികാരത്തിലേറി ഒന്നര
കഠ്മണ്ഡു ∙ നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് 2 ബസുകൾ നദിയിലേക്കു മറിഞ്ഞ് 7 ഇന്ത്യക്കാരുൾപ്പെടെ 62 പേരെ കാണാതായി. 3 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. തലസ്ഥാന നഗരമായ കഠ്മണ്ഡുവിൽനിന്ന് 86 കിലോമീറ്റർ പടിഞ്ഞാറ് ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്– മുഗ്ലിങ് റോഡിൽ ഇന്നലെ പുലർച്ചെ 3.30ന് ആണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ 2 ബസുകളും ത്രിശൂൽ നദിയിലേക്കു മറിയുകയായിരുന്നു. കലങ്ങിമറിഞ്ഞൊഴുകുന്ന നദിയിൽ ബസുകൾ ഇനിയും കണ്ടെടുക്കാനായിട്ടില്ല.
കഠ്മണ്ഡു ∙ നേപ്പാളിൽ അവിശ്വാസ പ്രമേയത്തിൽ കാലിടറി പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ. പാർലമെന്റിൽ നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎൻ– യുഎംഎൽ) കൈ കോർത്തതോടെയാണു പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ പരാജയപ്പെട്ടത്. 275 അംഗ
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ പുറത്താക്കാൻ നേപ്പാളി കോൺഗ്രസും കമ്യുണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ– യുണൈറ്റഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റും (സിപിഎൻ– യുഎംഎൽ) ധാരണയായി. പ്രചണ്ഡ സർക്കാരിലെ സിപിഎൻ– യുഎംഎൽ മന്ത്രിമാർ ഉടൻ രാജി നൽകും. നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ ഷെർ ബഹാദൂർ ദുബെയും സിപിഎൻ– യുഎംഎൽ ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ കെ.പി.ശർമ ഒലിയും തമ്മിൽ തിങ്കളാഴ്ച അർധരാത്രി നടന്ന ചർച്ചയിലാണ് പുതിയ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്.
കഠ്മണ്ഡു ∙ നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ നേതൃത്വം നൽകുന്ന സർക്കാരിലെ പ്രമുഖ കക്ഷിയായ ജനതാ സമാജ്വാദി പാർട്ടി– നേപ്പാൾ (ജെഎസ്പി– എൻ) പിളർന്നു. പാർട്ടിയുടെ 12 പാർലമെന്റംഗങ്ങളിൽ 7 പേരും 29 കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് ജനതാ സമാജ്വാദി പാർട്ടി (ജെഎസ്പി) രൂപീകരിച്ചു. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകി. അശോക് റായ് ആണ് പുതിയ നേതാവ്.
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി പുതിയ തലത്തിലേക്ക്. പാർലമെന്റ് പിരിച്ചുവിടാൻ തീരുമാനിച്ചു തന്റെ എതിരാളികൾക്കുമേൽ അപ്രതീക്ഷിത നീക്കം നടത്തിയ പ്രധാനമന്ത്രി കെ.പി.ശർമ ഓലിയെ ഭരണകക്ഷിയായ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി Nepal | KP Sharma Oli | Prachanda | India | China | Manorama News
കാഠ്മണ്ഡു ∙ പാർട്ടിക്കുള്ളിലെ സമ്മർദങ്ങൾക്കു പിന്നാലെ നേപ്പാളിൽ അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി കെ.പി.ശർമ ഒലി. പാർലമെന്റ് പിരിച്ചുവിടാൻ പ്രസിഡന്റിനോടു ശുപാർശ ചെയ്യാൻ അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവാദമായൊരു | Nepal | KP Sharma Oli | Dissolve Parliament | Manorama News
കാഠ്മണ്ഡു∙ നേപ്പാളിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വ്യവസായിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായതെന്ന നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡയുടെ വെളിപ്പെടുത്തൽ വിവാദത്തിൽ.
1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം.
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് മുൻ മാവോയിസ്റ്റ് നേതാവ് പുഷ്പ കമാൽ ദഹൽ എന്ന പ്രചണ്ഡയുടെ നേതൃത്വത്തിൽ വീണ്ടുമൊരു സർക്കാർ നേപ്പാളിൽ അധികാരത്തിലെത്തിയത്. മൂന്നാം തവണയാണ് പ്രചണ്ഡ പ്രധാനമന്ത്രിയാവുന്നത്. 2008–2009, 2016–2017 കാലയളവിലായിരുന്നു മുൻപ് പ്രചണ്ഡ പ്രധാനമന്ത്രിയായത്.
Results 1-10 of 14