Activate your premium subscription today
കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പര ഈ മാസം 27ന് ആരംഭിക്കാനിരിക്കെ, പരിശീലനത്തിനായി മൈതാനത്തേക്ക് എത്തുന്ന മലയാളി താരം സഞ്ജു സാംസണിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. തോളിൽ ബാറ്റും കൈയ്യിൽ ഹെൽമറ്റുമേന്തി പരിശീലനത്തിനായി എത്തുന്ന സഞ്ജുവിന്റെ വിഡിയോയാണ് പ്രചരിക്കുന്നത്. സഞ്ജു സാംസണിന്റെ ഫാൻ
ട്വന്റി20 ലോകകപ്പിൽ ഒരുകളി പോലും തോൽക്കാതെയാണ് ഇന്ത്യ ഫൈനൽ വരെ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലോ സൂപ്പർ 8ലോ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല. 7 മത്സരങ്ങളിൽ നിന്ന് 41.33 ശരാശരിയിൽ 248 റൺസുമായി ടീമിനെ മുന്നിൽ നിന്നു നയിക്കുന്ന
ന്യൂയോർക്ക് ∙ 3 ഓവറിൽ 19 റൺസിനിടെ 2 വിക്കറ്റ് നഷ്ടം; ഓപ്പണർമാരായ വിരാട് കോലിയും രോഹിത് ശർമയും പവലിയനിൽ തിരിച്ചെത്തി. പ്രതിസന്ധി ഘട്ടത്തിൽനിന്നു ടീമിനെ കരകയറ്റാൻ ‘ക്രൈസിസ് മാനേജർ’ ആയി ഇന്നലെ ഇന്ത്യ കളത്തിലിറക്കിയത് ഓൾറൗണ്ടർ അക്ഷർ
റായ്പുർ ∙ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് അവസാന നിമിഷം പരുക്കു മൂലം പുറത്തായതിനെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേൽ. ആ സമയത്ത് വലിയ നിരാശയുണ്ടായിരുന്നെന്നും 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്നും അക്ഷർ പറഞ്ഞു. 15 അംഗ ടീമിൽ ഉൾപ്പെട്ടിരുന്ന അക്ഷറിനെ പൂർണമായും ഫിറ്റ് അല്ലാത്തതിനാൽ അവസാന നിമിഷമാണ് ഒഴിവാക്കിയത്. പകരം രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. ‘‘ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ്. ആദ്യം ടീമിൽ ഉൾപ്പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താകൽ. നിരാശ തോന്നാതിരിക്കില്ലല്ലോ. 10 ദിവസത്തോളം കടുത്ത നിരാശയിലായിരുന്നു ഞാൻ. പിന്നീട് അതിൽ നിന്നു മുക്തനായി..’’– അക്ഷർ പറഞ്ഞു.
മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. പരുക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്. ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്. ഏഷ്യാ
ന്യൂഡൽഹി∙ ഏഷ്യാ കപ്പ് ഫൈനലിനു മുന്‍പ് ഇന്ത്യയ്ക്കു വൻ തിരിച്ചടി. ഓൾറൗണ്ടർ അക്ഷര്‍ പട്ടേൽ ഫൈനല്‍ മത്സരം കളിക്കില്ല. ബാക്ക് അപ് പ്ലേയറായി യുവതാരം വാഷിങ്ടന്‍ സുന്ദർ ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരായ സൂപ്പർ ഫോർ മത്സരത്തിനിടെയാണ് അക്ഷര്‍ പട്ടേലിനു പരുക്കേറ്റത്.
ഇസ്ലാമബാദ്∙ ഓസ്ട്രേലിയയെ തോൽപിച്ച് ബോര്‍ഡർ- ഗാവസ്കർ ട്രോഫി നിലനിർത്തിയതിനു പിന്നാലെ ടീം ഇന്ത്യയെ പുകഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുൻ തലവന്‍ റമീസ് രാജ. ഇന്ത്യയിലാണു കളി നടക്കുന്നതെങ്കിൽ ഒരു ടീമിനും അവരെ തോൽപിക്കാനാകില്ലെന്ന് റമീസ് രാജ യൂട്യൂബ് വിഡിയോയിൽ പറഞ്ഞു. പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഓസ്ട്രേലിയൻ ടീം പരമ്പരയ്ക്കായി അധികം
നാഗ്പൂർ∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു വമ്പൻ വിജയം. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്കെതിരെ 223 റൺസ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഓസീസിനെ 91 റൺസിനു പുറത്താക്കി. ഇന്ത്യൻ വിജയം ഇന്നിങ്സിനും 132 റൺസിനും.
വഡോദര∙ ഇന്ത്യൻ ക്രിക്കറ്റ് താരം അക്സർ പട്ടേൽ വിവാഹിതനായി. മേഹ പട്ടേലാണു വധു. വ്യാഴാഴ്ച ഗുജറാത്തിലെ വഡോദരയിൽവച്ചാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. വിവാഹത്തിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല.
രാജ്കോട്ട് ∙ അക്ഷർ പട്ടേൽ കഴിഞ്ഞ വർഷം ട്വന്റി20 ക്രിക്കറ്റിൽ നേരിട്ടത് 67 പന്തുകൾ. ആകെ സമ്പാദ്യം 11.63 ശരാശരിയിൽ നേടിയ 93 റൺസും. ഈ വർഷം തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ ഇതുവരെ കളിച്ച 2 മത്സരങ്ങളിലായി നേരിട്ട 51 പന്തുകളിൽ അക്ഷർ നേടിയത് 96 റൺസ്.
Results 1-10 of 31