Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് നാളെ 50 ദിവസം. ആശാ വർക്കർമാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ടുപോകുമ്പോഴും വരുംദിവസങ്ങളിൽ പ്രതിഷേധം അതിശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. നാളെ മുടി മുറിച്ച് പ്രതിഷേധിക്കും. അൻപതിൽപരം ആശാ വർക്കർമാരാണ് മുടിമുറിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ജറുസലം ∙ ഗാസയിൽ 9 അംഗ പലസ്തീൻ റെഡ്ക്രോസ് ആംബുലൻസ് സംഘത്തെ 7 ദിവസമായി കാണാനില്ല. ഈമാസം 23 നു രൂക്ഷമായ ഇസ്രയേൽ ബോംബാക്രമണം നടക്കുന്നതിനിടെ തെക്കൻ ഗാസയിലെ റഫയിൽ രക്ഷാദൗത്യത്തിനു പോയ ആരോഗ്യപ്രവർത്തകരുടെ സംഘത്തെ പിന്നീട് ബന്ധപ്പെടാനായിട്ടില്ല. ഇവർക്ക് എന്തുസംഭവിച്ചുവെന്നതിൽ ആശങ്കയുണ്ടെന്ന് രാജ്യാന്തര റെഡ്ക്രോസ് സൊസൈറ്റി പറഞ്ഞു.
സുക്മ ∙ ഛത്തീസ്ഗഡിൽ 11 വനിതകൾ ഉൾപ്പെടെ 17 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. പൊലീസ് തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് ഖുദാമി ജഗദീഷ് എന്ന ബുധ്രയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 4 സൈനികർക്കും പരുക്കേറ്റു.
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു തിരിച്ചടികളിൽനിന്നു പുതുജീവൻ തേടുന്ന കോൺഗ്രസ് ഏപ്രിൽ 8,9 തീയതികളിൽ നടത്തുന്ന എഐസിസി സമ്മേളനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കുള്ള (ഡിസിസി) മാർഗരേഖ പ്രഖ്യാപിക്കും. ഡിസിസി അധ്യക്ഷന്മാരുടെ ദേശീയ കൺവൻഷനിലെ നിർദേശങ്ങളും മുകുൾ വാസ്നിക് കമ്മിറ്റി നൽകിയ റിപ്പോർട്ടും പരിഗണിക്കും; ഒപ്പം എഐസിസി സമ്മേളനത്തിലെ അഭിപ്രായങ്ങളും.
ചെന്നൈ ∙ സിപിഎം പാർട്ടി കോൺഗ്രസിന് 53 വർഷത്തിനുശേഷം വീണ്ടും ആതിഥേയത്വം വഹിക്കുന്ന മധുരയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ഏപ്രിൽ 2 മുതൽ 6 വരെ തമുക്കം മൈതാനത്താണു പരിപാടി. മൂന്നാം തീയതി ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒന്നിച്ചു വേദിയിലെത്തും.
ന്യൂഡൽഹി ∙ ‘അടവു നയമുണ്ടോ സഖാവേ, ഒരു ബദൽരേഖയുണ്ടാക്കാൻ’ എന്നു മനസ്സിൽപറഞ്ഞു പുഞ്ചിരിക്കുന്ന സീതാറാം യച്ചൂരിയുടെ അഭാവം പ്രകാശ് കാരാട്ടിനെ കുറച്ചല്ല അസ്വസ്ഥനാക്കുന്നത്.‘അതു പറഞ്ഞറിയിക്കാൻ എളുപ്പമല്ല. ഞങ്ങൾ 32 വർഷം പൊളിറ്റ്ബ്യൂറോയിൽ ഒരുമിച്ചു പ്രവർത്തിച്ചവരാണ്. കേന്ദ്ര കമ്മിറ്റിയിലും ഒരുമിച്ചാണ് എത്തിയത്, 1985–ൽ. അന്നു മുതൽ ഒരുമിച്ചുള്ളയാൾ പെട്ടെന്നൊരുനാൾ അപ്രത്യക്ഷനാകുന്നു. അതുമായി പൊരുത്തപ്പെടുക എളുപ്പമല്ല’– സിപിഎമ്മിന്റെ മധുര പാർട്ടി കോൺഗ്രസിനുള്ള തയാറെടുപ്പുകൾക്കിടെ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ കാരാട്ട് പറഞ്ഞു.
ചെന്നൈ ∙ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കു ഭീഷണി നേരിടുമ്പോൾ നീതിന്യായ വ്യവസ്ഥ ഇടപെടേണ്ടത് അനിവാര്യമാണെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനു യുജിസി ചട്ടങ്ങളും തമിഴ്നാട് സർക്കാരിന്റെ ഉത്തരവും ബാധകമല്ലെന്നു വിധിച്ചുകൊണ്ടാണു നിരീക്ഷണം.
മുംബൈ∙ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായവ കണ്ടെത്താനും നിലപാട് വിശദീകരിക്കാനുമുള്ള നടപടികൾക്ക് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ തുടക്കമിട്ടു. വാർത്തകളുടെ നിരീക്ഷണത്തിനായി 10 കോടി ചെലവിൽ മീഡിയ മോണിറ്ററിങ് സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം.
പാലക്കാട് ∙ സർക്കാർ സ്ഥാപനമായ ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ മദ്യ പ്ലാന്റ് നിർമിക്കാൻ ഒടുവിൽ സാങ്കേതികാനുമതി ലഭിച്ചു. 25.35 കോടി രൂപയുടെ സാങ്കേതികാനുമതിയാണു ലഭിച്ചത്. സർക്കാർ ചുമതലപ്പെടുത്തിയ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) തുടർനടപടികൾ സ്വീകരിക്കും.
തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ പുറത്തുവരുന്നത് കടുത്ത അനാസ്ഥ. ഏപ്രിൽ 7നു പുനഃപരീക്ഷ നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രഖ്യാപിച്ചു തലയൂരാനാണ് ഇപ്പോൾ ശ്രമമെങ്കിലും ഇതു പ്രായോഗികമല്ലെന്ന വാദം ഉയർന്നു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.