Activate your premium subscription today
ലക്നൗ∙ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.
ന്യൂഡൽഹി ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പു ഫലം കാത്ത് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന 10 നിയമസഭാ മണ്ഡലങ്ങളിൽ 9 ൽ ആണു തിരഞ്ഞെടുപ്പു നടന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഈ സീറ്റുകളിൽ 4 എണ്ണം ബിജെപി നേടി. ബിജെപിക്ക് 6–7 സീറ്റും സമാജ്വാദി പാർട്ടിക്ക് 2–3 സീറ്റുമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
മുംബൈ∙ മൂന്നാഴ്ച നീണ്ടുനിന്ന പരസ്യപ്രചാരണത്തിനു സമാപനം. സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങവെ ആത്മവിശ്വാസത്തിൽ മുന്നണികൾ. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ ഇന്നു നിശ്ശബ്ദ പ്രചാരണ ദിനത്തിൽ നടക്കും. പോളിങ് ബൂത്തിലേക്ക് പരമാവധി വോട്ടർമാരെ എത്തിക്കാനുള്ള ശ്രമത്തിലാണു പാർട്ടികൾ. തിരഞ്ഞെടുപ്പു കമ്മിഷനും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം വോട്ടിങ് ശതമാനം ഉയർത്താനുള്ള പ്രചാരണങ്ങൾ സജീവമാക്കി.
സൽമാൻഖാന്റെ ഉറ്റസുഹൃത്തായ ബാബാ സിദ്ദിഖിയുടെ കൊലപാതകം സൽമാൻഖാൻ–ലോറൻസ് ബിഷ്ണോയി സംഭവവുമായി ബന്ധപ്പെട്ട് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. മകന്റെ ഓഫിസിൽ നിന്നിറങ്ങുന്നതിനിടെ ബാബാ സിദ്ദിഖിയെ വധിച്ചതോടെ സൽമാനു നേരെയുള്ള ‘ഭീഷണി വെറുംവാക്കല്ല’ എന്നു തോന്നിപ്പിക്കാൻ ബിഷ്ണോയ് സംഘം ശ്രമിക്കുകയാണെന്ന്
ന്യൂഡൽഹി ∙ അലിഗഡ് മുസ്ലിം സർവകലാശാലയിൽ (എഎംയു) മുസ്ലിംകൾക്ക് 50% സംവരണമുണ്ടെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം സർവകലാശാല തള്ളി. പ്രവേശനത്തിലോ ഉദ്യോഗ നിയമനത്തിലോ മതാടിസ്ഥാനത്തിലുള്ള സംവരണം നൽകാറില്ലെന്ന് എഎംയു വ്യക്തമാക്കി.
മുംബൈ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് മുംബൈ ട്രാഫിക് പൊലീസിനു ഭീഷണി സന്ദേശം. പത്തു ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചില്ലെങ്കിൽ ബാബാ സിദ്ദിഖിയുടെ അവസ്ഥ വരുമെന്നാണു ഭീഷണി സന്ദേശത്തിൽ. മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖി ബാന്ദ്രയിൽ വെടിയേറ്റു കൊല്ലപ്പെട്ട് ആഴ്ചകൾക്കകമാണ് ഈ ഭീഷണി സന്ദേശം വരുന്നത്.
ന്യൂഡൽഹി/പട്ന ∙ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്റെ ജന്മവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നതിനെ ചൊല്ലി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരും തമ്മിലുള്ള പോര് തെരുവിലേക്ക്. ജെപി ഇന്റർനാഷനൽ സെന്ററിലെത്താനുള്ള അഖിലേഷിന്റെ ശ്രമം
ന്യൂഡൽഹി ∙ ഇന്ത്യയിൽ സിഖ് സമുദായത്തിന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി രാഹുൽ ഗാന്ധി യുഎസ് സന്ദർശനത്തിനിടെ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബിജെപി പിന്തുണയുള്ള സിഖ് പ്രകോഷ്ഠ് ഓഫ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ 10 ജൻപഥിലെ, സോണിയ ഗാന്ധിയുടെ വസതിയിൽ തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളിയുണ്ടായി. ബിജെപി നേതാവ് ആർ.പി.സിങ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം∙ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായധനമായി ഉത്തർപ്രദേശ് സർക്കാർ പത്തു കോടി രൂപ അനുവദിച്ചു. യുപി മുഖ്യമന്ത്രിയോഗി ആദിത്യനാഥ്, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ പുരനരധിവാസ പ്രവർത്തനത്തിന് സഹായം അഭ്യർഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു. ഉത്തർപ്രദേശിലെ ജനങ്ങളും സർക്കാരും കേരളത്തിനൊപ്പമാണെന്ന് ഗവർണർക്ക് അയച്ച മറുപടി കത്തിൽ യോഗി ആദിത്യനാഥ് പറഞ്ഞു.
ന്യൂഡൽഹി∙ യുപി അസംബ്ലിയിലെ 10 സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവും തന്ത്രങ്ങളും അടക്കമുള്ള കാര്യങ്ങളിൽ പൂർണ അധികാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നൽകാൻ ധാരണ. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആർഎസ്എസ് നേതാവ് അരുൺകുമാറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണു ധാരണയായത്.
Results 1-10 of 388