Activate your premium subscription today
മഡ്രിഡ്∙ ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റിയുടെ കരുത്തിൽ യുവേഫ നേഷൻസ് ലീഗിൽ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി സ്പെയിൻ. ആവേശകരമായ മത്സരത്തിൽ 3–2നാണ് സ്പെയിനിന്റെ വിജയം. മറ്റൊരു മത്സരത്തിൽ കരുത്തരായ പോർച്ചുഗലും ക്രൊയേഷ്യയും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇതോടെ പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി
‘‘എല്ലാ കളിയിലും പത്തിൽ എട്ടു മാർക്കെങ്കിലും നേടേണ്ടവരാണ് ഈ പൊസിഷനിൽ കളിക്കുന്നവർ. അവരുടെ റേറ്റിങ് കുറഞ്ഞാൽ ടീം തോറ്റു എന്നാണ് അർഥം’’– ഫുട്ബോളിൽ പ്രതിരോധത്തെയും മുന്നേറ്റനിരയെയും കോർത്തിണക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാരെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയാണ് ഇങ്ങനെ പറഞ്ഞത്. ഈ പൊസിഷനിൽ രണ്ട് സീസൺ ഉടനീളം ‘ഫുൾ മാർക്ക്’ നേടി എന്നതാണ് റോഡ്രിയെ അതുല്യനാക്കുന്നത്.
സൂര്യൻ അസ്തമിച്ച് നേരമിരുട്ടിയിട്ടും തെരുവിൽ പന്തു തട്ടിക്കൊണ്ടിരിക്കുന്ന ഒരു കുട്ടി. അമ്മയുടെ വിളി കേട്ട് കളി തുടരണോ നിർത്തണോ എന്ന് സംശയിച്ചു നിൽക്കുന്ന ആ കുട്ടിയുടെ മനസ്സാണ് ആന്ദ്രെ ഇനിയേസ്റ്റയ്ക്ക്..’’– ബാർസിലോന ക്ലബ്ബിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും പരിശീലകനായിരുന്ന ലൂയി എൻറിക്വെ തന്റെ ശിഷ്യനെ വിശേഷിപ്പിച്ചതിങ്ങനെയാണ്.
ലിസ്ബൺ∙ മത്സരം തുടങ്ങി ഏഴാം മിനിറ്റിൽ ലീഡ് നേടി ഞെട്ടിച്ച സ്കോട്ലൻഡിനെ, മത്സരം അവസാനിക്കാൻ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ സമനിലയുടെ വക്കിൽനിന്നും വിജയഗോളുമായി ഞെട്ടിച്ച് പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫലം, യുവേഫ നേഷൻസ് ലീഗിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിനു
കാർ പാർക്കിങ്ങിൽ വച്ച് അജ്ഞാത സംഘം കുത്തിപ്പരുക്കേൽപിച്ച സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൂയി ഐസിയുവിൽ തുടരുന്നു. സ്പാനിഷ് നഗരമായ മാറ്റാരോയിലെ കാർ പാർക്കിങ്ങിൽ വച്ചാണ് ഒരു സംഘം ആളുകൾ നസ്റൂയിയെ കുത്തിപ്പരുക്കേൽപിച്ചത്.
ബാർസിലോന∙ യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവതാരം ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്റൂയിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. സ്പെയിനിലെ തീരദേശ നഗരമായ മട്ടാരോയിലെ കാർ പാർക്കിങ് ഏരിയയിൽ വച്ചാണ് മുനീറിനു കുത്തേറ്റത്. മുൻ വൈരാഗ്യത്തിന്റെ
ബാർസിലോന∙ യൂറോകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം േനടിയ സ്പാനിഷ് താരം ലമീൻ യമാലിന്റെ പിതാവ് മുനിർ നസ്റൂയിക്ക് കുത്തേറ്റു. വടക്കുകിഴക്കൻ സ്പാനിഷ് നഗരമായ മട്ടാരോയിലെ ഒരു കാർ പാർക്കിങ് മേഖലയിൽ വച്ചാണ് മുപ്പത്തഞ്ചുകാരനായ നസ്റൂയിക്ക് കുത്തേറ്റതെന്നാണ് വിവരം. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാരിസ്∙ യൂറോ കപ്പിനു പിന്നാലെ ഒളിംപിക് സ്വർണ മെഡലും നേടി ഫുട്ബോളിഴഎ സ്പാനിഷ് വസന്തം തുടരുന്നു. പാരിസ് ഒളിംപിക്സിലെ ഫൈനലിൽ എക്സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്പെയിന്റെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോളുകൾ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.
പാരിസ്∙ ഒളിംപിക്സ് വനിതാ ഫുട്ബോളിൽ വെങ്കല മെഡൽ ലക്ഷ്യമിട്ട് സ്പെയിനും ജർമനിയും ഏറ്റുമുട്ടുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. മത്സരം തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ ജർമന് താരം ജൂലി ബ്രാൻഡിന് പരുക്കേറ്റതിനെ തുടർന്ന് കളി കുറച്ചുനേരത്തേക്കു നിർത്തിവച്ചിരുന്നു. 18–ാം മിനിറ്റിൽ ജർമൻ താരം ക്ലാര
പാരിസ് ∙ പാരിസ് ഒളിംപിക്സിൽ അസാധാരണ സംഭവ വികാസങ്ങൾകൊണ്ട് സമ്പന്നമായ ആദ്യ ഫുട്ബോൾ മത്സരത്തിൽ മൊറോക്കോയ്ക്കെതിരെ ‘സമനില തെറ്റി’ തോറ്റ് അർജന്റീന. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇൻജറി ടൈമിന്റെ 16–ാം മിനിറ്റിൽ നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, സുദീർഘമായ വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു.
Results 1-10 of 126