Activate your premium subscription today
പത്തനംതിട്ട∙ ശബരിമല ദർശനമാരംഭിച്ചതു മുതൽ ഇതുവരെ എത്തിയത് 83,429 അയ്യപ്പഭക്തരെന്ന് കണക്കുകൾ. നടതുറന്ന് ദർശനം തുടങ്ങിയ 15 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെയുള്ള കണക്കാണിത്. വെള്ളിയാഴ്ച രാത്രി 12 മുതൽ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ എത്തിയ ഭക്തർ 54,615 ആണ്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535. ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവർ 11,042.
തിരുവനന്തപുരം∙ ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്ക്ക് വിരാമമിട്ട് ശബരിമലയിൽ റോപ് വേ പദ്ധതി നടപ്പിലാകുന്നു. വനംവകുപ്പിന്റെ തർക്കങ്ങൾ ഉള്പ്പെടെ പരിഹരിച്ചും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയുമാണ് സര്ക്കാര് റോപ് വേ പദ്ധതി യാഥാർഥ്യമാക്കുന്നത്.
ശബരിമല ∙ ആദ്യദിനം തന്നെ തിരക്കിലമർന്ന് സന്നിധാനവും പമ്പയും. ദർശനത്തിനായി തിരക്കേറിയതോടെ വൈകിട്ട് 5ന് തുറക്കേണ്ടിയിരുന്ന ക്ഷേത്ര നട ഒരുമണിക്കൂർ നേരത്തേ, 4ന് തുറന്നു. വെർച്വൽ ക്യൂ വഴി 30,000 ഭക്തരാണ് ഇന്നലെ ദർശനത്തിനു ബുക്ക് ചെയ്തത്. തിരക്കു കണക്കിലെടുത്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്,
പീരുമേട് ∙ ശബരിമല തീർഥാടകർക്ക് ഗതാഗത ക്രമീകരണത്തിനും മാർഗനിർദേശങ്ങൾ നൽകാനുമായി കുമളി –മുണ്ടക്കയം റൂട്ടിൽ 24 മണിക്കൂർ സേവനവുമായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിക്ക് തുടക്കം കുറിച്ചു. പശ്ചിമഘട്ട റോഡിന്റെ പ്രത്യേകതകൾ, ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്ക് അപകടസാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുക, അമിതവേഗം നിയന്ത്രിക്കുക, കെകെ റോഡിലെ അശാസ്ത്രീയമായ പാർക്കിങ്ങുകൾ ഒഴിവാക്കി ഗതാഗതം സുഗമമാക്കുക, തകരാറിലാകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുക, ഡ്രൈവർമാർക്ക് സുരക്ഷാ നിർദേശം, അപകടവളവുകളിൽ ജീവനക്കാരുടെ സാന്നിധ്യം എന്നിവയാണ് സേഫ് സോൺ പദ്ധതി വഴി നടപ്പിലാക്കുന്നത്.
പത്തനാപുരം ∙ ശബരിമല ഇടത്താവളം പത്തനാപുരത്തു പ്രവർത്തനം തുടങ്ങി. വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും ആണു സൗകര്യമൊരുക്കിയിട്ടുള്ളത്. കല്ലുംകടവിലെ സാംസ്കാരിക നിലയത്തിലാണ് ഇടത്താവളം പ്രവർത്തിക്കുക. പഴയ ബസ് സ്റ്റാൻഡ് പരിസരം ആയതിനാൽ വാഹനങ്ങൾ നിർത്തി ഇടാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ പ്രവർത്തനം
ശബരിമല ∙വൃത്തിയുടെ കാര്യത്തിൽ മാറ്റത്തിലാണു ശബരിമല. ഇത്തവണ പമ്പയിൽ എത്തുമ്പോൾ തന്നെ ശുചീകരണത്തിലെ മാറ്റം അറിയാം. മുൻവർഷങ്ങളിൽ ആദ്യദിവസം തീർഥാടകർ എത്തിയ ശേഷമാണ് ശുചീകരണം തുടങ്ങുന്നത്. ഇത്തവണ അതിനു മാറ്റം വന്നു. വിശുദ്ധി സേനാംഗങ്ങൾ നേരത്തെ എത്തി. അവരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി
റാന്നി ∙ തീർഥാടകർക്കു അപകടക്കെണിയൊരുക്കി ശബരിമല പാതയുടെ നിർമാണം. വശം ചേർക്കുന്ന വാഹനങ്ങൾ കട്ടിങ്ങിൽ ചാടി അപകടത്തിൽപ്പെടുന്ന സ്ഥിതി. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ശബരിമല പാതയുടെ നിർമാണമാണ് തീർഥാടനം ആരംഭിച്ചിട്ടും പൂർത്തിയാകാത്തത്. ബിഎം ബിസി ടാറിങ് നടത്തിയതോടെ പാതയുടെ ഉപരിതലം ഉയർന്നു. ഇതുമൂലം വശങ്ങളിൽ
ശബരിമല ∙ പമ്പ – നിലയ്ക്കൽ സർവീസ് നടത്തുന്ന ബസുകൾ ഏറെയും കാലപ്പഴക്കം ചെന്നവയാണെന്ന് ആക്ഷേപം. ചെയിൻ സർവീസ് നടത്താനായി എത്തിക്കുന്ന വഴി തന്നെ പല ബസുകളും തകരാറിലായിട്ടുണ്ടെന്ന വിമർശനം ചില ജീവനക്കാർ തന്നെ ഉന്നയിക്കുന്നുണ്ട്. 15 വർഷമാണ് ഓർഡിനറി സർവീസുകൾക്കു മുൻപ് നൽകിയിരുന്ന പരമാവധി കാലാവധി. ഇത് ഇപ്പോൾ
റാന്നി ∙ ശരണമന്ത്രങ്ങളുമായി വൃശ്ചികം പിറന്നു. ഇനിയുള്ള 41 ദിവസം മണ്ഡലക്കാലം. മണ്ഡല ചിറപ്പ് ഉത്സവത്തിനായി ക്ഷേത്രങ്ങളൊരുങ്ങി. ഭാഗവതപാരായണം, അഖണ്ഡനാമ ജപയജ്ഞം, ദീപക്കാഴ്ച, ഭജന, വിശേഷാൽ പൂജകൾ എന്നിവ ക്ഷേത്രങ്ങളിൽ നടക്കും. റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, ഇടക്കുളം അയ്യപ്പ ക്ഷേത്രം,
ചെങ്ങന്നൂർ ∙ ദർശനപുണ്യം തേടിയെത്തുന്ന ഭക്തരാൽ നിറഞ്ഞു ശബരിമലയുടെ കവാടം. ഇന്നലെ വൈകിട്ടു വരെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ഓപ്പറേറ്റിങ് സെന്ററിൽ നിന്നു കെഎസ്ആർടിസി 41 പമ്പ സർവീസുകളാണു നടത്തിയത്. രാത്രി എത്തുന്ന തീർഥാടകരും പമ്പയ്ക്കു പുറപ്പെടുന്നതോടെ സർവീസുകളുടെ എണ്ണം വർധിക്കും.തീർഥാടനകാലത്തോട്
Results 1-10 of 321