Activate your premium subscription today
പാലക്കാട് ∙ ബിജെപിയുടെ യുവനേതാവ് സന്ദീപ് വാരിയർ കോൺഗ്രസിൽ. ബിജെപി നേതൃത്വത്തോട് ഇടഞ്ഞാണു സന്ദീപിന്റെ പാർട്ടിമാറ്റം. കെപിസിസി നേതൃത്വത്തിന്റെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണു മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്ക് എത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി.
കോട്ടയം∙ വയനാട്ടിലും ചേലക്കരയിലും പ്രചാരണത്തിലേർപ്പെട്ടിരിക്കുന്ന കോൺഗ്രസ് നേതാക്കളോട് മറ്റന്നാൾ കഴിഞ്ഞ് കൂട്ടത്തോടെ പാലക്കാട് എത്താൻ നിർദ്ദേശം നൽകി കോൺഗ്രസ് നേതൃത്വം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒരാഴ്ച കൂടി നീട്ടിയ സാഹചര്യത്തിലാണ് നടപടി. വയനാടും ചേലക്കരയും തിരഞ്ഞെടുപ്പ് 13ന് ആയതിനാൽ തിങ്കളാഴ്ച പരസ്യപ്രചാരണം അവസാനിക്കും. ചൊവാഴ്ച രാവിലെ മുതൽ പാലക്കാട് പ്രചാരണത്തിൽ സജീവമാകാനാണ് നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കൂടുതൽ എംപിമാരും എംഎൽഎമാരും എത്തുന്നതോടെ പ്രചാരണത്തിൽ ബഹുദൂരം മുന്നേറാമെന്നാണ് കോൺഗ്രസ് ക്യാംപിന്റെ കണക്കുക്കൂട്ടൽ.
സ്ത്രീകളുടെ മാന്യത ഉറപ്പാക്കാൻ നിയമനിർമാണം നടത്തിയ ആദ്യസംസ്ഥാനമാണ് കേരളം. ആ സംസ്ഥാനത്ത് ആരുടെ വാക്കുകേട്ടായാലും, എന്തിന്റെ പേരിലായാലും സ്ത്രീകൾ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതുപോലെ ഒരു ഇടപെടൽ പൊലീസ് നടത്തുന്നത് അപഹാസ്യമാണ്. പാലക്കാട്ട് കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ചിരുന്ന മുറിയിലേക്കു പൊലീസ് അതിക്രമിച്ചു കയറിയ സംഭവം സംബന്ധിച്ച് ഇപ്പോഴും കാര്യങ്ങൾക്കു വ്യക്തതയില്ലെങ്കിലും, നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പുകാലത്ത് ആ മണ്ഡലത്തിലെയും ജില്ലയിലെയും എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണം തിരഞ്ഞെടുപ്പു കമ്മിഷനിൽ നിക്ഷിപ്തമാണ്. കമ്മിഷന്റെ അറിവോടെയാണോ ഈ റെയ്ഡെന്ന് ഇനിയും വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്നു പൊലീസിന് അധികാരപ്പെട്ട സ്ഥാനങ്ങളിൽനിന്നു രഹസ്യവിവരം ലഭിച്ചെന്നുതന്നെ ഇരിക്കട്ടെ. അവർ അടിയന്തരമായി ചെയ്യേണ്ടതെന്താണ്? ആ പ്രദേശം
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർ അരുൺ കെ.വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. കലക്ടറേറ്റ് ഗേറ്റിനു മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കം തടയാൻ
തിരുവനന്തപുരം∙ ഇന്ദിരാ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഉമ്മന്‍ചാണ്ടിയുടെയും അനുസ്മരണത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ച നടത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല,
തിരുവനന്തപുരം ∙ പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്കാരം.
കോഴിക്കോട്∙ ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതര്‍ക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. വെള്ളിയാഴ്ച ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമർശം.
തിരുവനന്തപുരം∙ വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന് കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിലയിരുത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസിനെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന് യോഗം വിലയിരുത്തി.
കോട്ടയം∙ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ആയിരുന്ന സരിനെ കോൺഗ്രസിൽനിന്നു പുറത്താക്കും മുൻപ് ഇന്നലെ രാവിലെ കെപിസിസി വെബ്സൈറ്റിന്റെ അഡ്മിൻ സ്ഥാനത്തുനിന്നു മാറ്റി. രാവിലെ 10 മണിയോടെ കെപിസിസി അധ്യഷൻ കെ.സുധാകരന്റെ നിർദേശപ്രകാരമായിരുന്നു നീക്കം. 11.45ന് സരിൻ പാലക്കാട് വാർത്താ സമ്മേളനം ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെപിസിസിയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ്, യൂട്യൂബ്, എക്സ് അക്കൗണ്ടുകളുടെ അഡ്മിൻ പാനലിൽനിന്നു സരിൻ തെറിച്ചു. തൊട്ടുപിന്നാലെ ആയിരുന്നു സരിനെ പുറത്താക്കി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു ഒപ്പിട്ട ഉത്തരവിറങ്ങിയത്.
കൊച്ചി ∙ ശബരിമലയിൽ മണ്ഡല, മകരവിളക്ക് ഉത്സവം അലങ്കോലമാക്കാനുള്ള ശ്രമങ്ങളാണു സർക്കാർ നടത്തുന്നതെന്നു കൊച്ചിയിൽ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ആരോപിച്ചു.
Results 1-10 of 1583