ADVERTISEMENT

കോട്ടയം ∙ ശബരിമല സ്പെഷൽ ട്രെയിനുകളിൽ ഫിഫ്റ്റി അടിച്ച് കോട്ടയം റെയിൽവേ സ്റ്റേഷൻ. ഈ മണ്ഡല– മകര വിളക്ക് സീസണിൽ 50 സ്പെഷൽ ട്രെയിനുകളാണു കോട്ടയം സ്റ്റേഷനിൽനിന്ന് ഷെഡ്യൂൾ ചെയ്തത്. ഇന്നലെ വരെ 45 ട്രെയിനുകൾ പുറപ്പെട്ടു. 5 ട്രെയിനുകൾ കൂടി അടുത്ത ദിവസങ്ങളിൽ ഓടും. കഴിഞ്ഞ മണ്ഡല– മകര വിളക്ക് സീസണിൽ 40 ട്രെയിനുകളാണു കോട്ടയത്ത് നിന്ന് ഓപ്പറേറ്റ് ചെയ്തത്. ഇക്കുറി 10 എണ്ണം കൂടി വർധിച്ചു. തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നാണു സ്പെഷൽ ട്രെയിനുകൾ കൂടുതൽ എത്തിയത്.

ഇരട്ടപ്പാത, സ്റ്റേഷൻ നവീകരണം എന്നിവ പൂർത്തിയായ കഴിഞ്ഞ സീസൺ മുതലാണു ശബരിമല സീസണിൽ കൂടുതൽ ട്രെയിനുകൾ കോട്ടയം സ്റ്റേഷൻ കേന്ദ്രീകരിച്ച് ആരംഭിച്ചത്. 5 പ്ലാറ്റ്ഫോമുകൾ കോട്ടയത്തുള്ളതും അനുകൂലമായി. ശബരിമല തീർഥാടകർക്കു മാത്രമായി ഉപയോഗിക്കാൻ പിൽഗ്രിം സെന്റർ പ്രവർത്തിക്കുന്നതും കോട്ടയം സ്റ്റേഷനിലാണ്. കോട്ടയത്ത് എത്തുന്ന ട്രെയിൻ 2–3 മണിക്കൂറിനുള്ളിൽ വൃത്തിയാക്കി വെള്ളം നിറച്ച് പുറപ്പെടാൻ സജ്ജമാക്കുന്നുണ്ട്.

English Summary:

Sabarimala Special Trains boost Kottayam Railway Station activity. This year's Mandala-Makaravilakku season saw a significant increase in special train services from Kottayam, highlighting the improved infrastructure and increased pilgrimage.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com