Activate your premium subscription today
Monday, Mar 17, 2025
Mar 16, 2025
മെൽബൺ∙ ഫോർമുല വൺ കാറോട്ട സീസണിന് തകർപ്പൻ തുടക്കം. മക്ലാരന്റെ ലാൻഡോ നോറിസ് പോളിൽ നിന്നു മത്സരം തുടങ്ങി ഒന്നാമനായി പോഡിയം കയറി. 2025 സീസൺ മക്ലാരൻ താരത്തിന്റേതാകുമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു നോറിസിന്റേത്. നിലവിലെ ചാംപ്യൻ മാക്സ് വേർസ്റ്റപ്പൻ രണ്ടാമനായി. ഗ്രിഡിൽ രണ്ടാമതായി മത്സരം തുടങ്ങിയ രണ്ടാമത്തെ മക്ലാരൻ നാൽപത്തിനാലാം ലാപ്പിൽ സർക്യൂട്ടിൽ നിന്നു തെന്നിത്തെറിച്ചതോടെ വൺ - ടു വിജയപ്രതീക്ഷ കൈവിട്ടു.
2025 ഫോർമുല വൺ കാറോട്ട മത്സര സീസണിന് ഇന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ തുടക്കം. രാവിലെ 9.30ന് ആൽബർട്ട് പാർക്കിലാണു മത്സരം. റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും തുടർ വിജയങ്ങൾക്ക് ഇത്തവണ മക്ലാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ലൈനപ്പ്. മക്ലാരൻ താരം ലാൻഡോ നോറിസാണ് പോൾ പൊസിഷനിൽ മത്സരം തുടങ്ങുക. ഗ്രിഡിൽ രണ്ടാം സ്ഥാനത്തും മക്ലാരനാണ്. ഓസ്കർ പിയാസ്ട്രി. മൂന്നാമത് മാക്സ് വേർസ്റ്റപ്പനും നാലാമതു ജോർജ് റസലും. പോൾ പൊസിഷനിൽ നിന്നു പോഡിയത്തിൽ ഒന്നാമതെത്തിയാൽ നോറിസിനും മക്ലാരനും കിരീടപ്പോരാട്ടത്തിൽ അതു മികച്ച തുടക്കമാകും.
Mar 15, 2025
ലോകത്തിലെ വേഗ പ്രേമികളിൽ ആവേശത്തിനു തിരികൊളുത്താനൊരുങ്ങി ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കു തുടക്കമാകുന്നു. 2025 സീസണു മാർച്ച് 16ന് ഓസ്ട്രേലിയയിലെ മെൽബണില് മത്സര ഇരമ്പലിന് ആരംഭം കുറിക്കും. പുതിയ സീസൺ അവകാശപ്പടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. എങ്കിൽ ആർക്കാണു സാധ്യത ? അതു മാത്രമല്ല നിർണായകമായ ചില മാറ്റങ്ങളും നിയമങ്ങളിൽ അടക്കം ഇത്തവണയുണ്ട്. അവയും മത്സരഫലങ്ങളെ സ്വാധീനിക്കും. വാതു വയ്പുകാരുടെ പ്രിയങ്കരന്മാർ ആരൊക്കെയാണ്. ഫോർമുല വൺ കാറോട്ട മത്സരത്തെക്കുറിച്ച് എല്ലാം മനസിലാക്കാം. ∙ ചേസ് ചെയ്യുന്നത് നോറിസിൽ, വേണ്ട ഹാമിൽട്ടനെ പ്രതീക്ഷ ആർക്കൊക്കെ. മക്ലാരന്റെ ലാൻഡോ നോറിസിലാണു പലരുടെയും നോട്ടം. കഴിഞ്ഞ സീസണിൽ റെഡ് ബുള്ളിനെയും മാക്സ് വേർസ്റ്റപ്പനെയും വിറപ്പിച്ചു വിട്ടതാണു നോറിസ്. ആ പോരാട്ടവീര്യവും യന്ത്രക്കരുത്തും കൂടെയുണ്ടെങ്കിൽ തുടർവാഴ്ചകളുടെ ചരിത്രത്തിനു താൽക്കാലിക വിരാമമാകും. റെഡ് ബുള്ളിനും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനും സാധ്യതയില്ലാ എന്ന് എളുപ്പം എഴുതിത്തള്ളാനും വയ്യ. പോരാട്ടവീര്യത്തിൽ മാക്സിനെ കവച്ചുവയ്ക്കാൻ മറ്റൊരു താരമില്ല. തന്ത്രങ്ങളിലും അഗ്രഗണ്യൻ. മക്ലാരന്റെ യന്ത്രമികവിനെ മറികടക്കാനായാൽ 2025 സീസണും മുൻ സീസണുകളുടെ തനിയാവർത്തനമാകും.
Sep 24, 2024
സിംഗപ്പൂർ ∙ റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പനെ രണ്ടാമതാക്കി സിംഗപ്പൂർ ഗ്രാൻപ്രിയിൽ മക്ലാരന്റെ ലാൻഡോ നോറിസിനു ജയം. ഇതോടെ ഒന്നാം സ്ഥാനത്തുള്ള വേർസ്റ്റപ്പനുമായി നോറിസിന്റെ പോയിന്റ് വ്യത്യാസം 52 ആയി കുറഞ്ഞു. സീസണിൽ ഇനി ആറു റൗണ്ടുകൾ കൂടിയാണ് ശേഷിക്കുന്നത്.
Aug 27, 2024
ഡച്ച് ഗ്രാൻപ്രിയിൽ നാട്ടുകാരൻ മാക്സ് വേർസ്റ്റപ്പന്റെ അപ്രമാദിത്യം തകർത്ത് ലാൻഡ് നോറിസ്. ഫോർമുല വൺ ഡച്ച് ഗ്രാൻപ്രിയിൽ അജയ്യനായിരുന്ന റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പനെ രണ്ടാം സ്ഥാനത്താക്കി മക്ലാരന്റെ ലാൻഡോ നോറിസ് ജേതാവായി. നോറിസിന്റെ കരിയറിലെ രണ്ടാം ഫോർമുല വൺ വിജയമാണിത്.
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.