Activate your premium subscription today
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കിയതിനെതിരെ ഇഗോർ സ്റ്റിമാച്ച് ഫിഫയ്ക്കു പരാതി നൽകി. കരാർ വ്യവസ്ഥകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ലംഘിച്ചുവെന്നും ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു ഞായറാഴ്ചയാണു സ്റ്റിമാച്ച് ഫിഫയെ സമീപിച്ചത്.
ദേശീയ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന്റെ പ്രസ്താവനകളും നടപടികളും അതിരുവിട്ടതാണെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.
ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ പുരുഷ ടീം രണ്ടാം റൗണ്ടിൽ പുറത്തായതോടെ മുഖ്യപരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുറത്താക്കി. പിന്നാലെ നഷ്ടപരിഹാരത്തുക 10 ദിവസത്തിനകം നൽകിയില്ലെങ്കിൽ താൻ ഫിഫ ട്രിബ്യൂണലിനെ സമീപിക്കുമെന്ന ഭീഷണിയുമായി സ്റ്റിമാച്ച് രംഗത്തെത്തി.
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. 2019 മുതൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച സ്റ്റിമാച്ചിനെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെയാണ് ഇന്ത്യ പുറത്താക്കിയത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ
കുവൈത്തിനെതിരെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഇന്ത്യ സമനില വഴങ്ങിയതിനു കാരണം പാസിങ്ങിലെ മോശം പ്രകടനമാണെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്. സുനിൽ ഛേത്രിയുടെ അവസാന രാജ്യാന്തര മത്സരത്തിൽ അദ്ദേഹത്തിനു വിജയത്തോടെ വിടചൊല്ലാനാവാത്തതിൽ ടീമിനു നിരാശയുണ്ടെന്നും സ്റ്റിമാച്ച് പറഞ്ഞു. ‘‘തുടക്കത്തിൽ കുവൈത്ത് നമ്മളെക്കാൾ നന്നായി കളിച്ചു.
ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം 4 സ്ഥാനങ്ങൾ കൂടി താഴോട്ട്. പുതിയ റാങ്കിങ്ങിൽ 121–ാം സ്ഥാനത്താണ് ഇന്ത്യ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ സമനിലയും തോൽവിയും വഴങ്ങിയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ഇന്ത്യ കഴിഞ്ഞ മാസം 117–ാം സ്ഥാനത്തേക്ക് ഇറങ്ങിയിരുന്നു. ലോക ചാംപ്യൻമാരായ അർജന്റീന തന്നെയാണ് റാങ്കിങ്ങിൽ ഒന്നാമത്.
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരായ തോൽവിക്കു പിന്നാലെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 2–1നായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യൻ ടീം ഡ്രസിങ് റൂമിൽ ആവേശവും വീര്യവും ഇല്ലെന്നായിരുന്നു മുൻ ഡിഫൻഡർ ഗൗരമംഗി സിങ്ങിന്റെ വിമർശനം. വിദേശ പരിശീലകർ ഒരിക്കൽ പോലും ഇന്ത്യൻ ഫുട്ബോളിന് നേട്ടങ്ങൾ കൊണ്ടു വന്നിട്ടില്ലെന്ന് മോഹൻ ബഗാനെയും ഈസ്റ്റ് ബംഗാളിനെയും പരിശീലിപ്പിച്ചിട്ടുള്ള സുബ്രത ഭട്ടാചാര്യ പറഞ്ഞു.
ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചുമായുള്ള കരാർ ഇന്ത്യ പാതിയിൽ അവസാനിപ്പിക്കുമെന്നു സൂചന. ജ്യോതിഷി വിവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അതൃപ്തിക്കു കാരണമായ സ്റ്റിമാച്, ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ അനുഗമിക്കാൻ സാധ്യതയില്ലെന്നാണു വിവരം. കഴിഞ്ഞ വർഷത്തെ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കിടെ ടീമിന്റെ വിവരങ്ങൾ ജ്യോതിഷിയുമായി പങ്കുവച്ചെന്ന വെളിപ്പെടുത്തൽ ഏറെ വിവാദമായിരിക്കുകയാണ്. സ്റ്റിമാച്ചുമായുള്ള കരാർ അവസാനിപ്പിക്കുന്നതു ഫെഡറേഷൻ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണു വിവരം.
ന്യൂഡൽഹി∙ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ജ്യോതിഷിയുടെ സഹായം തേടിയതായി ദേശീയ മാധ്യമങ്ങൾ. ഡൽഹിയിലെ ജ്യോതിഷിയായ ഭൂപേഷ് ശർമയുടെ സഹായത്തോടെയാണ് ഇന്ത്യൻ പരിശീലകൻ പ്ലേയിങ് ഇലവനെ
ഏഷ്യൻ ഗെയിംസ്, എഎഫ്സി അണ്ടർ 23 ഫുട്ബോൾ, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയ്ക്ക് ഒരുങ്ങാൻ ദേശീയ ടീം ക്യാംപിലേക്കു താരങ്ങളെ വിട്ടുനൽകണമെന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് പരസ്യമായ അഭ്യർഥന നടത്തിയത്.
Results 1-10 of 20